വാട്സ് ആപിലെ സൗകര്യങ്ങൾ ഇനി പേടിഎമ്മിലും

12:23 PM
03/11/2017
paytm-shots

മുബൈ: വാട്​സ്​ ആപിന്​ വെല്ലുവിളി ഉയർത്താൻ പുത്തൻ ഫീച്ചറുകളുമായി ഡിജിറ്റൽ പണമിടപാട് രംഗത്തെ പ്രമുഖരായ പേടിഎം. വാട്​സ്​ ആപിന്​ സമാനമായി സൗകര്യങ്ങളാണ്​ പേടിഎമ്മിലും ഇനി ലഭ്യമാവുക. പേടിഎം ഇൻബോക്​സ്​ എന്നാണ്​ പുതിയ സർവീസി​​െൻറ പേര്​. ആൻഡ്രോയിഡിൽ സംവിധാനം നിലവിൽ ലഭ്യമാണ്​. ​െഎ.ഒ.എസിലും വൈകാതെ തന്നെ പേടിഎം ഇൻബോക്​സ്​ ലഭ്യമാകുമെന്ന്​ കമ്പനി അറിയിച്ചു.

 വാട്​സ്​ ആപിന്​ സമാനമായി ടെക്​സ്​റ്റ്​, ചിത്രങ്ങൾ, വീഡിയോ, ലോക്കേഷൻ തുടങ്ങിയവയെല്ലാം പേടിഎമ്മി​​െൻറ പുതിയ ആപ്​ വഴി പങ്കുവെക്കാൻ സാധിക്കും. ഇതിനൊപ്പം തന്നെ പണമിടപാടുകൾ നടത്താനുള്ള സൗകര്യവും ഇൻബോക്​സിലുണ്ടാവും. പേടിഎം നൽകുന്ന കാഷ്​ബാക്ക്​ ഒാഫറുകളുടെ നോട്ടി​ഫിക്കേഷനും ആപിൽ ലഭ്യമാകും. ഉപഭോക്​താകൾക്ക്​ തങ്ങളുടെ ഒാൺലൈൻ ഷോപ്പിങിൽ നടത്തിയ ഒാർഡറുകൾ യഥാസമയം പിന്തുടരാനും ഇതിലൂടെ സാധിക്കും.

വാട്സ് ആപിന് ഉപയോഗിക്കുന്നു സുരക്ഷ സംവിധാനമായ എൻഡ് ടു എൻഡ് എൻക്രിപ്പ്ഷനും ആപിൽ ലഭ്യമാണ്​. മെസേജുകൾ തിരിച്ച്​ വിളിക്കുന്നതിനും ഇൻബോക്​സിൽ സൗകര്യമുണ്ട്​.എന്നാൽ വാട്സ്​ ആപ്പിൽ നിന്നും വ്യത്യസ്തമായി സ്വകാര്യ ചാറ്റിങ്ങുകൾക്കുള്ള സൗകര്യവും ആപ്പിലുണ്ട്. നിലവിൽ ഫെയ്സ് ബുക്ക് മെസ്സെഞ്ചർ ഇൗ സൗകര്യം ഉപയോക്താക്കൾക്കായി ഏർപ്പെടുത്തിയിരുന്നു. മറ്റ് ഫീച്ചറുകൾ വാട്സ് ആപ്പ്​ പോലെ തന്നെയാണെന്നും കമ്പനി അറിയിച്ചു.

നോട്ടിഫിക്കേഷനുകൾക്ക് താഴെയായി ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇടപാട് സംബന്ധിച്ചുള്ല വിവരങ്ങളും ലഭ്യമാകും. ഒപ്പം താത്പര്യമുള്ളവർക്ക് ഗെയിമിങ്ങും ആവാം. പണമിടപാടുകളോടൊപ്പം തങ്ങളുടെ ഉപയോക്താക്കൾക്ക് സാമൂഹ്യ മാധ്യമങ്ങളെ പോലുള്ള  ഇടപെടലുകളും ആവശ്യമാണെന്ന് കണക്കിലെടുത്താണ് പുത്തൻ മാറ്റങ്ങളെന്ന് പേടിഎം സീനിയർ വൈസ്.പ്രസിഡന്‍റ് ദീപക് അബോട്ട് പറഞ്ഞു.

COMMENTS