Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightപവർഫുൾ യാത്രക്ക്...

പവർഫുൾ യാത്രക്ക് പവർബാങ്കുകൾ; ​'ഗ്രേറ്റ് സമ്മർ സെയിലിൽ' വമ്പൻ ഓഫർ

text_fields
bookmark_border
പവർഫുൾ യാത്രക്ക് പവർബാങ്കുകൾ; ​ഗ്രേറ്റ് സമ്മർ സെയിലിൽ വമ്പൻ ഓഫർ
cancel

ദൂരയാത്രകളിൽ നമ്മൾ ആദ്യം കയ്യിലെടുക്കുന്നത് ഫോണായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഫോൺ ഫുൾ ചാർജ് ചെയ്ത് വെക്കാനും നമ്മൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഈ യാത്രകളിൽ ചാർജ് തീരുമ്പോൾ ഒരു ചാർജിങ് പോയിന്റ് കണ്ടുപിടിക്കുക എന്നത് അത്ര എളുപ്പമല്ല. ഈ വേനൽക്കാലത്ത് നിങ്ങളുടെ സ്മാർട്ട്‌ഫോണിന് പുത്തൻ കരുത്തേകാൻ പവർബാങ്കുകൾക്ക് വമ്പൻ ഓഫറുകളുമായി 'ഗ്രേറ്റ് സമ്മർ സെയിൽ' എത്തുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഫോൺ ചൂടാവാതെ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്ന പുതിയ പവർബാങ്കുകൾ ഇപ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാം.

കുറഞ്ഞ വിലയിൽ നല്ല പെർഫോമൻസ് നൽകുന്ന പവർബാങ്കുകൾ

Ambrane 25W Qi2.2

25W Qi2 വയർലെസ് ചാർജിംഗ്, ഐഫോൺ 12-ഉം അതിനുശേഷമുള്ള മോഡലുകൾക്കും Qi2 പിന്തുണയുള്ള മറ്റ് ഫോണുകൾക്കും അതിവേഗ ചാർജിംഗ് നൽകുന്നു. 20000 mAh ബാറ്ററി ശേഷിയുള്ളതിനാൽ ഫോണുകളും ടാബ്‌ലെറ്റുകളും പലതവണ ചാർജ് ചെയ്യാം. 35W ടൈപ്പ്-സി ചാർജിംഗ് വഴി സ്മാർട്ട്ഫോണുകൾക്ക് പുറമെ ടൈപ്പ്-സി ചാർജിംഗ് പിന്തുണയ്ക്കുന്ന ലാപ്‌ടോപ്പുകൾ വരെ ഇതിലൂടെ ചാർജ് ചെയ്യാം. ചാർജിംഗിനായി പ്രത്യേകം കേബിൾ കരുതേണ്ടതില്ല. പവർബാങ്കിൽ തന്നെ ടൈപ്പ്-സി കേബിൾ നൽകിയിട്ടുണ്ട്. ഒരേസമയം നാല് ഉപകരണങ്ങൾ വരെ ചാർജ് ചെയ്യാം.

Portronics Luxcell Uno

പവർബാങ്കിനൊപ്പം തന്നെ ടൈപ്പ്-സി കേബിളും ലഭിക്കും. 22.5W ഫാസ്റ്റ് ചാർജിംഗ് ആണ് നൽകിയിരിക്കുന്നത്. കൂടെ ലഭിക്കുന്ന കേബിളും യുഎസ്ബി-എ പോർട്ടും ഉപയോഗിച്ച് ഒരേസമയം രണ്ട് ഗാഡ്‌ജെറ്റുകൾ ചാർജ് ചെയ്യാം. മുകളിലുള്ള ടൈപ്പ്-സി പിഡി പോർട്ട് വഴി പവർബാങ്ക് ചാർജ് ചെയ്യാനും ഉപകരണങ്ങളിലേക്ക് പവർ നൽകാനും സാധിക്കും.10,000mAh ശേഷിയുണ്ടെങ്കിലും ഭാരക്കുറവും ഒതുക്കമുള്ള ഡിസൈനും ഇതിനെ യാത്രാസൗഹൃദമാക്കുന്നു.

Philips 20000mAh

20000mAh ബാറ്ററിയിലൂടെ സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡുകൾ എന്നിവ ഒന്നിലധികം തവണ ചാർജ് ചെയ്യാൻ സാധിക്കുന്ന ഉയർന്ന കപ്പാസിറ്റിയാണ് നൽകിയിരിക്കുന്നത്. 22.5W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പവർബാങ്കിലെ ചാർജ് കൃത്യമായി കാണിക്കുന്ന എൽഇഡി ഡിസ്‌പ്ലേ ഇതിന്റെ പ്രത്യേകതയാണ്. രണ്ട് യുഎസ്ബി ഔട്ട്‌പുട്ടുകളും ഒരു ടൈപ്പ്-സി പോർട്ടും ഉൾപ്പെടെ മൂന്ന് പോർട്ടുകൾ ഉണ്ട്. ഒരേസമയം മൂന്ന് ഉപകരണങ്ങൾ വരെ ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു.

URBN Curve

മാഗ് സേഫ് (MagSafe) സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഐഫോൺ 12-ന് മുകളിലുള്ള മോഡലുകൾ കാന്തികശക്തിയാൽ പവർബാങ്കുമായി ബന്ധിപ്പിച്ച് ചാർജ് ചെയ്യാം. ഇതിനൊപ്പം ലഭിക്കുന്ന 'MagTag Ring' ഉപയോഗിച്ച് ഏത് ആൻഡ്രോയിഡ് ഫോണും മാഗ് സേഫ് മോഡലിലെന്നപോലെ ചാർജ് ചെയ്യാൻ സാധിക്കും. 10000mAh കരുത്തിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ചാർജിംഗ് ബാക്കപ്പാണ് ഇതിന്റെ പ്രത്യേകത. വളരെ കനം കുറഞ്ഞതും ഭാരമില്ലാത്തതുമായ രൂപകൽപ്പനയായതിനാൽ ബാഗിലോ പോക്കറ്റിലോ എളുപ്പത്തിൽ കൊണ്ടുപോകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iPhoneOfferPowerbankSpecial Offersummer sale
Next Story