പൈയുടെ മധുരവുമായി ആൻഡ്രോയിഡ് 9

  • ‘ആൻഡ്രോയിഡ് 9.0 പൈ’യുടെ പരീക്ഷണപതിപ്പ്​ ഇറങ്ങി

android-pie

ആൻഡ്രോയിഡ് ഒാപറേറ്റിങ് സിസ്​റ്റത്തി​െൻറ ഒമ്പതാം പതിപ്പ് (ആൻഡ്രോയിഡ് 9.0) പൈ എന്ന മധുരപ്പേരിൽ അറിയപ്പെടും. ഇംഗ്ലീഷ് അക്ഷരമാലാക്രമം പിന്തുടരുന്ന ആൻഡ്രോയിഡ് പതിപ്പുകൾക്ക് മധുരപലഹാരത്തി​െൻറ േപരിടുന്ന പതിവ് ഇത്തവണയും ഗൂഗ്​ൾ മാറ്റിയില്ല. ആൻഡ്രോയിഡ് ഒാറിയോക്ക് ശേഷം വന്ന ‘പി’ക്ക് പേഡ, പാൻകേക്ക്, പീനട്ട് ബട്ടർ തുടങ്ങിയ പേരുകളും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പഴങ്ങളും ക്രീമും നിറച്ച് ബേക്ക് ചെയ്തെടുക്കുന്ന പൈ എന്ന പലഹാരത്തി​െൻറ പേര് ഇടുകയായിരുന്നു.
നിലവി ‘ആൻഡ്രോയിഡ് 9.0 പൈ’യുടെ പരീക്ഷണ (ബീറ്റ) പതിപ്പാണ് ഇറങ്ങിയത്. ഗൂഗ്​ള്‍ പിക്സല്‍ ഫോണുകള്‍ക്കും  നോക്കിയ, എച്ച്.ടി.സി, ഷവോമി, വിവോ, ഒപ്പോ, വൺപ്ലസ്, സോണി, എസൻഷ്യൽ എന്നിവക്കും ആദ്യഘട്ടത്തിൽ അപ്‌ഡേറ്റ് ലഭ്യമാകും. കഴിഞ്ഞവർഷം വരെ ഗൂഗ്​ളി​െൻറ നെക്സസ്, പിക്സൽ ഫോണുകൾക്കായിരുന്നു പുതിയ ഒ.എസ് അപ്ഡേറ്റ് ആദ്യം ലഭിച്ചിരുന്നത്. ഇത്തവണ മറ്റ് കമ്പനികൾക്കും പരിഗണന നൽകി. 

ആദ്യം അപ്‌ഡേറ്റ് ലഭിക്കുന്നവ: ഗൂഗ്​ൾ പിക്സൽ എക്സ് എൽ, പിക്സൽ 2, ഗൂഗ്​ൾ പിക്സൽ 2 എക്സ്എൽ, വൺപ്ലസി​െൻറ 3, വൺപ്ലസ് 3ടി, വൺപ്ലസ് 5, വൺപ്ലസ് 5ടി, വൺ പ്ലസ് 6, സോണി എക്‌സ്പീരിയ എക്സ് സെഡ് 2, എക്സ് സെഡ് 2 കോംപാക്ട്, എക്സ് സെഡ് 2 പ്രീമിയം, എക്സ് സെഡ് 1, എക്സ് സെഡ് 1 കോംപാക്ട്, എക്സ് സെഡ് പ്രീമിയം, എച്ച്.ടി.സി യു 12+, എച്ച്.ടി.സി യു 11+,  എച്ച്.ടി.സി യു 11, എച്ച്.ടി.സി യു 11 ലൈഫ്, എസന്‍ഷ്യല്‍ ഫോണ്‍, നോക്കിയ 7 പ്ലസ്, ഷവോമി എം.െഎ മിക്സ് 2 എസ്, ഒപ്പോ ആർ 15 പ്രോ, വിവോ എക്സ് 21. നോകിയ 7 പ്ലസ്, നോകിയ 6.1 കൂടാതെ നോകിയ 8 SIROCCOഎന്നീ മോഡലുകൾക്കും ആൻഡ്രോയിഡ് പി അപ്​ഡേഷൻ ഉണ്ടായിരിക്കും. ഒപ്പോയുടെ R15, വിവോയുടെ  X21 കൂടാതെ സോണിയുടെ എക്‌സ്‌പീരിയ XZ2 എന്നീമോഡലുകളിലും ഇത് ലഭിക്കും. 

