Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightമികച്ച ഫീച്ചറുകളുമായി...

മികച്ച ഫീച്ചറുകളുമായി ആമസോണി​െൻറ ‘10 ഒാർ ഡി’ 4999 രൂപക്ക്​  ഇന്ത്യയിൽ

text_fields
bookmark_border
tenor_10_or_d
cancel

ബജറ്റ്​ സ്​മാർട്​ ഫോണുകളിറക്കി വിപണി പിടിക്കാൻ ഷവോമി പോലുള്ള സ്​മാർട്ട്​ഫോൺ കമ്പനികൾ മത്സരിക്കു​േമ്പാൾ ഒാൺലൈൻ ഷോപ്പിങ്​ ഭീമനായ ആമസോണും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്​.  ‘ക്രാഫ്​റ്റ്​ ഫോർ ആമസോൺ’ പദ്ധതിയുടെ ഭാഗമായി 4999 രൂപക്കാണ്​ പുതിയ സ്​മാർട്​ ഫോൺ ആമസോൺ അവതരിപ്പിക്കുന്നത്​. ഇന്ത്യക്കാർക്ക്​ വേണ്ടി ഇന്ത്യയിൽ നിർമ്മിക്കുക എന്ന പദ്ധതിയാണ്​ ക്രാഫ്​റ്റ്​ ഫോർ ആമസോൺ.

‘10 ഒാർ’ എന്ന പേരിലുള്ള ഫോണി​​െൻറ മൂന്നാം മോഡലാണ്​ ‘10 ഒാർ ഡി’ ഇതിന്​ മുമ്പ്​ 10 ഒാർ ഇ, 10 ഒാർ ജി തുടങ്ങിയ മോഡലുകളാണ്​ ആമസോൺ വിപണിയിലെത്തിച്ചത്​. ബേസിക്​ മോഡലിനാണ്​ 4999 രൂപ. അതിന്​ 2 ജി.ബി റാമും 16 ജി.ബി ഇ​േൻറർണൽ ​സ്​റ്റോറേജുമുണ്ടാവും. 3 ജി.ബി റാമും 32 ജി.ബി സ്​റ്റോറേജുമുള്ള കൂടിയ മോഡലിന് 5999 രൂപ മതിയാകും. ജനുവരി 5 ഉച്ചക്ക്​ 12 മണിമുതൽ ആമസോൺ സൈറ്റിൽ നിന്നും ഫോൺ വാങ്ങാം. ഫോണിന്​ വേണ്ടിയുള്ള രജിസ്​ട്രേഷൻ ആരംഭിച്ച്​ കഴിഞ്ഞു. ​

10-or-d-phone.jpg

10 ഒാർ വിശേഷങ്ങൾ

സ്​റ്റോക്​ ആൻഡ്രോയ്​ഡ്​ യുള​െഎ ആണ്​ 10 ഒാർ ഡീക്ക്​. ആൻഡ്രോയ്​ഡ്​ 7.1.2 ന്യൂഗട്ട്​​ ഒാപറേറ്റിങ്​ സിസ്​റ്റമാണ്​. ആൻഡ്രോയ്​ഡ്​ ഒാറിയോ അപ്​ഡേറ്റും ലഭിക്കുമെന്ന്​ കമ്പനി അവകാശപ്പെടുന്നു. ഇരട്ട നാനോ സിമ്മുകൾ ഉപയോഗിക്കാം. 5.2 എച്​ ഡി ഡിസ്​പ്ലേയാണ്​. സ്​നാപ്​ഡ്രാഗൺ 425 1.4 ജിഗാഹെഡ്​സ്​ പ്രൊസസർ കരുത്ത്​ പകരും. ഒാ​േട്ടാ ഫോക്കസോടുകൂടിയ 13 മെഗാ പിക്​സൽ പിൻ കാമറയും 5 മെഗാ പിക്​സൽ മുൻ കാമറയുമുണ്ട്​.  മൈക്രോ എസ്​ ഡി കാർഡ്​ ഉപയോഗിച്ച്​ സ്​റ്റോറേജ്​ വർധിപ്പിക്കാം. 3500 എംഎഎച്ച്​ ബാറ്ററി രണ്ട്​ ദിവസം ചാർജ്​ നൽകുമെന്നും കമ്പനി പറയുന്നു. അതിവേഗ ഫിംഗർ പ്രിൻറ്​ സെൻസറും മികച്ച ശബ്​ദമേകുന്ന സ്​പീക്കറും 10 ഒാർ ഡിയുടെ പ്രത്യേകതകളിൽ പെടും.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smart phonemalayalam news10 or DTechnology News
News Summary - 10.or D Budget Smartphone Launched in India- Technology
Next Story