Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുട്ടികൾക്കുള്ള കിടിലൻ സ്​മാർട്ട്​ വാച്ചുമായി ഇന്ത്യൻ കമ്പനി; ഗോകീ സ്​മാർട്ട്​ വൈറ്റൽ ജൂനിയറിനെ കുറിച്ചറിയാം
cancel
Homechevron_rightTECHchevron_rightGadgetschevron_rightകുട്ടികൾക്കുള്ള കിടിലൻ...

കുട്ടികൾക്കുള്ള കിടിലൻ സ്​മാർട്ട്​ വാച്ചുമായി ഇന്ത്യൻ കമ്പനി; ഗോകീ സ്​മാർട്ട്​ വൈറ്റൽ ജൂനിയറിനെ കുറിച്ചറിയാം

text_fields
bookmark_border

സ്​മാർട്ട്​ഫോണുകൾക്കൊപ്പം ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നതും വാങ്ങാനാഗ്രഹിക്കുന്നതുമായ ടെക്​ ഗാഡ്​ജറ്റ്​ സ്​മാർട്ട്​ വാച്ചുകളാണ്​. ​െഎഫോൺ ഉപയോഗിക്കുന്നവരിൽ ​െഎവാച്ച് സ്വന്തമാക്കാനാഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. അതുപോലെ ആൻഡ്രോയ്​ഡ്​ ഫാമിലിയിലുള്ളവർക്കായും പ്രമുഖ കമ്പനികൾ പലതരത്തിലുള്ള സ്​മാർട്ട്​വാച്ചുകൾ വിപണിയിലിറക്കുന്നുണ്ട്​. ​

ഇന്ത്യൻ ഫിറ്റ്​നസ്​ ടെക്​നോളജി കമ്പനിയായ ഗോകീ (GoQii) പുതിയ സ്​മാർട്ട്​വാച്ചുമായി എത്തിയിരിക്കുകയാണ്​. 'സ്​മാർട്ട്​ വൈറ്റൽ ജൂനിയർ' എന്ന്​ പേരിട്ടിരിക്കുന്ന ഫിറ്റ്​നസ്​ വാച്ച്​ ലക്ഷ്യമിടുന്നത്​ കുട്ടികളെയാണ്​. നൈലോൺ ഫാബ്രിക്​ സ്​ട്രാപ്പുകളുമായി വരുന്ന കുട്ടിവാച്ച്​ വിവിധ കളറുകളിലായി ആകർഷകമായ ഡിസൈനിലാണ്​ ലോഞ്ച്​ ചെയ്തിരിക്കുന്നത്​​. നിരവധി ഹെൽത്ത്​-റിലേറ്റഡ്​ ഫീച്ചറുകളും വാച്ചിൽ പ്രതീക്ഷിക്കാം.

1.3 ഇഞ്ച്​ കളർ ഡിസ്​പ്ലേയാണ്​ സ്​മാർട്ട്​ വൈറ്റൽ ജൂനിയറിനുള്ളത്​. വാച്ച്​ മനോഹരമാക്കാനായി നിരവധി 'വാച്ച്​ ഫെയ്​സു'കളും ഗോകീ ജൂനിയർ വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. മ്യൂസിക്​ പ്ലേ-ബാക്ക്​ കൺട്രോളുകൾ, ഫോൺ കാണാതായാൽ കണ്ടെത്താൻ സഹായിക്കുന്ന 'ഫോൺ ഫൈൻറർ സംവിധാനം, മെസ്സേജ്​, കോൾ, അലാറം, റിമൈൻഡറുകൾ എന്നിവയുടെ നോട്ടിഫിക്കേഷൻ പിന്തുണ തുടങ്ങിയ സവിശേഷതകൾ വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. IP68 ഡസ്റ്റ്​-വാട്ടർ റെസിസ്റ്റൻസ്​ റേറ്റിങ്ങും കുട്ടികൾക്ക്​ വേണ്ടിയുള്ള വാച്ചിലുണ്ട്​​.


24×7 ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 ബ്ലഡ്​-ഓക്സിജൻ നിരീക്ഷണം, ശരീര താപനില ട്രാക്ക്​ ചെയ്യാനുള്ള ഫീച്ചർ, സ്ലീപ്പ് ട്രാക്കിങ്​ എന്നിവ വൈറ്റൽ ജൂനിയറി​െൻറ ഹെൽത്ത്​ റിലേറ്റഡ്​ സവിശേഷതകളാണ്. നടത്തം, ഓട്ടം, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, ടെന്നീസ് എന്നിവയുൾപ്പെടെ 18 ആക്റ്റിവിറ്റി മോഡുകളും നിങ്ങൾക്ക് ലഭിക്കും.

ഗോകീ സ്മാർട്ട് വൈറ്റൽ ജൂനിയറിന് 4,999 രൂപയാണ്​ വില. GoQii- യുടെ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിൽ നിന്ന്​ വാച്ച്​ വാങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SmartwatchSmartwatch for KidsGoQii Smart Vital JuniorGoQii
News Summary - Smartwatch for Kids GoQii Smart Vital Junior Launched
Next Story