ഇനി സി​നി​മ​ കാണാം തൊ​ട്ടറിഞ്ഞ്​

22:47 PM
09/02/2018
4-d_goggles

ലോ​സ് ആ​ഞ്​​ജ​ല​സ്: കാ​ടി‍​​െൻറ പ​ച്ച​പ്പ്, തെ​ളി​നീ​രു​പോ​ലെ ഒ​ഴു​കു​ന്ന അ​രു​വി, ആ​കാ​ശ​ത്ത് മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​തി​യെ നീ​ങ്ങു​ന്ന വി​മാ​നം ക​ൺ​മു​ന്നി​ലൂ​ടെ കു​തി​ച്ചു​പാ‍യു​ന്ന വാ​ഹ​ന​ങ്ങ​ൾ, ഇ​ങ്ങ​നെ 3ഡി ​വി​സ്മ​യ​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല.  ഇ​വ​യൊ​ക്കെ അ​തേ​പോലെ തി​യ​റ്റ​റി​ൽ ന​മ്മു​ടെ മു​ന്നി​ലെ​ത്തി​ച്ച​ത് പ്ര​ത്യേ​ക 3ഡി ​ക​ണ്ണ​ട​ക​ളാ​ണ് എ​ന്നാ​ൽ, ഇ​ത്ത​രം ദൃ​ശ്യാ​നു​ഭ​വ​ത്തി​നൊ​പ്പം ഇ​വ​യെ​ല്ലാം സ്പ​ർ​ശി​ക്കു​ന്ന​താ​യി​ക്കൂ​ടി തോ​ന്നി​യാ​ലോ? സം​ഭ​വം ഗം​ഭീ​ര​മാ​യി​രി​ക്കും. അ​തി​നാ​യാ​ണ് 4ഡി ​ക​ണ്ണ​ട​ക​ളെ​ത്തു​ന്ന​ത്. 

സി​നി​മ കാ​ണു​മ്പോ​ൾ  സ്ക്രീ​നി​ൽ തെ​ളി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ടു​ത്തു​കാ​ണു​ന്ന​തു കൂ​ടാ​തെ അ​വ  നേ​രി​ട്ട് സ്പ​ർ​ശി​ക്കു​ന്ന​താ​യു​ള്ള അ​നു​ഭ​വ​മാ​യി​രി​ക്കും ഇൗ ​ക​ണ്ണ​ട​യി​ലൂ​ടെ സാ​ധി​ക്കു​ക. ബ്രെ​യി​ൻ മാ​പ്പി​ങ്ങി​ലൂ​ടെ​യാ​ണ് ഇൗ ​വി​ദ്യ സാ​ധ്യ​മാ​വു​ന്ന​ത്. യൂ​നി​വേ​ഴ്സി​റ്റി ഒാ​ഫ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ ന്യൂ​റോ ശാ​സ്ത്ര​ജ്​​ഞ​ർ  വി​ക​സി​പ്പി​ച്ചെ​ടു​ത്ത  4ഡി ​ക​ണ്ണ​ട​ക​ൾ വി​പ​ണി​യി​ലെ​ത്തു​ന്ന​തോ​ടെ സി​നി​മ ആ​സ്വാ​ദ​ക​ർ​ക്ക് ഇ​നി​മു​ത​ൽ പു​ത്ത​ൻ  അ​നു​ഭ​വ​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക. 

നേ​ര​ത്തേ വിർച്വൽ റി​യാ​ലി​റ്റി ഹെ​ഡ്സെ​റ്റു​ക​ർ അ​ട​ക്ക​മു​ള്ള​വ ഇ​ത്ത​ര​ത്തി​ൽ പ്ര​ചാ​രം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, വ്യ​ത്യ​സ്ത​മാ​യ ദൃ​ശ്യാ​നു​ഭ​വ​ത്തി​ന​പ്പു​റം കാ​ര്യ​മാ​യ ആ​ളു​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ഇ​വ​ക്ക് ക​ഴി​ഞ്ഞി​ല്ല. 4ഡി ​ക​ണ്ണ​ട​ക​ൾ വ​ലി​യ​ശ്ര​ദ്ധ നേ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Loading...
COMMENTS