ബിസിനസിന്​ താങ്ങാകാൻ  ‘ലെനോ​േവാ വി 330’

v330

ചെറുകിട വ്യാപാര സ്​ഥാപനങ്ങളെയും സ്​റ്റാർട്ടപ്പുകളെയും ലക്ഷ്യമിട്ട്​ പുതിയ വി സീരീസ്​ നോട്ട്​ബുക്കുമായി ലെനോവോ. ‘ലെനോ​േവാ വി 330’ എന്ന ഇൗ മോഡലിന്​ 48,000 രൂപ മുതലാണ്​ വില. അധിക ബാറ്ററിയിടാനോ സീഡി അടക്കം ഒപ്​ടിക്കൽ ഡ്രൈവുകൾക്കോ ഉപയോഗിക്കാവുന്ന അൾട്രാ ബേ ഡ്രൈവാണ്​ പ്രധാന പ്രത്യേകത. താഴെ വീണാലും ആഘാതമേറ്റാലും അവ താങ്ങുന്ന രൂപകൽപനയാണ്​. വെബ്​കാം അടച്ചുവെച്ച്​ സ്വകാര്യത സംരക്ഷിക്കാൻ കാമറ ഷട്ടറുണ്ട്​.

വിൻഡോസ്​ 10 പ്രോയുമായി ചേർന്ന്​ പ്രവർത്തിക്കുന്ന ട്രസ്​റ്റഡ്​ പ്ലാറ്റ്​ഫോം മൊഡ്യൂൾ എന്ന സോഫ്​റ്റ്​വെയറാണ്​. വിവരങ്ങളും പാസ്​വേഡും എൻ​ക്രിപ്​റ്റ്​ ചെയ്​ത്​ സുരക്ഷിതമാക്കാൻ ബിറ്റ്​ലോക്കറുണ്ട്​. താഴെ വീണാൽ ഡാറ്റ നഷ്​ടപ്പെടാതെ കാക്കാൻ ഹാർഡ്​ ഡ്രൈവ്​ ലോക്ക്​ ചെയ്യുന്ന ആക്​ടിവ്​ പ്രൊട്ടക്​ട്​ സിസ്​റ്റമുണ്ട് (എസ്​.സ്​.ഡി മോഡലിൽ ഇല്ല)​. വിൻഡോസ്​ ഹലോ ഫേഷ്യൽ റക്കഗ്​നീഷൻ മുഖമറിഞ്ഞ്​ തുറക്കാൻ അവസരമൊരുക്കും. 

ടച്ച്​ ടൈപ്​ വിരലടയാള റീഡറുമുണ്ട്​. ഇൻറൽ പ​െൻറിയം, സെലറോൺ, ആറാം തലമുറ ഇൻറൽ കോർ ​െഎ ത്രീ, എഴാം തലമുറ ഇൻറൽ കോർ ​െഎ 5, ​െഎ 7 പ്രോസസറുകൾ, 128 ജി.ബി^256 ജി.ബി^512 ജി.ബി എസ്​.എസ്​.ഡി, 500 ജി.ബി-ഒരു ടി.ബി-രണ്ട്​ ടി.ബി ഹാർഡ്​ ഡിസ്​ക്​ മോഡലുകളുണ്ട്​. നനയാത്ത കീബോർഡ്​, 1920 x 1080 പിക്​സൽ റസലൂഷനുള്ള 14 ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​പ്ലേ, ആൻറി ഗ്ലെയർ സ്​ക്രീൻ, 180 ഡിഗ്രി മടങ്ങുന്ന ഡിസ്​പ്ലേ, 720പി 0.3 മെഗാപിക്​സൽ വെബ്​കാമറ, വിൻഡോസ്​ 10 ഒാപറേറ്റിങ്​ സിസ്​റ്റം, അതിവേഗ ചാർജിങ്​ ബാറ്ററി, എ.എം.ഡി റാഡിയോൺ 530 രണ്ട്​ ജി.ബി ജി.ഡി.ഡി.ആർ 5 വി റാം ഗ്രാഫിക്​സ്​, 20 ജി.ബി വരെ ഡി.ഡി.ആർ 4 റാം പിന്തുണ, ഇൻറൽ എച്ച്​.ഡി ഗ്രാഫിക്​സ്​, ഡോൾബി സ്​റ്റീരിയോ സ്​പീക്കറുകൾ, സിംഗ്​ൾ^ ഡ്യുവൽ അരെ ഡിജിറ്റൽ മൈക്രോഫോണുകൾ, യു.എസ്​.ബി ടൈപ്​ സി, രണ്ട്​ യു.എസ്.​ബി 3.0, യു.എസ്.​ബി 2.0 പോർട്ടുകൾ, വി.ജി.എ, എച്ച്​.ഡി.എം.​െഎ, കാർഡ്​ റീഡർ, ആർ.ജെ 45 കമ്യൂണിക്കേഷൻ പോർട്ട്​, 1.6 കി.ഗ്രാം ഭാരം എന്നിവയാണ്​ പ്രത്യേകത. ​

Loading...
COMMENTS