
അതിശയിപ്പിക്കും 'എക്സ്'; പുതിയ സര്‍ഫേസ് പ്രോ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
text_fieldsകൊച്ചി: ഏറ്റവും പുതിയ സര്‍ഫേസ് പ്രോ എക്‌സ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യ. അംഗീകൃത റീസെല്ലര്‍മാര്‍ വഴിയും റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോര്‍, റിലയല്‍സ് ഡിജിറ്റല്‍ ഡോട്ട് ഇന്‍ എന്നിവ വഴിയാണ് ബില്‍റ്റ് ഇന്‍ വൈഫൈയുള്ള സര്‍ഫേസ് പ്രോ ലഭ്യമാകുക. വിന്‍ഡോസ് 11 ന്റെ ഏറ്റവും മികച്ച അനുഭവത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ മോഡല്‍ 13 ഇഞ്ച് സര്‍ഫേസും ഏറ്റവും കനം കുറഞ്ഞതുമാണ്.
മൈക്രോസോഫ്റ്റ് ഉപകരണങ്ങളുടെ ശ്രേണിയിലേക്ക് ബില്‍റ്റ്-ഇന്‍ വൈ-ഫൈ സൗകര്യമുള്ള പുതിയ സര്‍ഫേസ് പ്രോ എക്‌സ് കൂടി ചേര്‍ത്ത് ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ മേധാവി ഭാസ്‌ക്കര്‍ ബസു പറഞ്ഞു.
വെറും 774 ഗ്രാം ഭാരമുള്ള ഇത് ഏറ്റവും കനം കുറഞ്ഞ പ്രോ ഉപകരണമാണ്. വേഗമേറിയതും 8-കോര്‍ പെര്‍ഫോമന്‍സും, കസ്റ്റം-ബില്‍റ്റ് മൈക്രോസോഫ്റ്റ് പ്രോസസര്‍, വേഗതയേറിയ കണക്റ്റിവിറ്റി, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ്, അങ്ങേയറ്റം വേഗതയുള്ള പ്രകടനം എന്നിവ ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നു.
ഇതിന്റെ ബില്‍റ്റ്-ഇന്‍ 5.0എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും 1080പി എച്ച്ഡി വീഡിയോയും പ്രകാശത്തിനനുസരിച്ച് സ്വയം ക്രമീകരിക്കും. 93,999 രൂപ മുതല്‍ പുതിയ സര്‍ഫേസ് പ്രോ എക്സ് ഇന്ത്യയില്‍ ലഭ്യമാണ്:
ടാബ്ലറ്റായും ലാപ്ടോപ്പായും ഉപയോഗിക്കാവുന്ന ഡിവൈസ് എന്ന നിലക്ക് മൈക്രോസോഫ്റ്റ് സർഫേസ് പ്രോക്ക് ഏറെ ആരാധകരാണുള്ളത്.