സെഡ്ടിഇ ബ്ളേഡ് ഡി2 ഉണ്ടെങ്കില്‍ ചാര്‍ജ് തീരുമെന്ന പേടി വേണ്ട
text_fields4000 എം.എ.എച്ച് ഭീമന് ബാറ്ററിയും അഞ്ച് ഇഞ്ച് സ്ക്രീനും 8,100 രൂപയുമാണ് ചൈനീസ് കമ്പനി സെഡ്ടിഇ ഇറക്കിയ ബ്ളേഡ് ഡി2വിന്‍െറ ആകര്‍ഷണീയതകള്‍. നിലവില്‍ വിയറ്റ്നാമിലാണ് പുറത്തിറക്കിയിട്ടുള്ളത്. 4000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള സോളോ ഇറ ഫോര്‍കെ, ഹ്വാവെയ് വൈ 6 പ്രോ, ഷിയോമി റെഡ്മീ 3, ജിയോണി മാരത്തണ്‍ എം 5 മിനി എന്നിവയാണ് എതിരാളികള്‍. മറ്റ് സ്മാര്ട്ട്ഫോണുകള്ക്കുള്ള ചാര്‍ജറായും ഈ ഫോണ്‍ ഉപയോഗിക്കാം. പ്ളാസ്റ്റിക്കിലാണ് നിര്‍മാണം. Zhongxing Telecommunication Equipment Corporation ആണ് സെഡ്ടിഇ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്.
720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി ഐപിഎസ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ മീഡിയടെക് പ്രോസസര്‍, ഒരു ജി.ബി റാം, 64 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്േറണല് മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, ജി.പി.എസ്, 155 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.
