വീടു ഭരിക്കാൻ സ്മാർട്ട് ഡിസ്പ്ലേകൾ

  • ടി.വിയും ഫ്രിഡ്ജും ലൈറ്റും സ്വിച്ചും വാഷിങ് മെഷീനും എ.സിയും അടുക്കളയും വാതിലും എല്ലാം പറഞ്ഞാലുടനെ പ്രവർത്തനക്ഷമം

13:06 PM
31/07/2018
jbl-link

സ്മാർട്ട് വീടുകൾ കൈയടക്കാനുള്ള ഗൂഗിളി​െൻറയും ആമസോണി​െൻറയും പോരിന് തീവ്രതകൂട്ടി സ്മാർട്ട് ഡിസ്പ്ലേകൾ. ഉടമയുടെ ആജ്ഞക്ക് കാത്ത് കാതുകൂർപ്പിച്ചിരിക്കുന്ന വീടുകളാണ് സ്മാർട്ട് ഹോമുകൾ. ടി.വിയും ഫ്രിഡ്ജും ലൈറ്റും സ്വിച്ചും വാഷിങ് മെഷീനും എ.സിയും അടുക്കളയും വാതിലും എല്ലാം പറഞ്ഞാലുടനെ പ്രവർത്തനക്ഷമമാകും. നെറ്റ് കണക്​ഷനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. ഇതിനായി ഉപകരണങ്ങളിൽ എല്ലാം വൈ ഫൈ കണക്​ഷൻ സംവിധാനമുണ്ടാവണം. വീട്ടിൽ എപ്പോഴും വൈദ്യുതിയും ഇൻറർനെറ്റ് കണക്​ഷനുമുണ്ടാവണം. 

നേരത്തേ ആമസോൺ ഇക്കോ, ഗൂഗ്​ൾ േഹാം, ആപ്പിൾ ഹോംപോഡ് പോലുള്ള സ്മാർട്ട് സ്പീക്കറുകൾ വഴി പറഞ്ഞ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാമായിരുന്നു. ആമസോണി​െൻറ അലക്സ, ഗൂഗ്​ൾ അസിസ്​റ്റൻറ് എന്നിവയും ചെറിയതോതിൽ ആപ്പിളി​െൻറ സിരിയും പറഞ്ഞാൽ കേൾക്കുന്ന ഉപകരണങ്ങൾക്ക് ജീവനേകുന്ന ഡിജിറ്റൽ അസിസ്​റ്റൻറുമാരാണ്. പാട്ടുകേൾക്കാനും ചോദ്യങ്ങൾക്ക് നെറ്റിൽ പരതി മറുപടി നൽകാനും കാലാവസ്ഥാ വിവരങ്ങൾ, വാർത്ത എന്നിവ പറഞ്ഞുതരാനും ഇവക്ക് കഴിവുണ്ടായിരുന്നു. ജോലിക്കിടെ ഫോണിനടുത്തേക്ക് പോയി കോളും മെസേജും നോക്കേണ്ട ആവശ്യവുമില്ലായിരുന്നു. ഇൗ സ്പീക്കറുകൾ വഴി എല്ലാം സാധിക്കുമായിരുന്നു. അപ്പോഴാണ് പല കാര്യങ്ങളും കാണാൻ കഴിയുന്നില്ലെന്ന കാര്യം കമ്പനികൾ ശ്രദ്ധിക്കുന്നത്. 

പാചകവിധികൾ സ്മാർട്ട് സ്പീക്കറുകൾ പറഞ്ഞുെകാടുക്കുമെങ്കിലും എങ്ങനെയെന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. ചിത്രങ്ങളും വിഡിയോകളും നോക്കാനും പറ്റിയിരുന്നില്ല. അതിനെല്ലാം പ്രതിവിധിയുമായാണ് ആമസോൺ ഇക്കോ സ്പോട്ട്, ആമസോൺ ഇക്കോ ഷോ എന്നിവ അലക്സയുടെ മിടുക്കുമായി എത്തുന്നത്. 
ഏഴിഞ്ച് 1024 x 600 പിക്സൽ സ്ക്രീൻ, അഞ്ച് മെഗാപിക്സൽ മുൻകാമറ, വൈ ഫൈ, ബ്ലൂടൂത്ത്, സ്​റ്റീരിയോ സ്പീക്കർ എന്നിവയാണ് ഇക്കോ ഷോയുടെ പ്രത്യേകതകൾ. വില 15,700 രൂപ. വൃത്താകൃതിയിലുള്ള രണ്ടര ഇഞ്ച് 480 x 480 പിക്സൽ സ്ക്രീൻ, വിജിഎ മുൻകാമറ, വൈ ഫൈ, ബ്ലൂടൂത്ത്, മോണോ സ്പീക്കർ എന്നിവയാണ് ഇക്കോ സ്പോട്ടി​െൻറ പ്രത്യേകതകൾ. വില 8900 രൂപ. 