തുടർച്ചയായി ഉപയോഗിക്കാത്ത ആപ്പുകൾ ബാറ്ററി ചാർജ് കവരാതെ ഉപയോഗരീതി മനസ്സിലാക്കി ബാറ്ററി ചാർജ് ക്രമീകരിക്കുന്ന ‘അഡാപ്റ്റിവ് ബാറ്ററി’ സംവിധാനം, ചുറ്റുപാടുമുള്ള വെളിച്ചവും ഉപയോഗവും അനുസരിച്ച് ബ്രൈറ്റ്നസ് തനിയെ ക്രമീകരിക്കുന്ന ‘അഡാപ്റ്റിവ് ബ്രൈറ്റ്നസ്’, മികച്ച കൃത്രിമ ബുദ്ധി പിന്തുണ, ആപ്പുകളുടെ കുറച്ചുഭാഗം കൂടി എടുത്തുകാട്ടുന്ന ആപ് ൈസ്ലസസ് എന്ന സെർച്ചിങ് സൗകര്യം, 157 പുതിയ ഇമോജികൾ എന്നിവ ഇണക്കിച്ചേർത്തിട്ടുണ്ട്. തുറക്കാതെ പിന്നണിയിലിരുന്ന് ആപ്പുകൾ വിവരം ചോർത്തുന്നത് തടയാൻ മൈക്, കാമറ, സെൻസർ മാനേജർ എന്നിവയുടെ പ്രവർത്തനം തടയുന്ന സംവിധാനമുണ്ട്. മറ്റ് സവിശേഷതകൾ നോക്കാം. 

ഗസ്ചർ നാവിഗേഷൻ
ഇതുവരെ ഫോണി​െൻറ സ്ക്രീനിന് താഴെ മൂന്ന് നാവിഗേഷൻ െഎക്കണുകളാണ് ഉണ്ടായിരുന്നത്. പൈയിൽ നടുക്ക് ഗുളികരൂപത്തിൽ ഒരു െഎക്കൺ കൂടി കാണാം. ഇതിൽ നന്നായി അമർത്തിപ്പിടിച്ചാൽ ഗൂഗ്​ൾ അസിസ്​റ്റൻറ് പ്രത്യക്ഷമാകും. വിരൽ തൊട്ടാൽ തുറന്നിരിക്കുന്ന ആപ്പുകൾ വരും. വിരലോടിച്ചാൽ ഇൗ ആപ്പുകളിലൂടെ ഒാടിമാറാം. ആപ് ഡ്രോയറിൽ പോകാം. തിരികെ ഹോം സ്ക്രീനിലെത്താം. പിക്സൽ ഫോണുകളിൽ എല്ലാ ആപ്പുകൾക്കും ബാക് ബട്ടണുണ്ടാവില്ല. വേണ്ട ആപ്പുകൾക്ക് മാത്രമാകും ബാക് ബട്ടൺ പ്രത്യക്ഷപ്പെടുക. 

തരംപോലെ സ്ക്രീൻ റൊേട്ടഷൻ
ഫോൺ സ്ക്രീനുകൾ തിരിയുന്ന ഒാേട്ടാ സ്ക്രീൻ റൊേട്ടറ്റ് സംവിധാനം (പോർട്രെയിറ്റ് -ലാൻഡ്സ്കേപ്) ചിലർക്ക് ഇഷ്​ടമുണ്ടാവില്ല. അതുകൊണ്ട് ഡിസേബ്​ൾ ആക്കിയിടും. ഇതുവരെ ഏത് ആപ്​ എടുത്താലും സ്ക്രീൻ തിരിയണമെങ്കിൽ െസറ്റിങ്സിൽ പോയി മാറ്റണമായിരുന്നു. എന്നാൽ, പുതിയ ഒ.എസിൽ അതുവേണ്ട. ആപ് തുറന്നാൽ അത് ലാൻഡ്സ്കേപായി കാണേണ്ടതാണെങ്കിൽ താഴെയുള്ള നാവിഗേഷൻ ബാറിൽ െറാേട്ടഷൻ ലോക്ക് െഎക്കൺ പ്രത്യക്ഷപ്പെടും. അതിൽ തൊട്ടാൽ ആപ് സ്ക്രീൻ തിരിയും. വീണ്ടും െഎക്കണിൽ തൊട്ടാൽ സ്ക്രീൻ നേരെയാവുകയും ചെയ്യും. സെറ്റിങ്സിൽ പോകേണ്ട. 

