Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightഈ ഇയർഫോണുകൾക്ക് ഭാഷ...

ഈ ഇയർഫോണുകൾക്ക് ഭാഷ പ്രശ്​നമേയല്ല!

text_fields
bookmark_border
Translating-Earpiece
cancel

ജീവിതം എവിടെയാണെങ്കിലും ഭാഷയുടെ അതിർവരമ്പുകൾ കുറയുകയാണ്. പണ്ട് വിദേശ യാത്രക്കിടെ മാത്രമായിരുന്നു അന്യഭാഷയ ുമായി ഇടപെടേണ്ടിവന്നിരുന്നത്. ഇപ്പോൾ പല ഭാഷകളുമായി എപ്പോൾ വേണമെങ്കിലും ഏറ്റുമുേട്ടണ്ടിവരാം. ഇംഗ്ലീഷാണെങ് കിൽ കുഴപ്പമില്ല, എങ്ങനെയും മനസ്സിലാക്കി എടുക്കാമെന്നുവെക്കാം. എന്നാൽ, റഷ്യനോ ചൈനീസോ ജർമനോ ഫ്രഞ്ചോ ആയാ​േല ാ, കുടുങ്ങിയതുതന്നെ. ഇത്തരം സാഹചര്യങ്ങളിലാണ് സംഭാഷണം മൊഴിമാറ്റുന്ന സ്​മാർട്ട് ഉപകരണങ്ങൾ അനുഗ്രഹമാകുക.

ഡ ച്ച് സ്​റ്റാർട്ടപ് കമ്പനി ട്രാവിസി​െൻറ സംഭാഷണങ്ങൾ മൊഴിമാറ്റി കേൾപ്പിക്കുന്ന ഇയർബഡ്​സ്​ ഇത്തരക്കാരെ സഹായിക ്കാനെത്തും. കൃത്രിമബുദ്ധിയുടെ ശേഷിയുള്ള ഇത് ക്ലൗഡ് െനറ്റ്​വർക്കി​െൻറ സഹായത്തോടെ 105 ഭാഷകൾ തർജമ ചെയ്യും. ആവശ്യമുള്ള രണ്ട് ഭാഷകൾ തെരഞ്ഞെടുത്ത് സംസാരിച്ചാൽ മതി, ഒന്നിൽപറയുന്നത് മറ്റൊന്നിലേക്ക് ഉടൻ പരിഭാഷപ്പെടുത്തി നൽകും. ട്രാവിസ് നേരത്തേ തർജമ ചെയ്യുന്ന പോക്കറ്റ് ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ട്. 2017ലാണ് ട്രാവിസ് സ്​റ്റാർട്ടപ്​ നിലവിൽവരുന്നത്.

ക്രൗഡ് ഫണ്ടിങ് വഴി ഇതുവരെ 2.3 ദശലക്ഷം പൗണ്ട് നേടിയിട്ടുണ്ട്. ഒരുവർഷത്തിനിടെ തർജമ ഉപകരണങ്ങൾ 1.20 ലക്ഷം എണ്ണം വിറ്റിട്ടുണ്ട്. ബിസിനസ് ട്രാവലർമാർക്കായി വയർ​െലസ് ചാർജറുള്ള ട്രാവിസ് മെഗാപാക്ക്, വായന മോഡുള്ള ട്രാവിസ് ബിസിനസ് എഡിഷൻ, ​േവായ്​സ് അസിസ്​റ്റൻറും ഗ്ലോബൽ സിം കാർഡുമുള്ള ട്രാവിസ് ട്രാവൽ എഡിഷൻ, ഒാേട്ടാ മോഡുള്ള ട്രാവിസ് ടച്ച് പ്ലസ് എന്നിവ കൃത്രിമ ബുദ്ധിയുടെ സഹായത്താൽ പരിഭാഷ നടത്തുന്ന പോക്കറ്റ് ട്രാൻസ്​ലേറ്റർ ഉപകരണങ്ങളാണ്.

2018ൽ ഇറങ്ങിയ ഗൂഗ്​ളി​െൻറ പിക്​സൽ ഇയർബഡും പരിഭാഷ സഹായിയാണ്. മറ്റ് ഇയർബഡുകളിൽനിന്ന് വ്യത്യസ്​തമായി ഹെഡ്ഫോണുകൾ കൂട്ടിയിണക്കി വയറുണ്ട്. ആൻഡ്രോയ്​ഡ് സ്മാർട്ട്ഫോണുമായി ചേർന്ന് 40 ഭാഷകളുടെ തൽസമയ പരിഭാഷ നടത്തിത്തരും. ഗൂഗ്​ൾ അസിസ്​റ്റൻറാണ് ഇതിന് സഹായിക്കുക. 159 ഡോളറാണ് വില.

യു.എസിലെ ബ്രൂക്​ലിൻ ആസ്ഥാനമായ സ്​റ്റാർട്ടപ് വേയ്വെർലി ലാബ്സ് പൈലറ്റ് എന്ന പേരിലാണ്​പരിഭാഷ ചെയ്യുന്ന ഇയർപീസ്​ പുറത്തിറക്കിയത്. 2016ലാണ് സ്​റ്റാർട്ടപ്പി​െൻറ ജനനം. സാദാ വയർ​െലസ് ഇയർബഡി​െൻറ രൂപമാണ് പൈലറ്റിനും. ചെവിയിൽ ഒതുങ്ങിയിരിക്കും. വേണമെങ്കിൽ പാട്ടുകേൾക്കാനും ഫോൺവിളിക്കാനും ഉപയോഗിക്കാം. 15 ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുണ്ട്. സംസാരിക്കുേമ്പാൾ ഇടക്ക് നിർത്താനും (പോസ്) കഴിയും. 179 ഡോളറാണ് വില.

ഇത് കൂടാതെ 20 ഭാഷകൾ മൊഴിമാറ്റുന്ന ടൈം കെറ്റിലി​െൻറ ഡബ്ല്യു.ടി 2 പ്ലസ് ഇയർബഡ്​സും വിപണിയിലുണ്ട്. 219 ​േഡാളറാണ് വില. പറയുന്നത് കേട്ട് മൊഴിമാറ്റാൻ ഒാേട്ടാമാറ്റിക് മോഡുണ്ട്. രണ്ട് കമ്പനികളും ചാർജിങ് ബേസും നൽകുന്നുണ്ട്.

സൈലോ ബഡ്സി​െൻറ (Zylobuds Inc) ൈസലോ​േഫാൺ ഇയർബഡ്​സ്​ 35 ഭാഷ തർജമ ചെയ്യും. നനയാത്ത രൂപകൽപനയും ഹൈ ഫൈ ശബ്​ദമേന്മയുമുണ്ട്. ഫോൺ വിളിക്കാനും പാട്ടുകേൾക്കാനും സൗകര്യമുണ്ട്. ബ്ലൂടൂത്ത് 5.0 കണക്​ടിവിറ്റിയുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstech newsTranslating Earpieceear buds
News Summary - Translating-Earpiece -Technology News
Next Story