
Image: 9to5mac.com
സീരീസ് 7 സ്മാർട്ട്വാച്ച് വിറ്റഴിക്കണം; സീരീസ് 6 നിർത്തലാക്കി ആപ്പിൾ
text_fieldsവാഷിങ്ടൺ: ഏറ്റവും പുതിയ സീരീസ് 7 സമാർട്ട്വാച്ച് പ്രഖ്യാപിച്ച് ഒരു മാസം തികയുംമുമ്പേ സിരീസ് 6 വാച്ചുകൾ തങ്ങളുടെ ഔദ്യോഗിക ലൈനപ്പിൽ നിന്നും നീക്കം ചെയ്ത് ആപ്പിൾ. ഏഴാമൻ എത്തിയതിന് പിന്നാലെ, ടെക്ലോകത്ത് സീരീസ് 6 സ്മാർട്ട്വാച്ചുമായി താരതമ്യങ്ങൾ ഉയർന്നുവന്നിരുന്നു. രണ്ട് മോഡലുകളും തമ്മിൽ കാര്യമായ മാറ്റങ്ങളില്ലെന്നതാണ് ചർച്ചയായത്. പണം ലാഭിക്കാൻ ആറാമനെ വാങ്ങാനും ചിലർ ആഹ്വാനം നടത്തുകയുണ്ടായി. അതിനിടെയാണ് ആപ്പിൾ സീരീസ് 6 നിർമാണവും വിതരണവും നിർത്തിവെക്കുന്നത്.
ടെക് ഭീമനിൽ നിന്ന് പുതിയ ആപ്പിൾ വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ മൂന്ന് ഒാപ്ഷനുകൾ മാത്രമാണുള്ളത്. പുതിയ സിരീസ് 7ഉം കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത സ്മാർട്ട് വാച്ച് എസ്.ഇയും വർഷങ്ങൾക്ക് മുെമ്പത്തിയ സീരീസ് 3യും. സീരീസ് 7-െൻറ വില 399 ഡോളറിലാണ് അരംഭിക്കുന്നത് (ഏകദേശം 30,000 രൂപ). അതേസമയം വാച്ചിെൻറ എസ്.ഇ മോഡലിന് വില 279 ഡോളറാണ്. സീരീസ് മൂന്നിന് 199 ഡോളർ നൽകിയാൽ മതി. പഴയ മോഡലുകൾ വിപണിയിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
