Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightഇന്ത്യയിലെ ലാപ്​ടോപ്​ ...

ഇന്ത്യയിലെ ലാപ്​ടോപ്​ മാർക്കറ്റ്​ പിടിച്ചടക്കാൻ​ ​ഷവോമി; എം.​െഎ നോട്​ബുക്​ 14 ലോഞ്ച്​ ചെയ്​തു

text_fields
bookmark_border
ഇന്ത്യയിലെ ലാപ്​ടോപ്​ മാർക്കറ്റ്​ പിടിച്ചടക്കാൻ​ ​ഷവോമി; എം.​െഎ നോട്​ബുക്​ 14 ലോഞ്ച്​ ചെയ്​തു
cancel

മുംബൈ: ഒടുവിൽ ഷവോമി ഇന്ത്യയിലെ ലാപ്​ടോപ്​ മാർക്കറ്റിലേക്കും കാലെടുത്തുവച്ചിരിക്കുകയാണ്​​. ഇന്ത്യൻ സ്​മാർട്ട്​ഫോൺ വിപണിയിൽ ആരെയും അസൂയപ്പെടുത്തുന്ന വളർച്ച നേടിയ ചൈനീസ്​ കമ്പനി, നേരത്തെ മറ്റ്​ രാജ്യങ്ങളിൽ റെഡ്​മിബുക്​ എന്ന പേരിലും മറ്റും ലാപ്​ടോപ്പുകൾ അവതരിപ്പിച്ചിരുന്നു. ഷവോമിയുടെ ആരാധകർ ലാപ്​ടോപ്പി​​​െൻറ ഇന്ത്യൻ ലോഞ്ചിനായി ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കവേ​. എം.​െഎ നോട്​ബുക്ക്​ 14 ലൈനപ്പാണ്​ വ്യാഴാഴ്​ച ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തിരിക്കുന്നത്​.

എം.​െഎ നോട്​ബുക്ക്​ 14ഉം, ആഗോള മാർക്കറ്റിലേക്ക്​ ഇതുവരെ ഇറക്കാത്ത എം.​െഎ നോട്​ബുക്ക്​ 14 ഹൊറൈസൺ എഡിഷനുമാണ്​​  അവതരിപ്പിച്ചിരിക്കുന്നത്​. ഇൻറലി​​​െൻറ ഏറ്റവും പുതിയ പത്താം ജനറേഷൻ പ്രൊസസറുമായാണ്​ പുതിയ ലാപ്​ടോപ്പുകൾ എത്തിയിരിക്കുന്നത്​.

എം.​െഎ നോട്​ബുക്ക്​ 14 ഹൊറൈസൺ എഡിഷൻ

മെറ്റൽ ഡിസൈനിലാണ്​ പുതിയ ഹൊറൈസൺ എന്ന മോഡൽ. വളരെ ക്ലീനും മിനിമലുമായാണ്​ ഷവോമി പുതിയ മോഡലിനെ ഒരുക്കിയിരിക്കുന്നത്​. 1.35 കിലോഗ്രാം മാത്രം തൂക്കമുള്ള ലാപ്​ടോപ്പിന്​ ഫിംഗർപ്രിൻറ്​ സെൻസർ നൽകിയിട്ടില്ല. 14 ഇഞ്ചുള്ള ഫുൾ എച്ച്​.ഡി ആൻറി ഗ്ലയർ എൽ.സി.ഡി ഡിസ്​പ്ലേക്ക്​ 1920 x 1080 പിക്​സൽ റെസൊല്യൂഷനുണ്ട്​. 178 ഡിഗ്രി വ്യൂയിങ്​ ആംഗിൾ, 1000:1 കോൺട്രാസ്​റ്റ്​ റേഷ്യോ, 250 നിറ്റ്​സ്​ പീക്​ ബ്രൈറ്റ്​നസ്​ എന്നീ പ്രത്യേകതകളുമുണ്ട്​. തീർത്തും നേർത്ത അരികുകളാണ്​ ഡിസ്​പ്ലേക്ക്​. അതിനാൽ ബിൽറ്റ്​-ഇൻ വെബ്​ കാമറകൾ ഇല്ല എന്നതും പോരായ്​മായാണ്​. അത്​ പരിഹരിക്കാൻ ലാപ്​ടോപ്പിനൊപ്പം വെബ്​ കാമറകളും ഷവോമി നൽകും.

10ാം ജനറേഷൻ ഇൻറൽ കോർ i7 10510U പ്രൊസസറാണ്​ ഹൊറൈസണ്​ കരുത്ത്​ പകരുന്നത്​. കൂടിയ ക്ലോക്​ സ്​പീഡ്​ 4.9 ജിഗാഹെഡ്​സാണ്​. 8GB 2666MHz DDR4 റാമും 512GB SSD സ്​റ്റോറേജും ആവശ്യത്തിലധികം വേഗത ലാപ്​ടോപ്പിന്​ നൽകും. രണ്ട്​ ജിബിയുള്ള Nvidia GeForce MX350 ഗ്രാഫിക്​സ്​ കാർഡ്​ മികച്ച ഗെയിമിങ്ങിനും വിഡിയോ എഡിറ്റിങ്ങിനും യാതൊരു മുടക്കവും സൃഷ്​ടിക്കാതിരിക്കാൻ സഹായിക്കും.

