റോബോട്ട് തൊഴിലാളികൾ ലക്ഷം ലക്ഷം പിന്നാലെ...
text_fieldsറോബോട്ടുകൾ മനുഷ്യന്റെ പണി കളയുമോ എന്ന ആശങ്ക ഉയരുന്നതിനിടെ ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമായ ചൈന ഫാക്ടറി ജോലികൾക്കായി റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നതിൽ ബഹുദൂരം മുന്നില. ചൈനീസ് ഫാക്ടറികളിൽ ജോലി ചെയ്യുന്നത് 20 ലക്ഷത്തിലധികം റോബോട്ടുകളാണെന്നാണ് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റോബോട്ടിക്സ് റിപ്പോർട്ട് പറയുന്നത്. മറ്റെല്ലാ രാജ്യങ്ങളിലെ കണക്കു ചേർത്താലും ഇത്ര വരില്ല. കഴിഞ്ഞ വർഷം മാത്രം മൂന്ന് ലക്ഷം റോബോട്ടുകളെ ചൈന തൊഴിൽ വിപണിയിലിറക്കി.
വാഹന വെൽഡിങ്, ഭാരമുള്ള പെട്ടികൾ കൺവെയർ ബെൽറ്റിൽ എടുത്തുവെക്കൽ, ക്ലീനിങ്, ഹോട്ടലിലെ ഭക്ഷണ വിതരണം തുടങ്ങി, ആവർത്തിച്ചുവരുന്ന ജോലികളിലെല്ലാം യന്ത്രമനുഷ്യരുടെ പ്രകടനം മികച്ചതാണെന്നാണ് വിലയിരുത്തൽ. വേഗതയിലും കൃത്യതയിലും യന്ത്രമനുഷ്യർ മുന്നിലാണ്. ഇതോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത തൊഴിലുകളിൽ നിർമിത ബുദ്ധിയും പരമാവധി പ്രയോജപ്പെടുത്താനാണ് ശ്രമം. ചൈനീസ് സർക്കാർ ഇതിന് പ്രോത്സാഹനം നൽകുന്നു. നിർമിത ബുദ്ധി ഒരു പതിറ്റാണ്ടിനകം 40 ശതമാനം തൊഴിലുകൾ കവരുമെന്ന് ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ മുന്നറിയിപ്പ് നൽകുമ്പോൾ ആശങ്കകളില്ലാതെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

