സംസങ് ഗ്യാലക്സി ജെ 5, ഗ്യാലക്സി ജെ 7 പിന്നെ ടാബ് എ, ടാബ് ഇ
text_fieldsരണ്ട് ഇടത്തരം ടാബ്ലറ്റുകള്‍ ഇന്ത്യയില്‍ രംഗത്തിറക്കിയതിന് പിന്നാലെ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ കൂടി പുറത്തുകാട്ടി സാംസങ് വിപണി പിടിക്കാന്‍ ശ്രമം തുടരുന്നു. ഗ്യാലക്സി ജെ 5, ഗ്യാലക്സി ജെ 7 എന്നീ ജെ പരമ്പരയില്‍പെട്ട രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ ചൈനയിലാണ് പുറത്തിറക്കിയത്. 14, 300 രൂപ, 18, 400 രൂപ എന്നിങ്ങനെയാണ് ഏകദേശ വില. ഇന്ത്യയില്‍ എന്നത്തെുമെന്ന് സൂചനയില്ല.

ഇരട്ട സിമ്മുള്ള ഇതില്‍ ആന്‍ഡ്രോയിഡ് 5.1 ലോലിപോപാണ് ഒ.എസ്. കറുപ്പ്, വെള്ള, ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. 1280x720 പിക്സല്‍ എച്ച്.ഡി റസലൂഷനുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, 1.5 ജി.ബി റാം,128 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 342 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയമുള്ള 2600 എം.എ.എച്ച് ബാറ്ററി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ത്രീജി, ബ്ളൂടൂത്ത് 4.1, വൈ ഫൈ, എന്‍എഫ്സി, ജി.പി.എസ്, 149 ഗ്രാം ഭാരം എന്നിവയാണ് ജെ 5ന്‍െറ വിശേഷങ്ങള്‍. ജെ 7നില്‍ ഏറെക്കുറെ ഇതേ സവിശേഷതകള്‍ തന്നെയാണ്. അതേ റസലൂഷനിലുള്ള അഞ്ചര ഇഞ്ച് സ്ക്രീന്‍, എട്ടുകോര്‍ (1.4 ജിഗാഹെര്‍ട്സ് നാലുകോര്‍ + ഒരു ജിഗാഹെര്‍ട്സ് നാലുകോര്‍ ) സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, 354 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയുള്ള 3000 എം.എ.എച്ച് ബാറ്ററി, 168 ഗ്രാം ഭാരം എന്നിവയാണ് വ്യത്യാസങ്ങള്‍.

ഗ്യാലക്സി ടാബ് എ
20, 500 രൂപയുടെ ഗ്യാലക്സി ടാബ് എ, 16,900 രൂപയുടെ ഗ്യാലക്സി ടാബ് ഇ എന്നിവയാണ് ഏറ്റവും ഒടുവില്‍ സാംസങ് പുറത്തിറക്കിയ ടാബുകള്‍. 1024X768 പിക്സല്‍ റസലൂഷനുള്ള എട്ട് ഇഞ്ച് സ്ക്രീന്‍, ആന്‍ഡ്രോയിഡ് 5.0 ലോലിപോസ് ഒ.എസ്, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 4200 എം.എ.എച്ച് ബാറ്ററി, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍ കാമറ, ഫോര്‍ജി എല്‍ടിഇ, ത്രീജി, ബ്ളൂടൂത്ത്, മൈക്രോ യു.എസ്.ബി, 320 ഗ്രാം ഭാരം, സ്മോക്കി ടൈറ്റാനിയം, വെള്ള നിറങ്ങള്‍ എന്നിവയാണ് ഗ്യാലക്സി ടാബ് എയുടെ വിശേഷങ്ങള്‍.

ഗ്യാലക്സി ടാബ് ഇ
വൈ ഫൈ മാത്രം, ത്രീജി പിന്തുണയുള്ളത് എന്നിങ്ങനെ രണ്ട് ഗ്യാലക്സി ടാബ് ഇ പുറത്തിറക്കിയിട്ടുണ്ട്. രണ്ടിലും പ്രത്യേകതകള്‍ സമാനമാണ്. 1280X800 പിക്സല്‍ റസലൂഷനുള്ള 9.6 ഇഞ്ച് ടിഎഫ്ടി സിഡ്പ്ളേ, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 1.5 ജി.ബി റാം, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 128 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 5000 എം.എ.എച്ച് ബാറ്ററി, 490 ഗ്രാം ഭാരം, വൈ ഫൈ, ഓണ്‍ ദ ഗോയുള്ള മൈക്രോ യു.എസ്.ബി, ബ്ളൂടൂത്ത് എന്നിവയാണ് വിശേഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
