ടി.വി വിപണിയിൽ ഒരു കൈ നോക്കാൻ കൊഡാക്​

09:58 AM
19/03/2018
kodak-smart-tv

ഷിയോമിയും വൂവും ടി.വി വിപണിയിൽ നിറഞ്ഞാടു​േമ്പാൾ ​കൈയും കെട്ടി നോക്കിനിൽക്കാൻ കോഡാക്കിനാവുമോ​​? ഫിലിം കാമറയുടെ നല്ലകാലത്തെ പേരിനുടമയാണെന്ന്​ പറഞ്ഞിട്ട്​ വിലപ്പോവില്ലല്ലോ. അവിടെ ഗുണവും വിലക്കുറവുംകൊണ്ടേ രക്ഷയുള്ളൂ. ആ വഴിക്ക്​ ഒരു കൈ നോക്കാനാണ്​ കോഡാക്കി​​െൻറ നീക്കം. 34,999 രൂപയുടെ 50 ഇഞ്ച്​ ഫോർകെ അൾട്രാ ഹൈ ഡെഫനിഷൻ സ്​മാർട്ട്​ എൽ.ഇ.ഡി ടി.വി (Kodak 4K 50UHDX) യാണ്​ കൊഡാകി​​െൻറ ബ്രാൻഡ്​ നാമത്തിൽ ഉടമകളായ സൂപ്പർ പ്ലാസ്​ട്രോണിക്​സ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ രംഗത്തിറക്കിയത്. ഫ്ലിപ്​കാർട്ട്​ വഴിയാണ്​ വിൽപന. 

3840 x 2160 പിക്​സൽ റസലൂഷൻ സ്​ക്രീൻ, 1.4 ജിഗാഹെർട്​സ്​ ഇരട്ട കോർ പ്രോസസർ, മാലി ടി 720 ഗ്രാഫിക്​സ്​, ഒരു ജി.ബി റാം, എട്ട്​ ജി.ബി ഇ​േൻറണൽ സ്​റ്റോറേജ്, ആൻഡ്രോയിഡ്​ 5.1 ലോലിപോപ്​ ഒ.എസ്​, കണക്​ടിവിറ്റിക്കായി ലാൻ, വൈ ഫൈ, മിറാകാസ്​റ്റ്​ എന്നിവയുമുണ്ട്​. ജി^മെയിൽ, യൂട്യൂബ്​, ട്വിറ്റർ, ഫേസ്​ബുക്ക്​​ തുടങ്ങിയ ആപ്പുകൾ പ്രീ ഇൻസ്​റ്റാളാണ്​.  തെളിച്ചത്തിന്​ 500 നിറ്റ്​സ്​ ബ്രൈറ്റ്​നസും മികച്ച ചലനത്തിന്​ 60 ഹെർട്​സ്​ റിഫ്രഷ്​ ​േററ്റുമുള്ള ഡിസ്​പ്ലേയാണ്​. 

രണ്ട്​ 10 വാട്ട്​ സ്​പീക്കറുകൾ, മൂന്ന്​ എച്ച്​.ഡി.എം.​െഎ പോർട്ടുകൾ, രണ്ട്​ യു.എസ്​.ബി പോർട്ടുകൾ, 11.6 കിലോ ഭാരം എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. എൽ.ഇ.ഡി ടി.വിയുമായി 2016 ആഗസ്​റ്റിലാണ്​ കൊഡാക്​ ഇന്ത്യൻ വിപണിയിൽ എത്തിയത്​. 32 ഇഞ്ച്​, 40 ഇഞ്ച്​ വലുപ്പത്തിലുള്ള സ്​മാർട്ട്​ എൽ.ഇ.ഡി ടി.വികൾ നേര​േ​ത്ത ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 

Loading...
COMMENTS