ഭീമന് ബാറ്ററിയുമായി മോട്ടോ എക്സ് പ്ളേയും എക്സ് സ്റ്റൈലും
text_fields30 മണിക്കൂര്‍ നില്ക്കുന്ന ബാറ്ററിയും 21 മെഗാപിക്സല്‍ പിന്‍കാമറയുമുള്ള ‘മോട്ടോ എക്സ് പ്ളേ’യുമായി മോട്ടറോള ഇന്ത്യയില്‍ ഇറങ്ങി. 16 ജി.ബിക്ക് 18,499 രൂപയും 32 ജി.ബിക്ക് 19,999 രൂപയുമാണ് വില. ഫ്ളിപ്കാര്‍ട്ട് വഴിയാണ് വില്പന. വില്പന തുടങ്ങി 10 മണിക്കൂര്‍ ആയപ്പോഴേക്കും 32 ജി.ബി മോഡല്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.

വെള്ളം കടക്കാതിരിക്കാന്‍ നാനോ കോട്ടിങ്, പോറലേല്ക്കാത്ത ഗൊറില്ല ഗ്ളാസ് ത്രീ സംരക്ഷണം എന്നിവയുണ്ട്. ഇരട്ട എല്‍ഇഡി ഫ്ളാഷ്, ടച്ച് ഫോക്കസ്, മുഖമറിഞ്ഞ് പടമെടുക്കല്‍, ജിയോ ടാഗിങ് എന്നിവയാണ് കാമറാ വിശേഷങ്ങള്‍. 16 അല്ളെങ്കില്‍ 32 ജി.ബി ഇന്േറണല് മെമ്മറി 128 ജി.ബി വരെ കൂട്ടാം. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.7 ജിഗാഹെര്‍ട്സ് എട്ടുകോര്‍ 64 ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, അഡ്രീനോ 405 ഗ്രാഫിക്സ്, 5.5 ഇഞ്ച് 1080x1920 പിക്സല്‍ റസലൂഷനുള്ള അമോലെഡ് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 403 പിക്സല്‍ വ്യക്തത, രണ്ട് ജിബി റാം, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ എട്ടുമണിക്കൂര്‍ നില്ക്കുന്ന 3,630 എം.എ.എച്ച് ബാറ്ററി, 169 ഗ്രാം ഭാരം, എന്നിവയാണ് പ്രത്യേകതകള്‍.

മോട്ടറോളയുടെ മുന്‍നിര സ്മാര്‍ട്ട്ഫോണായ മോട്ടോ എക്സ് സ്റ്റൈല്‍ എന്ന മോട്ടോ എക്സ് പ്യുവറും താമസിയാതെ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചനകള്‍. ഏകദേശം 27,000 രൂപയാണ് വില. 5.7 ഇഞ്ച് 1440x2560 പിക്സല്‍ ക്വാഡ് എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 520 പിക്സല്‍ റസലൂഷന്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.8 ജിഗാഹെര്‍ട്സ് ആറുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, മൂന്ന് ജി.ബി റാം, 128 ജി.ബി വരെ മെമ്മറി കൂട്ടാവുന്ന 16, 32, 64 ജി.ബി ഇന്േറണല് മെമ്മറി പതിപ്പുകള്‍, ഫോര്‍കെ വീഡിയോ ഷൂട്ട് ചെയ്യാവുന്ന ഇരട്ട ഫ്ളാഷുള്ള 21 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 30 മണിക്കൂര്‍ നില്ക്കുന്ന 3000 എം.എ.എച്ച് ബാറ്ററി, അതിവേഗ ചാര്‍ജിങ്, നനയാത്ത കോട്ടിങ്, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത് 4.1, എന്‍എഫ്സി, 179 ഗ്രാം ഭാരം, എന്നിവയാണ് വിശേഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