അക്സസിബിളിറ്റി മെനു
അക്സസിബിളിറ്റി മെനു പ്രവർത്തനക്ഷമമാക്കിയാൽ നാവിഗേഷൻ ബാറ​െൻറ വലത്ത് െഎക്കൺ കാണാം. ഗൂഗ്​ൾ അസിസ്​റ്റൻറ്, റീസൻറ് ആപ്, ക്വിക് സെറ്റിങ്സ്, നോട്ടിഫിക്കേഷൻ, സ്ക്രീൻ ഷോട്ട് തുടങ്ങിയവക്കുള്ള ഷോർട്ട്കട്ടാണിത്. 

ലോക്ക് ഡൗൺ
അപരിചിതർ ഫോൺ തുറക്കുമെന്ന് പേടിയുള്ളപ്പോൾ ഇത് ഒാണാക്കിയാൽ മതി. വിരലടയാള സ്കാനർ, ഫേസ് അൺലോക്ക് എന്നിവ ലോക്ക് സ്ക്രീനിൽ കാട്ടാതിരിക്കാനുള്ള സംവിധാനമാണിത്. നിർബന്ധിതമായി വിരലോ മുഖമോ കാട്ടി ഫോൺ തുറക്കുന്നത് തടയാം. ലോക്ക് സ്ക്രീനിൽ നോട്ടിഫിക്കേഷനുകളും കാണില്ല. പവർ ബട്ടണിൽ അമർത്തിയാൽ ഇൗ സംവിധാനം പ്രവർത്തനക്ഷമമാക്കാം. പിന്നീട് തുറക്കാൻ പിൻ, പാറ്റേൺ എന്നിവ നൽകണം. 

തനിയെ ഒാഫാകും ഹോട്ട് സ്പോട്ട്
വൈ ഫൈ ഹോട്ട് സ്പോട്ട് ഒാണാക്കിയാൽ ഒരു ഉപകരണവും കണക്​ടായില്ലെങ്കിൽ തനിയെ ഹോട്ട്സ്പോട്ട് ഒാഫാകും. ­ഹോട്ട്സ്പോട്ടിന് പരതി ബാറ്ററി ചാർജ് തീർക്കുന്നതു തടയാനുള്ള സംവിധാനമാണിത്. 

ഡു നോട്ട് ഡിസ്​റ്റർബ്
ഇൻകമിങ് കോളുകൾ മാത്രമല്ല, നോട്ടിഫിക്കേഷനുകൾ വരുന്നതും ഡു നോ ട്ട് ഡിസ്​റ്റർബ് വഴി പുതിയ ഒ.എസിൽ തടയാം. വൈബ്രേഷൻ, ശബ്​ദം, വിഷ്വൽ എന്നിങ്ങനെ ശബ്​ദവും കാഴ്ചയും പൂർണമായും തടയാം. 

ജീവിതം തിരികെ പിടിക്കാം
ഗൂഗിളി​െൻറ ഡിജിറ്റൽ വെൽബീയിങ് പദ്ധതിയുടെ ഭാഗമായി ഫോൺ ഉപയോഗം കുറച്ച് ജീവിതം ക്രമപ്പെടുത്താൻ പുതിയ ഒ.എസ് അവസരമൊരുക്കുന്നു. സ്മാർട്ട്ഫോണിൽ പുതിയ തലമുറ ജീവിതം കളയുന്നു എന്ന പഴികളെ തുടർന്നാണ് പുതിയ നടപടി. ഏത് ആപ്പിലാണ് കൂടുതൽ സമയം ചെലവിടുന്നതെന്ന് അറിഞ്ഞ് ഉപയോഗസമയം ക്രമീകരിച്ച് കുറക്കാൻ കഴിയും. ഉറങ്ങാൻ പോകുന്ന സമയം മുൻകൂട്ടി ക്രമീകരിച്ചാൽ ആ സമയമായാൽ തനിയെ സ്ക്രീൻ മങ്ങി ബ്ലൂലൈറ്റ് ഫിൽറ്ററും ഡു നോട്ട് ഡിസ്​റ്റർബും ഒാണാവും. പിന്നെ നിങ്ങൾ ഉണരുന്ന സമയത്ത് തനിയെ പഴയപടിയാവും.

