Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right5ജി: വാവെയ്​യുമായി...

5ജി: വാവെയ്​യുമായി റഷ്യ ധാരണയിലെത്തി

text_fields
bookmark_border
5ജി: വാവെയ്​യുമായി റഷ്യ ധാരണയിലെത്തി
cancel
മോസ്​കോ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് ഏര്‍പ്പെടുത്തിയ വാണിജ്യ നിരോധനത്തിനു പിന്നാലെ 5ജി സാങ്കേതിക വി ദ്യയുടെ വികസനത്തിനായി റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എം.ടി.എസും വാവെയ്​യും തമ്മില്‍ ധാരണയിലെത്തി.

ചൈനയും റഷ്യയും തമ്മി​െല ബന്ധം മുമ്പെങ്ങുമില്ലാത്ത അത്രയും ഉന്നതിയിലെത്തിയതായി റഷ്യന്‍ പ്രസിഡൻറ്​ വ്ല ാദിമിര്‍ പുടിന്‍ പറഞ്ഞുവെന്ന് ദേശീയ വാര്‍ത്താ സേവനമായ ടാസിനെ ഉദ്ധരിച്ച് ഐ.എ.എൻ.എസ് റിപ്പോര്‍ട്ട് ചെയ്​തു.

5ജി സാങ്കേതിക വിദ്യാവികസനത്തിനായി 30 രാജ്യങ്ങളില്‍നിന്നായി 46 കരാറുകള്‍ ലഭിച്ചതായി വാവെയ്​ അറിയിച്ചു. ഒരുലക്ഷത്തിലധികം 5ജി ബേസ്​സ്​റ്റേഷനുകള്‍ കയറ്റി അയ​ച്ചെന്നും ഇതു ലോകത്തില്‍തന്നെ ഏറ്റവും കൂടിയ നിരക്കാണെന്നും കമ്പനി അവകാശപ്പെടുന്നു. രാജ്യസുരക്ഷക്ക്​ ഭീഷണിയാവുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യു.എസ്​ 5ജി നെറ്റ്​വർക്ക്​​ ശൃംഖലയില്‍നിന്ന്​ വാവെയ്​യെ ഒഴിവാക്കിയത്. മറ്റുരാജ്യങ്ങളും വാവെയ്​യെ ബഹിഷ്​കരിക്കണമെന്ന്​ യു.എസ്​ ആവശ്യപ്പെട്ടിരുന്നു.

റഷ്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എം.ടി.എസിന് 5ജി നെറ്റ്‌വർക്ക്​ ഒരുക്കാനുള്ള കരാറിൽ വാവെയ് ഒപ്പു​െവച്ചതോടെ യു.എസും ചൈനയും തമ്മിലെ വ്യാപാരയുദ്ധത്തിന്​ പുതിയ വഴിത്തിരിവായി. വാവെയ്​യുടെ സാങ്കേതികവിദ്യകൾ ഇല്ലെങ്കിൽ യു.എസിലെ 5ജി വ്യാപനം ഏറെ വൈകുമെന്നു സിലിക്കൺ വാലി ആശങ്കപ്പെടുമ്പോഴാണ് 5ജിയിൽ റഷ്യയുടെ ഇടപെടൽ.

ഐ.ടി ഉൾപ്പെടെ സമസ്തമേഖലകളുടെയും വളർച്ചക്ക്​ നിർണായകമായ 5ജിയിൽ യു.എസ് ചൈനയുടെയും റഷ്യയുടെയും പിന്നിലാകുന്നതോടെ സിലിക്കൺ വാലി കേന്ദ്രീകരിച്ചുള്ള ഐ.ടി വ്യവസായം സമ്മർദത്തിലാകുമെന്നാണ്​ വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huaweirussia5G
News Summary - 5G: Russia's Huawei deal
Next Story