കുട്ടികൾക്കായി ഷവോമിയുടെ പുതിയ ഉൽപന്നം

17:31 PM
02/07/2019
xioami-truck-builder

ഇന്ത്യയിൽ ഉൽപന്നനിര വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്​ ചൈനീസ്​ നിർമാതാക്കളായ ഷവോമി. സ്​മാർട്ട്​ ബൾബ്​, ട്രിമ്മർ എന്നിവക്ക്​ ശേഷം കുട്ടികൾക്കായാണ്​ ഷവോമിയുടെ പുതിയ ഉൽപന്നം എത്തുന്നത്​. കുട്ടികളെ ലക്ഷ്യമിട്ട്​ എം.ഐ ട്രക്ക്​ ബിൽഡറാണ്​ ഷവോമി പുറത്തിറക്കുന്നത്​. 

ക്രൗഡ്​ ഫണ്ടിങ്ങിലുടെ 1199 രൂപക്കാണ്​ ഷവോമി ഉൽപന്നം വിപണിയിലെത്തിക്കുന്നത്​. എം.ഐ ട്രക്ക്​ ബിൽഡർ ഉപയോഗിച്ച്​ കുട്ടികൾക്ക്​ ട്രക്കോ ബുൾഡോസറോ ​ നിർമിക്കാം. എളുപ്പത്തിൽ സെറ്റ്​ ചെയ്യാവുന്ന രീതിയിലാണ്​ ട്രക്ക്​ ബിൽഡറിൻെറ ബ്ലോക്കുകൾ ഷവോമി രൂപകൽപന ചെയ്​തിരിക്കുന്നത്​.

ജൂലൈ 25 മുതൽ  ക്രൗഡ്​ ഫണ്ടിങ്ങിലൂടെ നിർമിക്കുന്ന ട്രക്ക്​ ബിൽഡറിൻെറ വിതരണം ആരംഭിക്കുമെന്നാണ്​​ ​ഷവോമി അറിയിച്ചിരിക്കുന്നത്​​.

Loading...
COMMENTS