ലുക്കും തരും, പാട്ടും പാടും, ഫോട്ടോയുമെടുക്കും! ഇതെന്റെ പുത്തൻ റേ-ബാൻ മെറ്റാ വേഫെയറർ (Gen 1)
text_fieldsകാഴ്ചയിൽ വെറുമൊരു സാധാരണ കണ്ണട... പക്ഷെ കാര്യത്തിൽ ഇതൊരു ഒന്നൊന്നര പ്രൊഡക്ടാണ്! സ്റ്റൈലും ടെക്നോളജിയും കൈകോർക്കുന്ന പുത്തൻ സ്മാർട്ട് ഗ്ലാസ് 'റേ-ബാൻ മെറ്റാ വേഫെയറർ ലാർജ്' (Gen 1) (Ray-Ban Meta Wayfarer- Gen 1) വിപണിയിൽ തരംഗമാവുന്നു. മാറ്റ് ബ്ലാക്ക് ഫ്രെയിമും, സ്റ്റൈലിഷ് പോളറൈസ്ഡ് ഗ്രേഡിയന്റ് ഗ്രാഫൈറ്റ് ലെൻസുകളുമായി എത്തുന്ന ഈ കണ്ണട യുവാക്കളുടെ ഇടയിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായിക്കഴിഞ്ഞു.
യാത്ര ചെയ്യുമ്പോൾ ഇനി ഫോൺ കയ്യിലെടുത്ത് കഷ്ടപ്പെടേണ്ടി വരില്ല എന്നതാണ് ഈ സ്മാർട്ട് ഗ്ലാസിന്റെ പ്രധാന ആകർഷണം. ഹാൻഡ്‌സ്-ഫ്രീയായി കോളുകൾ ചെയ്യാനും അടിപൊളി മ്യൂസിക് കേൾക്കാനും ഇതിലൂടെ സാധിക്കും. ഒരു കിടിലൻ മെറ്റാ AI അസിസ്റ്റന്റ് കൂടിയാണ് ഇത്.
നിങ്ങൾ നിൽക്കുന്ന ചുറ്റുപാടുകൾ കൃത്യമായി മനസ്സിലാക്കി അടിപൊളി നിർദ്ദേശങ്ങൾ തരാൻ ഈ AI-ക്ക് കഴിയും. വൈഫൈ കണക്ഷൻ ഇല്ലെങ്കിൽ പോലും ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകൾ തത്സമയം വിവർത്തനം ചെയ്യാനുള്ള മാന്ത്രിക വിദ്യയും ഇതിലുണ്ട്.
കണ്ണടയിലെ അപ്‌ഗ്രേഡ് ചെയ്‌ത 12 MP അൾട്രാ-വൈഡ് ക്യാമറയും അഞ്ച് മൈക്രോഫോൺ സിസ്റ്റവും പ്രൊഫഷണൽ ക്വാളിറ്റിയിൽ ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്യാൻ സഹായിക്കും. ഇതിനായി ജസ്റ്റ് ഒന്ന് ടാപ്പ് ചെയ്യുകയോ, അല്ലെങ്കിൽ "ഹേ മെറ്റാ, ടേക്ക് എ ഫോട്ടോ!" എന്ന് പറയുകയോ ചെയ്താൽ മാത്രം മതി.
ഇത്രയൊക്കെ ഫീച്ചേഴ്‌സ് ഉണ്ടെങ്കിൽ പെട്ടെന്ന് ചാർജ് തീരുമെന്ന പേടി വേണ്ട. നൽകിയിരിക്കുന്ന പവർഫുൾ 154 mAh ലിഥിയം അയോൺ ബാറ്ററി 36 മണിക്കൂർ വരെയുള്ള ആവറേജ് ബാറ്ററി ലൈഫാണ് നൽകുന്നത്. 75 മിനിറ്റ് കൊണ്ട് ഇത് ഫുൾ ചാർജ് ആവുകയും ചെയ്യും. 32 ജിബിയാണ് മെമ്മറി സ്റ്റോറേജ് നൽകിയിരിക്കുന്നത്.
പക്ഷെ നമ്മുടെ കൈയിലിരിക്കുന്ന ഈ ലക്ഷ്വറി ഗ്ലാസിന് വല്ലതും പറ്റിയാൽ എന്ത് ചെയ്യും?
ഇന്ത്യയിലും മിക്ക വിദേശ രാജ്യങ്ങളിലും വാങ്ങിയ തീയതി മുതൽ ഒരു വർഷത്തെ സ്റ്റാൻഡേർഡ് ലിമിറ്റഡ് വാറന്റിയാണ് കമ്പനി നൽകുന്നത്. മാനുഫാക്ചറിങ് ഡിഫെക്റ്റും ഹാർഡ്‌വെയർ കംപ്ലെയ്ന്റുമൊക്കെ ഇതിൽ കവർ ചെയ്യും.
എന്നാൽ ഈ ലക്ഷ്വറി ഗ്ലാസ് താഴെ വീണു പൊട്ടിയാലോ, വെള്ളം കയറിയാലോ, അല്ലെങ്കിൽ നമ്മുടെ കയ്യിൽ നിന്ന് പറ്റുന്ന മറ്റ് അബദ്ധങ്ങൾക്കോ ഈ വാറന്റി ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കുക. ഗാഡ്‌ജെറ്റ് പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്ന ഈ റേ-ബാൻ മെറ്റാ വേഫെയറർ കണ്ണട ഇപ്പോൾ ആമസോണിൽ കിടിലൻ ഓഫറിലാണ് ലഭ്യമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

