മുംബൈ: ലോകത്തെ ഏറ്റവും വേഗമേറിയ ഒാേട്ടാ ഫോക്കസ് കാമറ ആർ എക്സ് 100 വി സോണി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 79,990 രൂപയാവും ക്യാമറയുടെ ഇന്ത്യൻ വിപണിയിലെ വില.
ഫാസ്റ്റ് ഹൈബ്രിഡ് ഒാേട്ടാ ഫോക്കസ് സംവിധാനവുമായാണ് സോണിയുടെ പുതിയ ക്യാമറയെത്തുന്നത്. 0.05 സെക്കൻഡിൽ ക്യാമറ ഒാേട്ടാ ഫോക്കസ് ചെയ്യും. ഏറ്റവും കൂടുതൽ ഒാേട്ടാ ഫോക്കസ് പോയിൻറുകളും കാമറക്കുണ്ടാവും. 315 ഒാേട്ടാ ഫോക്കസ് പോയിൻറുകളാവും കാമറയിലുണ്ടാവുക.
20.1 മെഗാ പിക്സലിെൻറ കാമറയിൽ 4k വീഡിയോ റെക്കോർഡിങ് സാധ്യമാവും. സ്ലോ മോഷൻ വിഡിയോകൾ കൂടുതൽ മികച്ച രീതിയിൽ കാമറ ഉപയോഗിച്ച് എടുക്കാൻ കഴിയുമെന്നാണ് സോണിയുടെ അവകാശ വാദം.