50 ഇഞ്ച്​ വലിപ്പത്തിൽ ഷവോമിയുടെ 4കെ ടി.വി

18:58 PM
20/01/2018
xiaomi-mi-tv-hdr

ബീജിങ്​: 50 ഇഞ്ച്​ വലിപ്പത്തിൽ ആധുനിക സൗകര്യങ്ങളുമായി ഷവോമിയുടെ പുതിയ ടി.വി. 4 കെ പാനലിൽ എച്ച്​.ഡി.ആർ, ഡോൾബി സൗണ്ട്​ തുടങ്ങിയ സൗകര്യങ്ങളോട്​ കൂടിയാണ്​ ടി.വി. എം.​െഎ ടി.വിയുടെ 4A സിരീസിലായിരിക്കും പുതിയ ടി.വി വിപണിയിലെത്തുക. ഇന്ത്യ, ചൈന തുടങ്ങിയ വിപണികൾ ലക്ഷ്യമിട്ടാണ്​ പുതിയ ഉൽപന്നം പുറത്തിറക്കിയിരിക്കുന്നത്​​. 

4K UHD(3840X2160) ​റെസല്യുഷനാണ്​ ഉള്ളത്​. ഇതിനൊപ്പം ഷവോമിയുടെ സൗണ്ട്​ ബാറും ഉണ്ടാവും. സൗണ്ട്​ ബാറിൽ 10 സ്​പീക്കറുകളും 2 വയർലെസ് റിയർ സാറ്റ്​​ലെറ്റ്​ സ്​പീക്കറുകളും സബ്​വൂഫറും ലഭിക്കും. ഡോൾബി അ​റ്റ്​മോസ്​ ഒാഡിയോ സിസ്​റ്റം ശബ്​ദം കൂടുതൽ മികച്ചതാക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസി​​െൻറ അനന്ത സാധ്യതകളും ടി.വിയിൽ ഉപയോഗിക്കുന്നുണ്ട്​. ടി.വി റി​മോർട്ട്​ ഉപയോഗിച്ച്​ ശബ്​ദ നിർദേശം നൽകാനുള്ള സൗകര്യം ഉണ്ട്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസിനായി പാച്ച്​ വാൾ എന്ന ആൻഡ്രോയിഡ്​ യൂസർ ഇൻറർഫേസാണ്​ ഉപയാഗിക്കുന്നത്​.

രണ്ട്​ ജി.ബി റാം, എട്ട്​ ജി.ബി സ്​റ്റോറേജും ടി.വിയിലുണ്ടാകും​. മൂന്ന്​ എച്ച്​.ഡി.​എം.​െഎ പോർട്ടുകൾ, യു.എസ്​.ബി പോർട്ടുകൾ,എതർനെറ്റ്​ പോർട്ട്​, വൈ-ഫൈ, ബ്ലൂടുത്ത്​ തുടങ്ങിയവയാണ്​ മറ്റ്​ പ്രത്യേകതകൾ. ഏകദേശം 23,000 രൂപയായിരിക്കും ടി.വിയുടെ വില.

Loading...
COMMENTS