Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡ്രൈവർ ഉറങ്ങിയാൽ അലാറമടിയും; നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപകരണവുമായി മിലിട്ടറി കോളജ്​
cancel
Homechevron_rightTECHchevron_rightGadgetschevron_rightഡ്രൈവർ ഉറങ്ങിയാൽ...

ഡ്രൈവർ ഉറങ്ങിയാൽ അലാറമടിയും; നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപകരണവുമായി മിലിട്ടറി കോളജ്​

text_fields
bookmark_border

വാഹനാപകടങ്ങളുണ്ടാക്കുന്നതിൽ ഏറ്റവും വലിയ വില്ലനായി പരിഗണിക്കാവുന്ന ഒന്ന്​ ​ ഉറക്കമാണ്​. ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ ഇന്ത്യയിൽ ഇതുവരെ സംഭവിച്ച അപകടങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല. എന്നാൽ, ഡ്രൈവർമാർ ഉറങ്ങാൻ തുടങ്ങു​േമ്പാൾ തന്നെ അവരെ ഉണർത്താനായി ഒരു സംവിധാനം വികസിപ്പിച്ചിരിക്കുകയാണ്​ ഹൈദരാബാദിലെ മിലിട്ടറി കോളജ്​ ഓഫ്​ ഇലക്​ട്രോണിക്​സ്​ ആൻഡ്​ മെക്കാനിക്കൽ എഞ്ചിനീയറിങ്​.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ അഥവാ നിർമിത ബുദ്ധി ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന ഉപകരണം ഉറക്കംതൂങ്ങികളായ ഡ്രൈവർമാരെ അലാറമടിച്ച്​ ഉണർത്തും. അതിലൂടെ വാഹനാപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നും ഗവേഷകർ ഉറപ്പുനൽകുന്നു. എ.ഐ അധിഷ്​ഠിത അപകട നിവാരണ സംവിധാനം ഒരു പൈലറ്റ്​ പ്രൊജക്​ടിന്​ കീഴിൽ മിലിട്ടറി കോളജ്​ വികസിപ്പിച്ചെടുത്തതാണ്​. പൊതുജനങ്ങളിലേക്ക്​എത്തിക്കാനായി ഡിവൈസ്​ തെലങ്കാന സർക്കാരിന്​ കൈമാറിയിട്ടുണ്ട്​.

വാഹനത്തിന്‍റെ ഡാഷ്​ ബോർഡിലാണ്​ ഉപകരണം ഘടിപ്പിക്കേണ്ടത്​. യാത്രക്കിടയിൽ ഡ്രൈവർമാരുടെ കണ്ണുകൾ സെൻസറുകൾ ഉപയോഗിച്ച്​ ഡിവൈസ്​ നിരീക്ഷിച്ചുകൊണ്ടേയിരിക്കും. അധിക സമയം കണ്ണുകൾ അടഞ്ഞുകിടക്കുകയാണെങ്കിൽ അലാറമടിയും. അതിലൂടെയാണ്​ അപകടം തടയുന്നത്​. ഉപകരണത്തിന്​ പ്രവർത്തിക്കാൻ വാഹനത്തിന്‍റെ ബാറ്ററിയിൽ നിന്നും വളരെ കുറച്ച്​ പവർ മാത്രം ഉപയോഗിച്ചാൽ മതി എന്നതും പ്രത്യേകതയാണ്​.​ സംസ്ഥാനത്തെ ലോറിയും ബസുകളുമടക്കമുള്ള വലിയ വാഹനങ്ങളിൽ ഡിവൈസ്​ ഉപ​യോഗിച്ച്​ തുടങ്ങാനുള്ള ചർച്ചകളും നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accidentdriver falls asleepdriver sleep detectionMCEME
News Summary - MCEME developed AI-based device that raises alarm when driver is sleepy
Next Story