മെച്ചപ്പെട്ട ബ്ലൂടൂത്ത് പെയ​റിങ് 
അഞ്ച് ബ്ലൂടൂത്ത് ഉപകരണങ്ങളുമായി ഫോൺ ഒരേസമയം ബന്ധിപ്പിക്കാൻ കഴിയും. ഇൗ ഉപകരണങ്ങൾ എളുപ്പത്തിൽ മാറിമാറി കൈകാര്യം ചെയ്യാനുമാകും. ഉദാഹരണത്തിന് ഒരു ഫോൺ കോൾ വന്നാൽ ഏത് ബ്ലൂടൂത്ത് ഉപകരണത്തിനാണ് ഇത് കൈകാര്യം ചെയ്യാൻ ശേഷിയുള്ളതെന്ന് കണ്ടെത്തി അതിലേക്ക് നൽകാൻ ആൻഡ്രോയിഡ് പൈക്കാകും. വ്യത്യസ്ത ബ്ലൂടൂത്ത് ഉപകരണങ്ങളുടെ അവസാന വോള്യം ഒാർത്തുവെക്കാനും പിന്നീട് ഒാണാക്കുേമ്പാൾ കേൾപ്പിക്കാനും കഴിയും. 

ശബ്​ദം ഇഴയില്ല
വയർലസ് സ്പീക്കറോ, ഹെഡ്ഫോണോ ഉപയോഗിച്ച് വീഡിയോ കാണുേമ്പാഴുള്ള ശബ്​ദം ഇഴച്ചിൽ (കാലതാമസം-ഒാഡിയോ ലാഗ്) കുറക്കാൻ സൗണ്ട് ഡിലേ റിപ്പോർട്ടിങ് സഹായിക്കും. 

നോട്ടിഫിക്കേഷൻ ശല്യം തടയാം
വേണ്ടതും വേണ്ടാത്തതുമായ നോട്ടിഫിക്കേഷനുകൾ തുടരെ അയച്ച് ഒരു ആപ്പുതന്നെ ശല്യപ്പെടുത്തുന്നത് തടയാം. ഏത് ആപ് ആണ് അവസാനം നോട്ടിക്കേഷൻ അയച്ചതെന്നും ഏത് ആപ്പി​െൻറ നോട്ടിഫിക്കേഷനാണ് ശല്യമെന്നും മനസ്സിലാക്കി തടയാം. സെറ്റിങ്സിൽ ആപ്സ് ആൻഡ് നോട്ടിഫിക്കേഷനിൽ പോയാൽ ഒാരോ ആപ്പും എത്ര നോട്ടിഫിക്കേഷനാണ് എപ്പോഴൊക്കെയാണ് അയച്ചതെന്ന് മനസ്സിലാക്കാം. സ്ഥിരമായി ഒരു ആപ്പി​​െൻറ നോട്ടിഫിക്കേഷൻ ടാപ് ചെയ്യാതെ നീക്കിവിടുകയാണെങ്കിൽ ഇൗ നോട്ടിഫിക്കേഷൻ ഒാഫാക്കണോ തുടരണാ എന്ന് പുതിയ ഒ.എസ് ചോദിക്കും. 

മാഗ്നിഫൈയിങ് ഗ്ലാസ്
കോപ്പിയോ പേസ്​റ്റോ ചെയ്യുേമ്പാൾ സെലക്​ട്​ ചെയ്ത വാക്കുകൾ വലിപ്പത്തിൽ കാണിക്കാൻ മാഗ്നിഫൈയിങ് ഗ്ലാസ് സൗകര്യമുണ്ട്. 

Loading...
COMMENTS