Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
2K ഡിസ്​പ്ലേയും 11 മണിക്കൂർ ബാറ്ററി ലൈഫുമുള്ള റിയൽമി ബുക്ക്​ സ്ലിം; ലാപ്​ടോപ്പ്​ വിപണി കീഴടക്കാൻ റിയൽമി
cancel
Homechevron_rightTECHchevron_rightGadgetschevron_right2K ഡിസ്​പ്ലേയും 11...

2K ഡിസ്​പ്ലേയും 11 മണിക്കൂർ ബാറ്ററി ലൈഫുമുള്ള റിയൽമി ബുക്ക്​ സ്ലിം; ലാപ്​ടോപ്പ്​ വിപണി കീഴടക്കാൻ റിയൽമി

text_fields
bookmark_border

ചൈനീസ്​ ബ്രാൻഡായ റിയൽമി ഇന്ത്യയിൽ ലാപ്​ടോപ്​ വിപണിയിലേക്കും കാലെടുത്തുവെച്ചിരിക്കുകയാണ്​. 'റിയൽമി ബുക്​ സ്ലിം' എന്ന പേരിൽ രണ്ട്​ കിടിലൻ മിഡ്​ റേഞ്ച്​ ലാപ്​ടോപ്പുകളാണ്​ കഴിഞ്ഞ ദിവസം കമ്പനി രാജ്യത്ത്​ ലോഞ്ച്​ ചെയ്​തത്​. വിലയും സവിശേഷതകളും താരതമ്യം ചെയ്​താൽ, മറ്റേത്​ ലാപ്​ടോപ്പ്​​ ബ്രാൻഡുകളോടും മത്സരിക്കാൻ പോന്നതാണ്​​ റിയൽമിയുടെ സ്വന്തം 'റിയൽമി ബുക്​ സ്ലിം' ലാപ്​ടോപ്പ്​ എന്ന്​ പറയാം.


കിടിലൻ ഡിസ്​പ്ലേ അനുഭവം

മീഡിയം ബജറ്റിലുള്ള ലാപ്​ടോപ്പുകളെടുക്കുന്നവർക്ക് പൊതുവേ​ വിട്ടുവീഴ്​ച്ച ചെയ്യേണ്ടി വരാറുള്ളത്​ ഡിസ്​പ്ലേയിലാണ്​. മികച്ച അനുഭവം തരുന്ന ഏറെ മിഴിവുള്ള ഡിസ്​പ്ലേകളുണ്ടാവുക ഒരു ലക്ഷം രൂപയ്​ക്കടുത്ത്​ വില വരുന്ന ലാപ്​ടോപ്പുകളില മാത്രമായിരിക്കും. എന്നാൽ, റിയൽമി ബുക്ക്​ സ്ലിമ്മിൽ കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്​ മികച്ച ബ്രൈറ്റ്​നസും മിഴിവുമുള്ള 2കെ ഡിസ്​പ്ലേ തന്നെയാണ്​.

400 നിറ്റ്‌സ്‌ വരെ ബ്രൈറ്റ്നസുളളള 14 ഇഞ്ച്​ 2കെ ( (2,160x1,440 പിക്​സൽസ്​) സ്ക്രീന്‍, 100 ശതമാനം എസ്‌ആര്‍ജിബി കളര്‍ ഗാമട്ട്‌ പിന്തുണ, 90 ശതമാനമാണ്​ ബോഡി-സ്ക്രീന്‍ അനുപാതം, ആസ്​പെക്​ട്​ റേഷ്യോ 3:2 ആണ്​. ഇപ്പോൾ മാർക്കറ്റിലുള്ള മീഡിയം ലാപ്പുകളിൽ ഉള്ളതിനേക്കാൾ 33 ശതമാനം കൂടുതൽ ബ്രൈറ്റ്​ ഡിസ്​പ്ലേയായിരിക്കും റിയൽമി ബുക്കിലേത്​.

