ചൈനീസ്​ ഡ്രോണുകൾക്ക്​ അമേരിക്കൻ വിലക്ക്​

17:57 PM
05/08/2017
DJI DRONE

വാഷിങ്​ടൺ: ചൈനീസ്​ കമ്പനിയുടെ ഡ്രോണുകൾ ഉപയോഗിക്കുന്നത്​ വിലക്കി അമേരിക്കൻ സൈന്യം. സൈബർ ഭീഷണി മുൻനിർത്തിയാണ്​ അമേരിക്കയുടെ നടപടി. ചൈന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡി.ജെ.എ ടെക്​നോളജിയുടെ ഡ്രോണുകൾക്കാണ്​ വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

ഡി.ജെ.എയുടെ ഡ്രോണുകൾക്ക്​ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്​നങ്ങളുണ്ടെന്ന്​ കണ്ടതിനെ തുടർന്നാണ്​ വിലക്കേർപ്പെടുത്തുന്നതെന്ന്​ അമേരിക്കൻ സൈന്യം പ്രസ്​താവനയിൽ വ്യക്​തമാക്കി.  കമ്പനിയുടെ എല്ലാവിധ ഉൽപന്നങ്ങൾക്ക്​ സോഫ്​റ്റ്​വെയറുകൾക്കും വിലക്ക്​ ബാധകമാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്​.നിലവിൽ ലോകത്ത്​ ഉപയോഗിക്കുന്ന  70 ശതമാനം ഡ്രോണുകളും നിർമിക്കുന്നത്​ ഡി.ജി.​എയാണ്​. 

ഡ്രോണുകൾ വിലക്കാനുള്ള തീരുമാനം നിരാശ പകരുന്നതാണെന്ന്​ ഡി.ജ.എ കമ്പനി പ്രതിനിധികൾ അറിയിച്ചു. തീരുമാനം എടുക്കും മുമ്പ്​ അമേരിക്കൻ സൈന്യം ബന്ധപ്പെട്ടിരുന്നില്ലെന്നും ഡി.ജെ.എ വ്യക്​തമാക്കി.

COMMENTS