വെക്കേഷന് ഇനി ചിൽമൂഡ്; പാട്ട് കേട്ട് ആനന്ദിക്കാം,70% വരെ ഓഫറിൽ ഹെഡ്ഫോണുകൾ
text_fieldsപ്രമുഖ ബ്രാൻഡുകളുടെ ഹെഡ്ഫോണുകൾ ഇപ്പോൾ വലിയ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. ഗെയിമിങ്, മ്യൂസിക്, വർക്ക് ഫ്രം ഹോം ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ വിപണിയിൽ സജീവമാണ്. പണ്ടൊക്കെ യൂത്തന്മാരുടെ ട്രെൻഡായിരുന്നു ഹെഡ്സെറ്റുകളെങ്കിൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരും ഹെഡ്സെറ്റുകൾ ഉപയോഗിക്കുന്നവരാണ്. ഹെഡ്ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ മികച്ച ബാസ്സ്, നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പ്, സെൻസിറ്റിവിറ്റി എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന 70% ഓഫറോടുകൂടി വാങ്ങാവുന്ന ചില ഹെഡ്ഫോണുകൾ പരിചയപ്പെടാം.
ഹിയറിങ് ഉപകരണങ്ങൾ ഇറക്കുന്നതിൽ മികച്ച ബ്രാൻഡാണ് ബോട്ട്. സാങ്കേതിക ലോകത്തെ പുത്തൻ തരംഗമായി ബോട്ട് തങ്ങളുടെ പുതിയ എയർപോഡ്സ് പ്ലസ് 311- TWS ഇയർബഡുകൾ അവതരിപ്പിച്ചു. അത്യാധുനിക ഫീച്ചറുകളുമായെത്തുന്ന ഈ ഉപകരണം സംഗീത പ്രേമികൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനകരമാവും.
ഒറ്റ ചാർജിൽ 50 മണിക്കൂറോളം തുടർച്ചയായി ഉപയോഗിക്കാനാവും എന്നതാണ് ബോട്ട് എയർപോഡ്സ് പ്ലസ് 311-ന്റെ ഏറ്റവും വലിയ പ്രത്യേകത. ENx സാങ്കേതികവിദ്യയോടു കൂടിയ ഡ്യുവൽ മൈക്കുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും യാത്രകളിലും പുറത്തുനിന്നുള്ള ശബ്ദങ്ങൾ (Noise Cancellation) കുറച്ച് വ്യക്തമായ രീതിയിൽ ഫോൺ കോളുകൾ സംസാരിക്കാൻ ഇത് സഹായിക്കുന്നു. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 150 മിനിറ്റ് വരെ പ്ലേ ടൈം ലഭിക്കുന്ന ASAP ചാർജിങ് സൗകര്യം ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇൻസ്റ്റ വേക്ക് ആൻഡ് പെയർ (IWP) സാങ്കേതികവിദ്യ വഴി കേസിന്റെ ലിഡ് തുറക്കുമ്പോൾ തന്നെ ഫോണുമായി വേഗത്തിൽ കണക്ട് ചെയ്യാൻ സാധിക്കും. ഡിസൈനിങ്ങിൽ വേറിട്ടതാക്കി കേസിന് പകുതി ഗ്ലാസ് ബോഡിയാണ് നൽകിയിരിക്കുന്നത്. നാല് നിറങ്ങളിൽ ലഭ്യമാണ്.
ഹെഡ്സെറ്റുകളിൽ മുൻനിര ബ്രാൻഡുകളിൽ തുടരുന്ന ബ്രാൻഡാണ് വൺപ്ലസ്. 55 dB ANC: ചുറ്റുമുള്ള ശബ്ദങ്ങളെ 55 dB വരെ കുറയ്ക്കാൻ ഇതിന് സാധിക്കും. 11mm വൂഫറും 6mm ട്വീറ്ററും അടങ്ങിയ ഡ്യുവൽ ഡ്രൈവർ സിസ്റ്റം മികച്ച ബാസും വ്യക്തമായ ട്രെബിളും ഉപയോക്താവിന് നൽകുന്നു. LHDC 5.0 കോഡെക് വഴി സ്റ്റുഡിയോ ക്വാളിറ്റി ശബ്ദം (24-bit/192kHz) ആസ്വദിക്കാം.
