സ്മാര്‍ട്ട് ഫോണുകള്‍ക്ക് കൂണ്‍ ബാറ്ററിയും
text_fieldsകാലിഫോര്‍ണിയ: ഭാവിയില്‍ നിങ്ങളുടെ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് കൂണുകളില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ചായിരിക്കും. കാരണം, ബാറ്ററികളില്‍ കൂണുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ സമയം വൈദ്യുതി ചാര്‍ജ് നിലനിര്‍ത്താനാകുമെന്നാണ് അമേരിക്കയിലെ ഗവേഷകര്‍ കണ്ടത്തെിയിരിക്കുന്നത്. കൂണുകള്‍ ഉപയോഗിച്ചുള്ള ലിഥിയം അയണ്‍ ബാറ്ററി ആനോഡുകളാണ് കാലിഫോര്‍ണിയയിലെ ഒരു സംഘം ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
വിലകുറഞ്ഞതും പ്രകൃതിക്ക് ദോഷകരമല്ലാത്തതുമാണ് കൂണുകള്‍ എന്നതാണ് ഇതിന്‍െറ മറ്റൊരു പ്രത്യേകത. കൂണുകളിലെ സുഷിരങ്ങളാണ് വൈദ്യുതി സംഭരണശാലകളായി പ്രവര്‍ത്തിക്കുക. നിലവിലെ ബാറ്ററിയില്‍ ഈ കര്‍മം നിര്‍വഹിക്കുന്നത് സിന്തറ്റിക് ഗ്രാഫൈറ്റാണ്. എന്നാല്‍, പ്രകൃതിയില്‍നിന്നുതന്നെ എളുപ്പത്തില്‍ ലഭിക്കുന്ന കൂണുകളില്‍ കാര്‍ബണിന്‍െറ അംശം കൂടുതലാണെന്ന് മുമ്പേ ഗവേഷകര്‍ മനസ്സിലാക്കിയിരുന്നു. ഇവയിലെ ചെറിയ സുഷിരങ്ങള്‍ക്ക് കൂടുതല്‍ വായുവും ദ്രാവകങ്ങളും പുറന്തള്ളാനാകും. കൂണിന്‍െറ ഈ കഴിവ് ഉപയോഗപ്പെടുത്തിയാണ് സെല്‍ഫോണുകളിലെ ബാറ്ററികളില്‍ സിന്തറ്റിക് ഗ്രാഫൈറ്റിന് പകരം കൂണുകള്‍ ഉപയോഗിക്കാമെന്ന് കണ്ടത്തെിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