ഒരു ഫാനും മികച്ച കൂളിങ്ങിനായി 2350 മില്ലിമീറ്റർ എയർ ഇൻടേക് ഏരിയയും നൽകിയിട്ടുണ്ട്​. എം.​െഎ ബാൻറ്​ ഉപയോഗിച്ച്​ ലാപ്​ടോപ്​ എളുപ്പം അൺലോക്​ ചെയ്യാനായി ബ്ലേസ്​ അൺലോക്​ സംവിധാനവുമുണ്ട്​. ഇടത്​ ഭാഗത്തായി ഒരു യു.എസ്​.ബി 2.0 പോർട്ടും 3.5 എം.എം ഹെഡ്​ഫോൺ ജാക്കും സജ്ജീകരിച്ചിരിക്കുന്നു. വലത്​ ഭാഗത്ത്​ രണ്ട്​ യു.എസ്​.ബി 3.1 പോർട്ട്​, ഒരു എച്ച്​.ഡി.എം.​െഎ 1.4b, ഒരു യു.എസ്​.ബി ടൈപ്​ സി പോർട്ട്​ എന്നിവയുമുണ്ട്​. WiFi 802.11ac (WiFi 5, 2 x 2), ബ്ലൂടൂത്​ 5.0 എന്നിവയാണ്​ വയർലെസ്​ കണക്​ടിവിറ്റി പ്രത്യേകതകൾ.

46wh​ ബാറ്ററിയുള്ള എം.​െഎ നോട്​ബുക്​ 14 ഹൊറൈസൺ എഡിഷൻ ഒറ്റ ചാർജിൽ 10 മണിക്കൂർ നേരം ചാർജ്​ നിലനിൽക്കുമെന്നാണ്​ കമ്പനിയുടെ അവകാശവാദം. 30 മിനിറ്റ്​ കൊണ്ട്​ 50 ശതമാനം ചാർജാവുന്ന ഫാസ്​റ്റ്​ ചാർജിങ്​ സംവിധാനവും നൽകിയിട്ടുണ്ട്​.

എം.​െഎ നോട്​ബുക്ക്​ 14

രൂപത്തിലും ഭാവത്തിലും ഹൊറൈസൺ എഡിഷനുമായി അടിമുടി മാറ്റവുമായാണ്​ എം.​െഎ നോട്​ബുക്ക്​ 14 എത്തിയത്​. കഴിഞ്ഞ വർഷം ആഗസ്​തിൽ ചൈനയിൽ അവതരിപ്പിച്ച റെഡ്​മിബുക്​ 14 പ്രോ റീബ്രാൻഡ്​ ചെയ്​തതാണ്​ എം.​െഎ നോട്​ബുക്ക്​ 14 എന്നും പറയാം. ഡിസ്​പ്ലേ മുൻ മോഡലിന്​ സമാനമാണെങ്കിലും അരികുകൾക്ക്​ അൽപം വലിപ്പം കൂടുതലാണ്​ എന്ന്​ പറയാം. എന്നിട്ടും ഇൗ മോഡലിൽ ഒരു വെബ്​കാം ഷവോമി സജ്ജീകരിച്ചിട്ടില്ല. 

പത്താം ജനറേഷൻ ഇൻറൽ കോർ i5-10510U (കോമെറ്റ്​ ലേക്​) പ്രൊസസറാണ്​ നോട്ട്​ബുക്​  14ന്​ കരുത്ത്​ പകരുന്നത്​. 8GB 2666MHz RAM, 512GB SATA 3 SSD, Nvidia GeForce MX250 ഗ്രാഫിക്​സ്​ കാർഡ്​ എന്നിവയും പ്രത്യേകതയാണ്​. ഇൗ വകഭേദത്തിൽ ഗ്രാഫിക്​സ്​ കാർഡ്​ ഇല്ലാത്ത വിലകുറഞ്ഞ മോഡലുമുണ്ട്​. ബാറ്ററിയും മറ്റ്​ വിശേഷങ്ങളും ഹൊറൈസൺ എഡിഷനുമായി സമാനമാണ്​. എം.​െഎ നോട്​ബുക്ക്​ 14​​​െൻറ വിവിധ വേരിയൻറുകളുടെ വില ഇങ്ങനെയാണ്​.

8GB + 256GB – Rs. 41,999
8GB + 512GB – Rs. 44,999
8GB + 256GB + MX250 – Rs. 47,999

എം.​െഎ നോട്​ബുക്ക്​ 14 ഹൊറൈസൺ എഡിഷ​​​െൻറ കോർ i5 വകഭേദത്തിന്​ 54,999 രൂപയും കോർ i7 വകഭേദത്തിന്​ 59,999 രൂപയുമാണ്​. രണ്ട്​ ലാപ്​ടോപുകളും മെർകുറി ഗ്രേ കളറിൽ മാത്രമാണ്​ ഷവോമി ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തിരിക്കുന്നത്​. ജൂൺ 17 മുതൽ​ ആമസോൺ, ​എം.​െഎ.കോം, മി സ്​റ്റോർ എന്നിവിടങ്ങളിൽ നിന്നും പുതിയ ഷവോമി ലാപ്​ടോപ്പുകൾ വാങ്ങാം.

Show Full Article
TAGS:xiaomi mi notebook 14 
News Summary - Mi Notebook 14 with 10th-Gen Intel CPU Launched in India-tech news
Next Story