വലിയ സ്ക്രീന്‍ യുദ്ധത്തിന് കച്ചമുറുക്കി സാംസങ്
text_fieldsവലിയ സ്ക്രീനുകളുമായി വിജയംകൊയ്യുന്ന ആപ്പിളിനും എല്‍ജിക്കും തടയിടാന്‍ സാംസങ് രണ്ട് ഫാബ്ലറ്റുമായി രംഗത്ത്. ഗ്യാലക്സി നോട്ട് 5, രണ്ട് അരികും വളഞ്ഞ ഗ്യാലക്സി എസ് 6 എഡ്ജ് പ്ളസ് എന്നിവയാണ് ഈ രണ്ട് പോരാളികള്‍. ആപ്പിള്‍ ഐഫോണ്‍ പുതിയ പതിപ്പ് വരാന്‍ അധിക കാലമില്ളെന്ന് കണ്ടറിഞ്ഞാകണം സാംസങ് ഒരു മുഴം മുമ്പെ പുതിയ സ്മാര്‍ട്ട്ഫോണുമായി ആളെ പിടിക്കാനിറങ്ങിയത്. ആപ്പിള്‍ ഐഫോണ്‍ 6 എസ് ആണ് പുറത്തിറങ്ങാന്‍ നല്ലനേരം നോക്കിയിരിക്കുന്നത്. ആപ്പിള്‍ പേയെ വെല്ലുവിളിക്കാന്‍ പുതിയ പണമിടപാട് സംവിധാനമായ സാംസങ് പേ’ കൊറിയയിലും യു.എസിലും അവതരിപ്പിച്ചിട്ടുണ്ട്.

32 ജി.ബി, 64 ജി.ബി, 128 ജി.ബി എന്നിങ്ങനെ മൂന്ന് പതിപ്പുകളില്‍ രണ്ട് സ്മാര്‍ട്ട്ഫോണുകളും ലഭിക്കും. എന്നാല്‍ വന്‍ വിലയായതിനാല്‍ ഇന്ത്യയില്‍ 128 ജി.ബി വേര്‍ഷന്‍ എത്തില്ളെന്നാണ് സൂചനകള്‍. യു.എസില്‍ ഗ്യാലക്സി നോട്ട് ഫൈവ് 32 ജി.ബിക്ക് ഏകദേശം 48,400 രൂപയും ഗ്യാലക്സി എസ് 6 എഡ്ജ് പ്ളസിന് ഏകദേശം 53,300 രൂപയും നല്‍കണം. നേരത്തെയിറങ്ങിയ രണ്ട് അരികും വളഞ്ഞ എസ് 6 എഡ്ജിന്‍െറ പിന്‍ഗാമിയാണ് എസ് 6 എഡ്ജ് പ്ളസ്. പഴയതിന് 5.1 ഇഞ്ചാണ് സ്ക്രീനെങ്കില്‍ പുതിയതിന് 5.7 ഇഞ്ച് 2560x1440 പിക്സല്‍ ക്വാഡ് എച്ച്.ഡി സൂപ്പര്‍ അമോലെഡ് സ്ക്രീനാണ്. ഗ്യാലക്സി നോട്ട് 5ലും ഇതേ സ്ക്രീനാണ്. അഞ്ചാംതലമുറ എസ് പെന്‍ എന്ന സ്റ്റൈലസുമായാണ് നോട്ട് 5ന്‍െറ വരവ്. സ്ക്രീന്‍ തുറക്കാതെ തന്നെ അപ്പപ്പോള്‍ വരുന്ന ആശയങ്ങള്‍ ഫോണിലേക്ക് പകര്‍ത്താന്‍ ഈ പെന്നിലൂടെ കഴിയും. എട്ടുകോര്‍ എക്സൈനോസ് 7420 പ്രോസസര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, ഫോര്‍കെ വീഡിയോ റെക്കോര്‍ഡിങ്ങുള്ള 16 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 3000 എം.എ.എച്ച് ബാറ്ററി എന്നിവയും രണ്ട് ഫോണുകളിലുമുണ്ട്. ഒന്നര മണിക്കൂറില്‍ വയര്‍ലസ് ചാര്‍ജിങ് വഴി ഫുള്‍ ചാര്‍ജാവുന്ന ബാറ്ററിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
