Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അടിമുടി മാറ്റത്തോടെ പുതിയ വിൻഡോസ്​ വേർഷൻ എത്തുന്നു; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ട്​ മൈക്രോസോഫ്​റ്റ്​
cancel
Homechevron_rightTECHchevron_rightGadgetschevron_rightഅടിമുടി മാറ്റത്തോടെ...

അടിമുടി മാറ്റത്തോടെ പുതിയ 'വിൻഡോസ്​ വേർഷൻ' എത്തുന്നു; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ട്​ മൈക്രോസോഫ്​റ്റ്​

text_fields
bookmark_border

വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പ് വലിയ മാറ്റങ്ങളോടെ ഉടൻ പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതോടെ ആവേശത്തോടെ കാത്തിരിക്കുകയാണ്​ ഉപയോക്​താക്കൾ. മൈക്രോസോഫ്റ്റിന്‍റെ 'ബിൽഡ് 2021' ചടങ്ങിലായിരുന്നു പുത്തൻ പതിപ്പ് സംബന്ധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുടെ പ്രഖ്യാപനം. വിൻഡോസിൽ കഴിഞ്ഞ പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, ഇതുവരെ അപ്​ഡേറ്റ്​ 'ഉടൻ' എന്ന്​ മാത്രം പറഞ്ഞിരുന്ന കമ്പനി ഒടുവിൽ പുതിയ വേർഷ​െൻറ ലോഞ്ച്​ ഡേറ്റ്​ കൂടി പുറത്തുവിട്ടിരിക്കുകയാണ്​. ജൂൺ 24നായിരിക്കും വിൻഡോസി​െൻറ പുതിയ വകഭേദം അടിമുടി മാറ്റത്തോടെ യൂസർമാർക്ക്​ വേണ്ടി അവതരിപ്പിക്കുക. വിൻഡോസി​െൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഒരു ടീസർ വിഡിയോ അടക്കമാണ്​ പുതിയ (21H2) അപ്​ഡേറ്റി​െൻറ റിലീസ്​ ദിവസം പങ്കുവെച്ചത്​. ജൂൺ 24ആം തീയതി അമേരിക്കൻ സമയം 11 AM-നാണ്​ മൈക്രോസോഫ്​റ്റ്​ അവരുടെ വെർച്വൽ ഇവൻറ്​ സംഘടിപ്പിക്കുക. അത്​ ഇന്ത്യക്കാർക്ക്​ രാത്രി 8:30ന്​ മൈക്രോസോഫ്​റ്റ് വെബ്​സൈറ്റിലൂടെ തത്സമയം കാണാം.

2015ൽ വിൻഡോസ്​ 10ലൂടെ ആയിരുന്നു മൈക്രോസോഫ്​റ്റ്​ ഡിസൈനിൽ ഇതിന്​ മുമ്പ്​ ഏറെ മാറ്റങ്ങൾ കൊണ്ടുവന്നത്​. വിൻഡോസ്​ 11ലും അത്തരമൊരു രൂപമാറ്റം പ്രതീക്ഷിക്കാമെന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. പുതിയ ഡിസൈനിലുള്ള ആക്ഷൻ സെൻററും മൈക്രോസോഫ്​റ്റ്​ സ്​റ്റോറും, യൂസർ ഇൻർഫേസിലെ പ്രധാന മാറ്റമായി വിൻഡോകൾക്കും മറ്റും റൗണ്ടഡ്​ കോർണറുകൾ, വിവിധ നിറത്തിലുള്ള ​െഎക്കണുകളുമായി പുതിയ ഫയൽ എക്​സ്​പ്ലോറർ, തുടങ്ങിയവ പ്രതീക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WindowsSatya NadellaMicrosoft CEOWindows new versionWindows 21H2
News Summary - Microsoft is going to Unveil the New Version of Windows on June 24
Next Story