7,777 രൂപയുടെ ഡൗൺപേയ്മെൻറിൽ െഎഫോൺ 7നുമായി എയർടെൽ
text_fieldsആപ്പിൾ െഎഫോൺ 7െൻറ 32 ജി.ബി മോഡൽ 7,777 രൂപക്ക് ലഭ്യമാക്കി എയർടെൽ. പുതുതായി ആരംഭിച്ച ഒാൺലൈൻ സ്റ്റോർ വഴിയാണ് എയർടെല്ലിെൻറ ഒാഫർ ലഭ്യമാകുക. 7,777 രൂപ ഡൗൺപേയ്മെൻറ് നൽകുന്നതൊടൊപ്പം 2499 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ കൂടി എടുക്കുന്നവർക്കാണ് െഎഫോൺ സ്വന്തമാക്കാൻ സാധിക്കുക.
30 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളാണ് എയർടെല്ലിെൻറ 2499 രൂപയുടെ പ്ലാനിൽ ഉൾപ്പെടുന്നത്. ഫോണിെൻറ കേടുപാടുകൾ സംരക്ഷിക്കുന്നതിനുള്ള എയർടെൽ സെക്യുർ പാക്കേജും ഒപ്പം സൈബർ സുരക്ഷയും 2499 രൂപയുടെ പ്ലാനിൽ ലഭ്യമാകും. 32 മാസത്തേക്ക് പുതിയ പ്ലാൻ െഎഫോൺ ഡൗൺപേയ്മെൻറിൽ വാങ്ങുന്നവർ നിർബന്ധമായും എടുക്കണം.
െഎഫോൺ 7നെ കൂടാതെ ഡ്യുവൽ കാമറ സൗകര്യമുള്ള െഎഫോൺ 7 പ്ലസ് സ്മാർട്ട് ഫോണും എയർടെൽ സ്റ്റോറിൽ നിന്ന് നിന്ന് ലഭ്യമാണ്. െഎഫോൺ 7 പ്ലസ് 32 ജി.ബി മോഡലിന് 17,300 രൂപയുടെ ഡൗൺപേയ്മെൻറിലാണ് ലഭ്യമാകുക. 128 ജി.ബി.യുടെ മോഡൽ 26,900 രൂപയുടെ ഡൗൺപേയ്മെൻറിലാണ് ലഭ്യമാവുക.
