Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാറ്ററിയിൽ 20 ശതമാനം വർധന, കരുത്തേറിയ ചിപ്പ്; ഐഫോൺ 18, 18e ലോഞ്ച് അടുത്ത വർഷം മാർച്ചിലെന്ന് സൂചന

text_fields
bookmark_border
iPhone 18 Launch 2027
cancel

ആപ്പിളിന്റെ പുതിയ മോഡൽ ഐഫോൺ 18, ഐഫോൺ 18e എന്നിവ 2027ന്റെ ആദ്യപകുതിയിൽ വിപണിയിലെത്തുമെന്ന് സൂചന. പതിവ് സെപ്റ്റംബർ ലോഞ്ച് രീതിയിൽനിന്ന് മാറി ഫെബ്രുവരി–ഏപ്രിൽ കാലയളവിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ലോഞ്ച് നടക്കാമെന്നും മാർച്ചിനാണ് കൂടുതൽ സാധ്യതയെന്നും സൂചനയുണ്ട്. കൂടുതൽ കരുത്തുള്ള പ്രോസസർ, മെച്ചപ്പെട്ട ബാറ്ററി, ഉയർന്ന റാം ശേഷി തുടങ്ങിയ മാറ്റങ്ങളോടെയാകും പുതിയ ഫോണുകൾ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ എയർ 2ഉം ഇതേ കാലയളവിൽ അവതരിപ്പിച്ചേക്കും.

ഐഫോൺ 18 പ്രോ സീരീസിനൊപ്പം സാധാരണ ഐഫോൺ 18, 18e മോഡലുകൾ അവതരിപ്പിക്കാതിരുന്നത് ആപ്പിളിന്റെ ലോഞ്ച് തന്ത്രത്തിലെ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഐഫോൺ 18ൽ 6.3 ഇഞ്ച് എൽ.ടി.പി.ഒ ഒ.എൽ.ഇ.ഡി ഡിസ്പ്ലേയും 120 ഹെർട്സ് പ്രൊമോഷൻ റിഫ്രഷ് റേറ്റും പ്രതീക്ഷിക്കുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ തെളിച്ചമുള്ള സ്ക്രീനും നേർത്ത ബെസലുകളും ലഭിച്ചേക്കും. എന്നാൽ ഡൈനാമിക് ഐലൻഡിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യത കുറവാണെന്നാണ് ലഭ്യമായ വിവരം.

ബാറ്ററിയിലാണ് പ്രധാന മാറ്റത്തിന് സാധ്യത. ഐഫോൺ 18, 18e മോഡലുകളിൽ 4,430 എം.എ.എച്ച് ബാറ്ററി നൽകിയേക്കുമെന്നാണ് ടിപ്സ്റ്റർ ഫിക്സഡ് ഫോക്കസ് ഡിജിറ്റലിന്റെ വെളിപ്പെടുത്തൽ. ഐഫോൺ 17ലെ 3,692 എം.എ.എച്ച് ബാറ്ററിയെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം വർധനയാണിത്. 18ന് ടി.എസ്.എം.സിയുടെ 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിക്കുന്ന എ20 ചിപ്പായിരിക്കും ഇതിൽ ഉപയോഗിക്കുക. പഴയ എ19നെക്കാൾ വേഗതയും ഊർജക്ഷമതയും ഇതിലൂടെ ലഭിച്ചേക്കും.

കൂടുതൽ താങ്ങാവുന്ന വിലയിൽ എത്തുന്ന ഐഫോൺ 18eയിൽ വലിയ ഡിസൈൻ മാറ്റങ്ങളേക്കാൾ പ്രകടനത്തിലെ മെച്ചപ്പെടുത്തലുകൾക്കായിരിക്കും മുൻഗണന. ഇന്ത്യയിൽ ഐഫോൺ 18ന്റെ പ്രാരംഭ വില ഏകദേശം 99,900 രൂപയായിരിക്കുമെന്നാണ് വിവരം. ഐഫോൺ 18eക്ക് 79,900 രൂപ മുതലായിരിക്കും വില പ്രതീക്ഷിക്കുന്നത്. ഐഫോൺ എയർ 2ന് 1,49,900 രൂപയിലും തുടക്കമിട്ടേക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - iPhone 18 Launch 2027
Next Story