ജിയോയെ വെല്ലാൻ 10 ജി.ബി അധിക ഡാറ്റയുമായി എയർടെൽ

16:24 PM
15/04/2017

ബംഗളൂരു: റിലയൻസ് ജിയോ ധൻ ധനാ ധൻ ഒാഫറിലൂടെ ഉയർത്തിയ വെല്ലുവിളി മറികടക്കാൻ എയർടെൽ 10 ജി.ബി  ഡാറ്റ അധികമായി നൽകുന്നു. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കാണ്  ഇൗ ഒാഫർ . മൂന്ന് മാസത്തേക്ക് ഇത്തരത്തിൽ 30 ജി.ബി ഡാറ്റയാണ് ലഭിക്കുക.

ഏപ്രിൽ 13 വരെ 10 ജി.ബി ഡാറ്റ അധികമായി നൽകുന്ന ഡാറ്റ സർപ്രെസ് ഒാഫർ എയർടെൽ ലഭ്യമാക്കിയിരുന്നു. ഇൗ ഒാഫർ ഏപ്രിൽ 30 വരെ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് മുമ്പ് എയർടെൽ വരിക്കാരായ ഉപഭോക്താകൾക്കാണ് പുതിയ ഒാഫർ. എയർടെല്ലിെൻറ വിവിധ പോസ്റ്റ്പെയ്ഡ് പാക്കുകൾക്കൊപ്പം അധിക ഡാറ്റ ലഭ്യമാവും. 

പ്രീപെയ്ഡ് ഉപഭോക്താകൾക്കായി 399 രൂപക്ക് 70 ജി.ബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും നൽകുന്ന ഒാഫറും എയർടെൽ അവതരിപ്പിച്ചിരുന്നു. 
309 രൂപക്ക് മൂന്ന് മാസത്തേ പ്രൈം ഉപഭോക്താകൾക്ക് 4 ജി വേഗതയിൽ പ്രതിദിനം  1 ജി.ബി ഡാറ്റയും സൗജന്യ കോളുകളും എസ്.എം.എസുകളുമാണ് ജിയോ നൽകിയിരുന്നത്.
 

COMMENTS