ബീജിങ്: ആപ്പിളിെൻറ വയർലെസ്സ് ഇയർഫോണായ എയർപോഡിനെ വെല്ലാൻ ലക്ഷ്യമിട്ട് ഷവോമിയുടെ പുതിയ നീക്കം. എം.െഎ എയർഡോട്ട്സ് എന്ന പേരിലാണ് ഷവോമി വയർലെസ്സ് ഇയർഫോൺ പുറത്തിറക്കുന്നത്. ബ്ലുടൂത്ത് v5.0യുടെ പിന്തുണയോടെയാണ് ഷവോമിയുടെ ഇയർഫോണെത്തുന്നത്.
രണ്ട് ഇയർഫോണിലും പ്രത്യേകം ഇയർബഡ് നൽകിയിട്ടുണ്ട്. വോയ്സ് അസിസ്റ്റ് സേവനം, മ്യൂസിക് പ്ലേബാക്ക്, കോളുകൾ എന്നിവ നിയന്ത്രിക്കാൻ ഇയർബഡ് ഉപയോഗിക്കാം. നവംബർ 11 മുതൽ പുതിയ ഇയർഫോൺ ചൈനീസ് വിപണിയിൽ ലഭ്യമാകും. ഏകദേശം, 2100 രൂപയായിരിക്കും ഇയർഫോണിെൻറ വില.
ചാർജ് ചെയ്യാനുള്ള കെയ്സുമായാണ് എയർഡോട്സ് വിപണിയിെലത്തുന്നത്. ഇയർഫോൺ കെയ്സിനകത്തിട്ടാൽ ചാർജ് ആകുന്ന രീതിയിലാണ് ഇതിെൻറ പ്രവർത്തനം. സ്റ്റീരിയോ മോഡിൽ നാല് മണിക്കൂറും മോണോ മോഡിൽ അഞ്ച് മണിക്കുറും പ്ലേ ബാക്ക് ഷവോമിയുടെ പുതിയ ഇയർഫോൺ നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം.