തരംഗമായി ഐഫോൺ 11; ഇന്ത്യയിലെ വില 64,900 രൂപ‍ VIDEO

  • ഐഫോൺ 11 പ്രോ, 11 പ്രോ മാക്​സ് മോഡലുകളും അവതരിപ്പിച്ചു

00:15 AM
11/09/2019
iphone-11

കപെർറ്റീനോ: ഐഫോണിന്‍റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോൺ 11, 11 പ്രോ, 11 പ്രോ മാക്​സ്​ എന്നിവ പുറത്തിറക്കി ആപ്പിൾ. അമേരിക്കയിലെ കാലിഫോർണിയയിൽ ആപ്പിൾ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് പുതിയ ഉൽപന്നങ്ങളുടെ അവതരിപ്പിച്ചത്.

ഐഫോൺ 11

വൈഡ് ആംഗ്ൾ കാമറ, അധിക ബാറ്ററി ലൈഫ്, നൈറ്റ് മോഡ്, സ്ലോഫീസ് തുടങ്ങിയവയാണ് ഐഫോൺ എക്സ്ആർ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലിന്‍റെ പ്രത്യേകത. 6.1 ഇഞ്ച് എൽ.സി.ഡി സ്ക്രീൻ. വിഡിയോകൾ നല്ല പോലെ 6.1 ഇഞ്ച് സ്ക്രീനിൽ ഡോൾബി സൗണ്ടിൽ കാണാൻ സാധിക്കും.

100 ശതമാനം ഫോക്കസ് ചെയ്യാവുന്ന 12 എം.പി വൈഡും 120 ഡിഗ്രി ഫോക്കസ് ചെയ്യാവുന്ന 12 എം.പി അൾട്രാ വൈഡും കാമറകളിൽ മികച്ച ഫോട്ടോകളും വിഡിയോകളും പകർത്താനാവും. സ്ലോമോഷൻ വിഡിയോ സെൽഫി (സ്ലോഫീസ്) എടുക്കാൻ സാധിക്കും.  

ഐഫോൺ എക്സ് ആറിനെക്കാൾ ഒരു മണിക്കൂർ കൂടുതൽ ബാറ്ററി ആയുസ്. പർപ്പിൾ, വൈറ്റ്, യെല്ലോ, ഗ്രീൻ, ബ്ലാക്, റെഡ് എന്നീ ആറു നിറങ്ങളിൽ ഫോൺ ലഭ്യമാകും.

64 ജി.ബി സ്റ്റോറേഡ് കപ്പാസിറ്റിയുടെ മോഡലിന് 64,900 രൂപ‍ മുതലാണ് ഇന്ത്യയിലെ വിപണി വില. 256 ജി.ബി മോഡലിന് 79,900 രൂപയാണ് വില. സെപ്റ്റംബർ 27 മുതൽ ഇന്ത്യൻ വിപണിയിൽ പുതിയ മോഡൽ ലഭ്യമാകും. 

ഐഫോൺ 11 പ്രോ

ഒാലെഡ് സ്ക്രീനുകൾ, മൂന്നു പിൻ കാമറകൾ, മാറ്റ് ഫിനിഷ് എന്നിവയാണ് ഐഫോൺ 11 പ്രോ മോഡലിന്‍റെ പ്രത്യേകത. 11 പ്രോ മോഡലിന് വൈഡ് ആംഗിൾ അടക്കം മൂന്ന് പിൻ കാമറകളാണ് ഉള്ളത്. 5.8 ഇഞ്ച് 2436X1125 പിക്സൽ സൂപ്പർ റെറ്റിന എക്സ്.ഡി.ആർ ഡിസ്പ്ലേ. 2,000,000 മില്യൻ കോൺട്രാസ്റ്റ്.

ഐഫോൺ എക്സ്എസിനെ അപേക്ഷിച്ച് നാല് മണിക്കൂർ കൂടുതൽ ബാറ്ററി ആയുസ് പുതിയ മോഡലിന് ലഭിക്കും. ഫാസ്റ്റ് ചാർജിങ്. 

100 ശതമാനം ഫോക്കസ് പിക്സൽ നൽകുന്ന 12 എം.പി വൈഡ് കാമറ. 12 എം.പി ടെലിഫോണിക് കാമറ. 120 ശതമാനം ഫീൽഡ് വ്യൂ നൽകുന്ന 12 എം.പി അൽട്രാ വൈഡ് കാമറ. പുതിയ മോഡൽ നാല് നിറങ്ങളിൽ ലഭ്യമാകും. 

64 ജിബി മോഡലിന് 99,900 രൂപയും 256 ജിബി, 512 ജിബി എന്നിവക്ക് യഥാക്രമം 1,13,900 രൂപയും 1,31,900 രൂപയുമാണ് വില. 

ഐഫോൺ 11 പ്രോ മാക്​സ്

6.5 ഇഞ്ച് 2688X1242 പിക്സൽ സൂപ്പർ റെറ്റിന എക്സ്.ഡി.ആർ ഡിസ്പ്ലേ. 2,000,000 മില്യൻ കോൺട്രാസ്റ്റ് റേഷിയോ. പിറകിൽ വൈഡ് ആംഗിൾ അടക്കം മൂന്ന് കാമറകളാണ് 11 പ്രോ മാക്​സ്​ മോഡലിനുള്ളത്. 

ഐഫോൺ എക്സ്എസ് മാക്സിനെ അപേക്ഷിച്ച് അഞ്ച് മണിക്കൂർ കൂടുതൽ ബാറ്ററി ആയുസ് പുതിയ മോഡലിന് ലഭിക്കും. ഫാസ്റ്റ് ചാർജിങ്. 

100 ശതമാനം ഫോക്കസ് പിക്സൽ നൽകുന്ന 12 എം.പി വൈഡ് കാമറ. 12 എം.പി ടെലിഫോണിക് കാമറ. 120 ശതമാനം ഫീൽഡ് വ്യൂ നൽകുന്ന 12 എം.പി അൽട്രാ വൈഡ് കാമറ. പുതിയ മോഡൽ നാല് നിറങ്ങളിൽ ലഭ്യമാകും. 

64 ജിബി മോഡലിന് 1,09,900 രൂപയാണ് ഇന്ത്യയിലെ വില. 256 ജിബി, 512 ജിബി എന്നിവക്ക് യഥാക്രമം 1,23,900 രൂപയും 1,41,900 രൂപയുമാണ് വില. 

പുതിയ ഓപ്പ​േററ്റിങ്​ സിസ്​റ്റമായ ഐ.ഒ.എസ്​ 13ലാണ് പ്രവർത്തനം. എ 13 ബയോനിക്​ ചിപ്പാണ് കരുത്ത്. 

ആപ്പിൾ 2018ൽ പുറത്തിറക്കിയ ഐഫോൺ XR, XS, XS മാക്​സ്​ എന്നിവയുടെ പിൻഗാമികളാണ് ഐഫോൺ 11, 11 പ്രോ, 11 പ്രോ മാക്​സ് മോഡലുകൾ.

ഐഫോൺ മോഡലുകൾക്കൊപ്പം ആപ്പിൾ വാച്ച്, ഐപാഡ്, ഐ.ഒ.എസ് 13 അടക്കമുള്ളവയും പുറത്തിറക്കിയിട്ടുണ്ട്.

Loading...
COMMENTS