സിം കാർഡ് ഇടാവുന്ന ലാപ്ടോപ്പുമായി ജിയോ
text_fieldsടെലികോം മേഖലയിൽ വിപ്ലവത്തിന് തുടക്കം കുറിച്ച് റിലയൻസ് ജിയോ 4ജി സിം കാർഡ് ഇടാവുന്ന ലാപ്ടോപ്പ് പുറത്തിറക്കുന്നു. ബജറ്റ് ഫോൺ പുറത്തിറക്കിയതിന് പിന്നാലെയാണ് ലാപ്ടോപ്പ് വിപണി കൂടി ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോയുടെ നീക്കം.
ലാപ്ടോപ്പ് പുറത്തിറക്കുന്നത് സംബന്ധിച്ച് ചിപ്പ് നിർമാതാക്കളായ ക്വാൽകോമുമായി ജിയോ ചർച്ച നടത്തിയെന്നാണ് വിവരം. വിൻഡോസ് 10 ഒാപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ബിൽട്ട് ഇൻ 4ജി സിമ്മുമായാണ് ജിയോയുടെ ലാപ്ടോപ്പ് വിപണിയിലെത്തുക. വില കുറഞ്ഞ 4 ജി സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതിന് ജിയോയുമായി സഹകരിച്ച കമ്പനിയാണ് ക്വാൽകോം. ഇതുസംബന്ധിച്ച ജിയോയുമായി ചർച്ച നടത്തിയതാണ് ക്വാൽകോം ടെക്നോളജി ചെയർമാൻ മിഗവുൽ നുൻസ് വ്യക്തമാക്കി.
ആഗോളതലത്തിൽ കമ്പനികളുമായും ലാപ്ടോപ്പ് വികസിപ്പിക്കാൻ ക്വാൽകോം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ജിയോയാണ് ഇതിന് മുന്നോട്ട് വന്നതെന്നും ക്വാൽകോം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
