ഹൈവ് ഒ.എസും പിന്നില്‍ രണ്ട് കാമറയുമുള്ള സോളോ ബ്ളാക്ക്
text_fieldsസോളോ പുതിയ ഉപ വിഭാഗമായ ‘ബ്ളാക്കി’ന് കീഴില്‍ ആദ്യ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ഇന്ത്യന്‍ കമ്പനി ലാവയുടെ മേല്‍ത്തരം സ്മാര്‍ട്ട്ഫോണ്‍ വിഭാഗമാണ് സോളോ. ‘സോളാ ബ്ളാക്ക്’ എന്ന ഈ പുതുമുഖത്തിന് 12,999 രൂപയാണ് വില. ജൂലൈ 13 മുതല്‍ ഫ്ളിപ്കാര്‍ട്ട് വഴി വാങ്ങാന്‍ കഴിയും. പിന്നില്‍ എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സലിന്‍െറയും രണ്ട് മെഗാപിക്സലിന്‍െറയും രണ്ട് ക്യാമറകളാണ് എടുത്തുപറയത്തക്ക പ്രത്യേകത.
മികച്ച സെല്‍ഫിക്ക് എല്‍ഇഡി ഫ്ളാഷുമായി മുന്നില്‍ അഞ്ച് മെഗാപിക്സല്‍ കാമറയുമുണ്ട്. അതിവേഗത്തില്‍ ഓട്ടോഫോക്കസിന് ഇരട്ട കാമകള്‍ സഹായിക്കും. പടം എടുത്ത് കഴിഞ്ഞ് വീണ്ടും ഫോക്കസ് ചെയ്യാനും ഡെപ്ത്ത് മാപ്പിങ്ങിനും കഴിയും. ചിത്രങ്ങളുടെ സ്വഭാവികത അതേപടി പകര്‍ത്താന്‍ ക്രോമ ഫ്ളാഷ് സംവിധാനമാണ്. ഡിജിറ്റല്‍ സൂം വിപുലീകരിക്കാന്‍ ഒപ്റ്റി സൂമുണ്ട്. ഇരട്ട സിമ്മിടാം. രണ്ടാമത്തെ സിം സ്ളോട്ടില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഇടാവുന്ന ഹൈബ്രിഡ് സിം സ്ളോട്ടാണ് ഇതില്‍. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് മിനുക്കി സൃഷ്ടിച്ച ഹൈവ് അറ്റ്ലസ് ഓപറേറ്റിങ് സിസ്റ്റമാണുള്ളത്. 1080 x 1920 പിക്സല്‍ ഫുള്‍ എച്ച്.ഡി റസലൂഷനുള്ള 5.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേയാണ്. ഒരു ഇഞ്ചില്‍ 403 പിക്സലാണ് വ്യക്തത. സംരക്ഷണത്തിന് ഗൊറില്ല ഗ്ളാസ് ത്രീയുണ്ട്.
എട്ടുകോര്‍ (1.5 ജിഗാഹെര്‍ട്സ് നാലുകോര്‍ + 1.0 ജിഗാഹെര്‍ട്സ് നാലുകോര്‍ ) 64 ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, രണ്ട് ജി.ബി റാം, അഡ്രീനോ 405 ഗ്രാഫിക്സ്, 32 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ, യു.എസ്.ബി ഓണ്‍ ദ ഗോ, എ-ജി.പി.എസ്, ബ്ളുടൂത്ത് 4.0, വൈ ഫൈ, 3200 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. ജൂലൈ 13 മുതല്‍ ഫ്ളിപ്കാര്‍ട്ടിലൂടെ വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