കൂടാതെ, വശങ്ങളിൽ 5.3 മില്ലീമീറ്ററും മുകളിൽ 8.45 മില്ലീമീറ്ററും മാത്രം കട്ടിയുള്ള നേർത്ത ബെസലുകളാണ്​ ലാപ്​ടോപ്പ്​ ഡിസ്​പ്ലേയ്​ക്കുള്ളത്​​. നേർത്ത ബെസെൽ ഡിസൈൻ അതി​െൻറ സ്ക്രീൻ-ടു-ബോഡി അനുപാതം 90 ശതമാനമായി ഉയർത്താൻ സഹായിച്ചിട്ടുണ്ടെന്നും റിയൽ‌മി അവകാശപ്പെടുന്നു-ആപ്പിൾ മാക്ബുക്ക് എയറിൽ ലഭ്യമായ 82 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതത്തേക്കാൾ കൂടുതലാണിത്​ എന്നത്​ ​ശ്രദ്ധേയമാണ്​.


കിടിലൻ ശബ്​ദ അനുഭവം സമ്മാനിക്കാനായി ഇരട്ട ഹാര്‍മൺ കാര്‍ഡൊൺ സ്പീക്കർ, സുരക്ഷയ്​ക്കായി ഫിംഗർ പ്രിൻറ്​ സെൻസർ, 30 മിനിറ്റിൽ 50 ശതമാനം ചാര്‍ജ്‌ ചെയ്യാൻ അനുവദിക്കുന്ന 65വാട്ട്​ ചാര്‍ജര്‍ , ഒറ്റ ഫുള്‍ ചാര്‍ജില്‍ 11 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്‌, ഇരുട്ടത്തും ലാപ്​ടോപ്പ്​ ഉപയോഗിക്കാൻ സഹായിക്കുന്ന ബാക്ലിറ്റ്‌ കീബോര്‍ഡ്‌, എച്ച്​.ഡി വെബ്‌കാം എന്നിവയും റിയൽമി ബുക്ക്​ സ്​ലിമ്മി​െൻറ മികച്ച സവിശേഷതകളിൽ പെടുന്നു. വിന്‍ഡോസ്‌ 10ല്‍ പ്രവര്‍ത്തിക്കുന്ന റിയൽമി ബുക്ക്​ വിന്‍ഡോസ്‌ 11 റിലീസ്​ ചെയ്യു​േമ്പാൾ അതിലേക്ക്‌ അപ്ഗ്രേഡുചെയ്യാന്‍ സാധിക്കും.


പ്രമുഖ പ്രൊസസർ നിർമാതാക്കളായ ഇൻറലി​െൻറ ഏറ്റവും പുതിയ 11-ാം തലമുറയിലെ കോർ ഐ3, കോർ ഐ5 എന്നീ പ്രോസസറുകളുടെ കരുത്തിലാണ്​ രണ്ട്​ ലാപ്പുകൾ പ്രവര്‍ത്തിക്കുന്നത്​. കോർ ഐ3 വകഭേദത്തിലെ 8GB RAM + 256GB മോഡലിന് 46,999 രൂപയാണ്​ വില. കോർ ഐ5 8GB RAM + 512GB വകഭേദത്തിന്​ 59,999 രൂപ നൽകണം. എന്നാൽ, ആമുഖ ഓഫർ എന്ന നിലയിൽ, റിയൽ‌മി അടിസ്ഥാന മോഡൽ 44,999 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്​. 512 ജിബി സ്റ്റോറേജ് മോഡലിന്​ 56,999 രൂപയും നൽകിയാൽ മതി. റിയൽ ബ്ലൂ, റിയൽ ഗ്രേ കളർ ഓപ്ഷനുകളിലാണ്​ ലാപ്‌ടോപ്പ് വരുന്നത്​. ഫ്ലിപ്കാർട്ട്, റിയൽമി ഡോട്ട് കോം, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഓഗസ്റ്റ് 30 മുതൽ വിൽപ്പനയ്‌ക്കെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IntelRealmeRealme Book SlimRealme Laptops2K Display
News Summary - Realme Book Slim With 11th Gen Intel Core Processors and 2K Display Launched in India
Next Story