Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാരി പോട്ടർ ആരാധകർക്ക് സന്തോഷവാർത്ത; റിയൽമി 16 പ്രോ ഹാരി പോട്ടർ എഡിഷൻ സെപ്റ്റംബർ 21ന് ഇന്ത്യയിൽ

text_fields
bookmark_border
Realme 16 Pro
cancel
camera_alt

റിയൽമി 16 പ്രോ ഹാരി പോട്ടർ എഡിഷൻ

ന്യൂഡൽഹി: സ്മാർട്ട്‌ഫോൺ പ്രേമികൾക്കും ഹാരി പോട്ടർ ആരാധകർക്കും ഒരുപോലെ ആവേശം നൽകുന്ന വാർത്തയുമായി റിയൽമി. റിയൽമി 16 പ്രോയുടെ പ്രത്യേക ഹാരി പോട്ടർ എഡിഷൻ സെപ്റ്റംബർ 21ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കമ്പനി ലോഞ്ച് തീയതി സ്ഥിരീകരിച്ചത്. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ലോഞ്ച് ഇവന്റിന് ശേഷം ഫ്ലിപ്കാർട്ട് വഴി ഫോൺ വിൽപ്പനക്കെത്തും.

നേരത്തെ റിയൽമി 15 പ്രോയുടെ ഗെയിം ഓഫ് ത്രോൺസ് എഡിഷൻ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് ഇപ്പോൾ ഹാരി പോട്ടർ എഡിഷനുമായി എത്തുന്നത്. വാർണർ ബ്രോസ് ഡിസ്കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്ട്സുമായി ചേർന്നാണ് ഈ പ്രത്യേക പതിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഫോണിന്റെ ഡിസൈൻ പൂർണ്ണമായും ഹോഗ്വാർട്ട്സ് ലോകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കമ്പനിയുടെ വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും ഇതിനായി പ്രത്യേക മൈക്രോസൈറ്റ് ഇപ്പോൾ ലൈവാണ്. അതിൽ ഫോണിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ബ്രൗൺ ലെതർ ഫിനിഷിലാണ് ഫോൺ എത്തുന്നത്. പിൻ പാനലിൽ വിസാർഡ്സ് ചെസ്സിനെ അനുസ്മരിപ്പിക്കുന്ന ആർഗൈൽ ടെക്സ്ചറാണ് നൽകിയിരിക്കുന്നത്.

പിന്നിൽ മധ്യഭാഗത്തായി ഹോഗ്വാർട്ട്സ് ക്രെസ്റ്റ് ആലേഖനം ചെയ്തിട്ടുണ്ട്, അതിനൊപ്പം ഹാരി പോട്ടർ വേഡ്മാർക്കും ഉണ്ട്. ഏറ്റവും ശ്രദ്ധേയമായത് കാമറ ഡിസൈനാണ്. ഹാരി പോട്ടറുടെ പ്രിയപ്പെട്ട മൂങ്ങയായ ഹെഡ്‌വിഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പിൻ കാമറ മൊഡ്യൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാമറ ലെൻസുകൾ മൂങ്ങയുടെ കണ്ണുകൾ പോലെയാണ് തോന്നിക്കുന്നത്.

ഹാരി പോട്ടർ എഡിഷനൊപ്പം ഹോഗ്വാർട്ട്സ് തീമിലുള്ള ലിമിറ്റഡ് എഡിഷൻ ഗിഫ്റ്റിങ് ബോക്സും റിയൽമി നൽകും. ഹാരി പോട്ടറുടെ ഐക്കണിക് ട്രങ്ക് പോലെയാണ് ഈ ബോക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെറും 5,000 യൂണിറ്റുകൾ മാത്രമാണ് ഈ ഗിഫ്റ്റ് ബോക്സ് ലഭ്യമാകുക.ബോക്സിനുള്ളിൽ ഹോഗ്വാർട്ട്സ് വെൽക്കം പാക്ക് ഉൾപ്പെടെ നിരവധി പ്രത്യേക സമ്മാനങ്ങളുണ്ടാകും. ഹോഗ്വാർട്ട്സ് അക്സെപ്റ്റൻസ് ലെറ്റർ, ട്രെയിൻ ടിക്കറ്റ്, ഹോഗ്വാർട്ട്സ് ക്രെസ്റ്റുകളുള്ള ബുക്ക് മാർക്കുകൾ, കഥാപാത്രങ്ങളുടെ പോസ്റ്റ്കാർഡുകൾ, ഹോഗ്വാർട്ട്സ് ലോഗോ പതിച്ച ഫോൺ കേസ്, ഫോൺ പിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഹാരി പോട്ടർ എഡിഷന്റെ പൂർണ്ണ സവിശേഷതകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സാധാരണ റിയൽമി 16 പ്രോയുടേതിന് സമാനമായ ഹാർഡ്‌വെയർ തന്നെയായിരിക്കും ഇതിനും ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയിലാണ് റിയൽമി 16 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ടീസർ അനുസരിച്ച്, ഫോണിൽ 144Hz റിഫ്രഷ് റേറ്റും 6,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസുമുള്ള അമോലെഡ് ഡിസ്പ്ലേ ഉണ്ടാകും.

മീഡിയടെക് ഡൈമെൻസിറ്റി 7300 മാക്സ് ചിപ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കുക. 80W ഫാസ്റ്റ് ചാർജിങ്ങും റിവേഴ്സ് ചാർജിങ്ങും പിന്തുണക്കുന്ന 7,000mAh ബാറ്ററിയാണ് ഫോണിനുള്ളത്.കാമറയുടെ കാര്യത്തിലും ഫോൺ മികച്ചതാണ്. 200 മെഗാപിക്സൽ പ്രൈമറി റിയർ കാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് കാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയർ കാമറ സംവിധാനമാണ് ഫോണിനുള്ളത്.

സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് കാമറയും നൽകിയിട്ടുണ്ട്. വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ 21ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ വിലയും ലഭ്യതയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Realme 16 Pro Harry Potter Edition to launch in India on September 21
Next Story