ഷവോമി ബാൻഡ്​ 4ൽ കളർ ഡിസ്​​പ്ലേ; ടീസർ പുറത്ത്​

13:17 PM
08/06/2019
MI-BAND-4

ഷവോമിയുടെ എം.ഐ ബാൻഡ്​ 4ൽ കളർ ഡിസ്​പ്ലേ ഉണ്ടാവുമെന്ന്​ ഉറപ്പാക്കി പുതിയ വീഡിയോ. കമ്പനി സി.ഇ.ഒ ലീ ജൂൺ ചൈനീസ്​ സോഷ്യൽ മീഡിയ സൈറ്റായ വെബോയിൽ പങ്കുവെച്ച വീഡിയോയിലാണ്​  ബാൻഡ്​ 4നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടത്​. ബാൻഡ്​ 3യുമായി താരത്മ്യം ചെയ്യു​േമ്പാൾ ചില നിർണായക മാറ്റങ്ങൾ ബാൻഡ്​ 4ൽ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

എം.ഐ ബാൻഡ്​ 3യേക്കാളും വലിയ സ്​ക്രീനായിരിക്കും ബാൻഡ്​ 4ന്​ ഉണ്ടാവുക. കളർ ഡിസ്​പ്ലേയുമായി വിപണിയിലെത്തുന്ന ബാൻഡ്​ കൂടിയായിരിക്കുമിത്​. കൂടുതൽ ബാറ്ററി ലൈഫും, എൻ.എഫ്​.സി സപ്പോർട്ടും ബാൻഡ്​ 4ന്​ ഉണ്ടാവും. ഇതിനൊപ്പം കൂടുതൽ നിറങ്ങളിലുള്ള സ്​ട്രാപ്പുകൾ ബാൻഡ്​ 4നൊപ്പം എത്തും. 

ജൂൺ 11നാണ്​ ബാൻഡ്​ 4 ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ്​​ ഷവോമി അറിയിച്ചിരിക്കുന്നത്​. ചൈനയിൽ ഇന്ത്യൻ സമയം രാവിലെ 11.30നാണ്​ ബാൻഡിൻെറ പുറത്തിറക്കൽ ചടങ്ങ്​. നേരത്തെ തന്നെ ഷവോമി ബാൻഡ്​ 4ൻെറ ചിത്രങ്ങൾ ചോർന്നിരുന്നു.

Loading...
COMMENTS