സാംസങ് എസ് 22: എന്തുകൊണ്ട് മികച്ചതാകുന്നു
text_fieldsഎസ് പെൻ (Spen)
സാംസങ്ങ് എസ് 22 അൾട്രാ മോഡലിനെ മറ്റ് ഫോണുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എസ് പെൻ (Spen) തന്നെയാണ്. ബ്ലൂടൂത്ത് സംവിധാനം കൂടി ചേരുന്ന എസ് പെൻ നോട്ടെഴുത്തിനും വരകൾക്കും പുറമെ സെൽഫിയെടുക്കാൻ റിമോട്ട് സ്വിച്ചായും വീഡിയോ എഡിറ്റിങ് ടൂളായും പ്രസന്റേഷൻ സോഫ്ടവെയർ യൂട്ടിലിറ്റിയായും ഉപയോഗിക്കാൻ കഴിയും. പ്രൊഡക്റ്റീവ് ഉപയോക്താക്കൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും മികച്ചൊരു മുതൽകൂട്ട് തന്നെയാണ് ഈ ഫോണും അതിലെ എസ് പെന്നും.
ക്വോൽക്കം സ്നാപ്പ് ഡ്രാഗൺ പ്രൊസസർ
എട്ടാം തലമുറയിലെ ഫസ്റ്റ് സീരീസ് പ്രൊസസറാണ് എസ് 22 അൾട്രയിൽ ഉപയോഗിച്ചിരിക്കുന്നത്. 5ജി സപ്പോർട്ട് ചെയ്യുന്ന ഈ പ്രൊസസ്സർ വിപണിയിൽ ലഭ്യമായതിൽ ഏറ്റവും മികച്ച പ്രൊസസ്സറാണ്. ഗെയിമിങ്ങിന്റെയും വീഡിയോ റെന്റിങ്ങിന്റെയും വേഗതയുടേയും കാര്യത്തിൽ ഈ പ്രൊസസറിനെ കടത്തി വെട്ടാൻ ഇന്ന് വേറെ പ്രൊസസറുകൾ ഇല്ല എന്ന് തന്നെ പറയാം.
മികച്ച ക്യാമറ
108 mp, 12 mp, 10 mp ക്യാമറകളാണുള്ളത്. ഒപ്ടിക്കൽ സ്റ്റബിലൈസേഷനും ഇൻഫ്രാറെഡ് ഓട്ടോ ഫോക്കസും ഒപ്ടിക്കൽ സൂമിങ്ങും കൂടി ചേർന്നതാണ് ഈ ഫോണിന്റെ ക്യാമറ. ഓട്ടോ ഫോക്കസോട് കൂടിയ 40 എം.പി വരുന്നു മുൻഭാഗത്തെ ക്യാമറ. ഫേസ് അൺലോക്ക് സംവിധാനത്തിന് ലഭിക്കുന്ന വേഗതയും മുൻ കാമറയുടെ കഴിവായി കണക്കാക്കാം.
മിഴിവേറിയ ഡിസ്േപ്ല
6.80 ഇഞ്ചിന്റെ എഡ്ജ് ക്വാഡ് ഡൈനാമിക് ഇൻഫിനിറ്റി ഡിസ്േപ്ല സവിധാനമാണ് സാംസങ്ങ് എസ് 22 അൾട്രയിൽ ഉപയോഗിച്ചതിരിക്കുന്നത്. എച്ച്.ഡി.ആർ 10 സർട്ടിഫെയ്ഡ് 120 Hz റിഫ്രഷ് റേറ്റും ഈ മോഡലിൽ ലഭ്യമാണ്. ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നത് ഫോണിന്റെ ഡിസ്േപ്ലക്ക് കൂടുതൽ കരുത്തേകുന്നു. അൾട്രാ സോണിക് സംവിധാനത്തോട് കൂടിയ ഇൻ ഫിംഗർ പ്രിന്റർ സെൻസർ കൂടിയാകുമ്പോൾ ഏതൊരു സ്മാർട്ട്ഫോണിനേക്കാൾ മികച്ച സംവിധാനങ്ങൾ ഇവിടെ ഒരുമിക്കുന്നു.
ബാറ്ററിയും ചാർജിങ്ങും
5000 എം.എ.എച്ച് കപ്പാസിറ്റിയും ഫാസ്റ്റ് ചാർജിങ്ങും വയർലെസ് ഫാസ്റ്റ് ചാർജിങ്ങും റിവേഴ്സ് വയർലെസ് ചാർജിങ്ങും ചേർന്നതാണ് എസ് 22 അൾട്രായുടെ ബാറ്ററി സവിശേഷതകൾ. ഇയർ ബഡുകളും മറ്റ് ഗാഡ്ജറ്റുകളും ഈ ഫോണിലെ വയർലെസ് റിവേഴ്സ് ചാർജിങ് സംവിധാനം ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയും. ഒരു ദിവസത്തേക്ക് മുഴുവൻ ചാർജ് നിലനിർത്താനും കുറഞ്ഞ സമയത്തിൽ ചാർജിങ്ങ് പൂർത്തീകരിക്കാനും ഈ സ്മാർട്ട് ഫോൺ പ്രാപ്തമാണ്. പക്ഷെ സാംസങ്ങ് ഫോണിനൊപ്പം ചാർജർ നൽകുന്നില്ല എന്നത് പോരായ്മ തന്നെയാണ്.
മറ്റു സവിശേഷതകൾ
ഫുൾ മെറ്റൽ അലുമിനിയം ബോഡി, ഐ.പി 6 റേറ്റിങിലുള്ള സംരക്ഷണം, നാല് വർഷത്തേക്ക് മികച്ച സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ, ഉയർന്ന സ്റ്റോറേജ്, പ്രവർത്തന ക്ഷമത വർധിപ്പിക്കുന്ന എൽ.പി.ഡി.ഡി.ആർ 5 റാം സംവിധാനം, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ കൂടിയാകുമ്പോൾ എതിരാളികളില്ലാത്ത ഫ്ലാഗ് ഷിപ്പ് തന്നെയായി മാറുകയാണ് സാംസങ് S22 അൾട്രാ.
വില
എസ് 22 അൾട്രയുടെ 12 GB-128 ജി.ബി മോഡലിന് ഇന്ത്യയിൽ ഏകദേശം 1,09999 രൂപയാണ് വില. അൽപം കൂടിയ വിലയാണ് ഇതെങ്കിലും സ്മാർട്ട്ഫോൺ പ്രേമികൾക്ക് മികച്ച അനുഭവമായിരിക്കും. ഈ ഫോണിനൊപ്പം ഇയർ ബഡുകളും മറ്റ് ഗാഡ്ജറ്റുകളും ഓഫറിൽ കുറഞ്ഞ വിലക്ക് ലഭ്യമാണ്.