അലക്സയാണ് ഇപ്പോൾ ഡിജിറ്റൽ അസിസ്​റ്റൻറുമാരിൽ ഏറ്റവും സ്മാർട്ട്. വിട്ടുകൊടുക്കാതെ അസിസ്​റ്റൻറി​െൻറ ശേഷികൂട്ടി ഗൂഗ്​ൾ മത്സരിക്കുകയുമാണ്. 
ലെനോവോയോടൊപ്പം പറഞ്ഞും തൊട്ടും ഇടപെടാൻ പറ്റുന്ന സ്മാർട്ട് ഡിസ്പ്ലേകൾ ഗൂഗ്​ളുമായി ചേർന്ന് എൽജി, ജെബിഎൽ, ആർക്കോസ് എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. പ​േക്ഷ, ആദ്യം വിപണിയിൽ ഇറങ്ങുന്നത് ലെനോവോയാണ്. 

ആർക്കോസ് ഹലോ
നേരെയും ചരിച്ചും ഉപയോഗിക്കാവുന്ന സ്മാർട്ട് ഡിസ്പ്ലേയാണിത്. ഗൂഗിൾ അസിസ്​റ്റൻറി​െൻറ ശേഷിയിൽ പ്രവർത്തിക്കുന്ന ഇത് ഇൗവർഷം മാർച്ചിൽ മൊബൈൽ വേൾഡ് കോൺഗ്രസ് വേദിയിൽ അവതരിപ്പിച്ചതാണ്. എഴ് ഇഞ്ച് എച്ച്.ഡി, 8.4 ഇഞ്ച് ഫുൾ എച്ച്.ഡി പതിപ്പുകളുണ്ട്. മടക്കാവുന്ന സ്​റ്റാൻഡും തടിയുടെ പിൻഭാഗവുമാണ്. 4000 എം.എ.എച്ച് ബാറ്ററി, അഞ്ച് മെഗാപിക്സൽ മുൻകാമറ, 16 ജി.ബി ഇ​േൻറണൽ മെമ്മറി എന്നിവയുണ്ട്. 180 ഡോളർ (ഏകദേശം 12,250 രൂപ) ആണ് വില. 

ജെ.ബി.എൽ ലിങ്ക് വ്യൂ
ജനുവരിയിൽ അവതരിപ്പിച്ചതാണിത്. 1280 x 720 പിക്സൽ റസലൂഷനുള്ള എട്ട് ഇഞ്ച് സ്ക്രീനാണ് ആകർഷണം. അഞ്ച് മെഗാപിക്സൽ മുൻകാമറ, രണ്ട് 10 വാട്ട് സ്പീക്കറുകൾ, ൈവ ഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയുണ്ട്. വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

എൽ.ജി ഡബ്ല്യൂകെ9 തിങ്ക്
തടിച്ച രൂപവും എട്ട് ഇഞ്ച് സ്ക്രീനുമാണ് ഇൗ വർഷം ആദ്യം അവതരിച്ച എൽ.ജിയുടെ സ്മാർട്ട് ഡിസ്പ്ലേയായ എൽ.ജി ഡബ്ല്യൂകെ9 തിങ്കിന് (WK9 ThinQ). ഗൂഗ്​ൾ അസിസ്​റ്റൻറ്, എൽജിയുടെ സ്വന്തം കൃത്രിമബുദ്ധി എന്നിവയുടെ മിടുക്കുണ്ട്. എൽജിയുടെ വാഷിങ് മെഷീനുകൾ, ഡിഷ് വാഷറുകൾ, വാക്വം ക്ലീനറുകൾ എന്നിവയെയെല്ലാം അനുസരിപ്പിക്കാൻ ഇൗ ഡിസ്പ്ലേ മതി. 300 ഡോളർ (ഏകദേശം 20,400 രൂപ) ആണ് വില.

Loading...
COMMENTS