െഎഫോൺ 7ന് 15,000 രൂപ കുറവ്
text_fieldsഫ്ലിപ്കാർട്ടിന് പിന്നാലെ െഎഫോണിന് കിടിലൻ ഒാഫർ അവതരിപ്പിച്ച് ആമസോണും. െഎഫോൺ 7ന് വൻ വിലക്കുറവ് പ്രഖ്യാപിച്ചാണ് ആമസോൺ ആപ്പിൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 15,000 രൂപ വരെയാണ് െഎഫോൺ 7ന് ആമസോൺ കിഴവ് നൽകുന്നത്. 60,000 രൂപ വിലയുള്ള െഎഫോൺ 7 15,251 രൂപ കിഴിവോടെ 44,749 രൂപക്ക് ലഭിക്കും.
കഴിഞ്ഞ ദിവസം 17,000 രൂപ വരെ ഒാഫർ വിലയിലാണ് ആമസോണിൽ െഎഫോൺ വിൽപ്പനക്ക് വെച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഫ്ലിപ്കാർട്ട് വൻ വിലക്കുറവിൽ െഎഫോൺ 6 വിൽപ്പനക്ക് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുറവുമായി ആമസോണും രംഗത്തെത്തിയിരിക്കുന്നത്.
4.7 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്പ്ലേ, ഒപ്റ്റിൽ സെറ്റ്ബിലൈസേഷനോടെ ഉള്ള 12 മെഗാപിക്സൽ കാമറ. 4k വീഡിയോ റെക്കോർഡിങ്, 1334x750 റെസലൂഷൻ, 1960 എം.എ.എച്ച് ബാറ്ററി, 32 ജി.ബി മെമ്മറി എന്നിവയാണ് െഎഫോൺ 7െൻറ പ്രത്യേകതകൾ.
