ലക്ഷങ്ങൾക്ക് മാത്രമല്ല, ആയിരങ്ങൾക്കും ടി.വി കിട്ടും. എൽ.ഇ.ഡി ടി.വിക്കായി ഉള്ള പണമെല്ലാം കിഴികെട്ടി നൽകേണ്ട കാര ്യമില്ല. കീശ ചോർത്താത്ത സ്മാർട്ട് ടി.വിയുമായാണ് നോബിൾ സ്കിയോഡോ എത്തുന്നത്. 24 ഇഞ്ചിന് 6999 രൂപയും 32 ഇഞ്ചിന് 8999 രൂപയുമാണ് വില. ഇൻറർനെറ്റിന് സ്മാർട്ട് കണക്ടിവിറ്റിയുണ്ട്.
യൂ ട്യൂബ്, മിറാകാസ്റ്റ്, വെബ് ബ്രൗസർ, ട്വിറ്റർ ആപുകൾ നൽകിയിട്ടുണ്ട്. വൈ ഫൈ, ലാൻ സംവിധാനവുമുണ്ട്. 1280x720 പിക്സൽ െറസലൂഷൻ, 20 വാട്ട് സൗണ്ട് ഒൗട്ട്പുട്ട്, രണ്ട് എച്ച്.ഡി.എം.െഎ പോർട്ട്, ഒരു യു.എസ്.ബി പോർട്ട് എന്നിവയുണ്ട്.
ഇൗർപ്പ പ്രതിരോധം, ഉൗർജ ഉപയോഗം കുറക്കാൻ ബാക്ക്ലൈറ്റ് സെറ്റിങ്സ് ക്രമീകരണ സൗകര്യം എന്നിവയുണ്ട്. വൂ, ഷവോമി, ഷിൻകോ എന്നിവയാണ് വില കുറഞ്ഞ ടി.വികളുടെ രംഗത്ത് മത്സരിക്കുന്ന കമ്പനികൾ.