ബ്ലൂടൂത്ത് 5.4 വഴി 250 മീറ്റർ വരെ ദൂരത്തിൽ കണക്റ്റിവിറ്റി ലഭ്യമാണ് (OxygenOS 15 ഉള്ള ഫോണുകളിൽ). ഒരേസമയം രണ്ട് ഉപകരണങ്ങളിൽ (Android/iOS/Windows) കണക്റ്റ് ചെയ്യാം.വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 11 മണിക്കൂർ വരെ ഉപയോഗിക്കാം. ANC ഓഫ് ചെയ്താൽ ചാർജിംഗ് കേസ് സഹിതം 45 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും. സംഗീത പ്രേമികൾക്കും ഗെയിമർമാർക്കും ഒരുപോലെ അനുയോജ്യമായ, പ്രീമിയം ഫീച്ചറുകളുള്ള ഒരു ഇയർബഡാണിത്. സ്റ്റോം ഗ്രേ, സെൻ ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്.
Realme Buds T310
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ട്രൂ വയർലെസ് ഇയർബഡുകൾ, realme Buds T310 വിപണിയിലിറക്കി. അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച ബാറ്ററിയുമാണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 46dB ഹൈബ്രിഡ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) ആണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, മികച്ച ശബ്ദ നിലവാരത്തിനായി 12.4mm ഡൈനാമിക് ബാസ് ഡ്രൈവറുകളാണ് നൽകിയിരിക്കുന്നത്. സിനിമ കാണുമ്പോഴും പാട്ടുകൾ കേൾക്കുമ്പോഴും തിയേറ്ററിന് സമാനമായ അനുഭവം നൽകുന്നതിനായി 360 ഡിഗ്രി സ്പേഷ്യൽ ഓഡിയോ സപ്പോർട്ട് ഇതിലുണ്ട്. ബാറ്ററി ലൈഫിന്റെ കാര്യത്തിലും Buds T310 പിന്നിലല്ല. ചാർജിങ് കേസ് ഉൾപ്പെടെ ആകെ 40 മണിക്കൂർ പ്ലേബാക്ക് സമയം വാഗ്ദാനം ചെയ്യുന്നു. കേവലം 10 മിനിറ്റ് ചാർജ് ചെയ്താൽ 5 മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കുമെന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാണ്. ഏറ്റവും പുതിയ ബ്ലൂടൂത്ത് വേർഷൻ വേഗത്തിലുള്ള കണക്റ്റിവിറ്റിയും സ്ഥിരതയും ഉറപ്പുനൽകുന്നു.
സംഗീതപ്രേമികൾക്കായി ലോകത്തിലെ ഏറ്റവും മികച്ച നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോണുകളുടെ അടുത്ത തലമുറയായ Sony WH-1000XM6 സോണി അവതരിപ്പിച്ചു. പഴയ മോഡലുകളെക്കാൾ ബഹുദൂരം മുന്നിലായ സാങ്കേതികവിദ്യയുമായാണ് ഇത്തവണ സോണിയുടെ വരവ്. മുൻ മോഡലായ XM5-നേക്കാൾ 7 മടങ്ങ് വേഗതയുള്ള പുതിയ HD NC പ്രോസസ്സർ QN3 ആണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ചുറ്റുമുള്ള ശബ്ദങ്ങളെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാൻ 12 മൈക്രോഫോണുകളുടെ വലിയൊരു ശൃംഖല തന്നെ ഹെഡ്‌ഫോണിലുണ്ട്. വെറുമൊരു ഹെഡ്‌ഫോൺ എന്നതിലുപരി, ലോകപ്രശസ്ത ഓഡിയോ എഞ്ചിനീയർമാർ മാസ്റ്റർ ചെയ്തെടുത്ത സ്റ്റുഡിയോ നിലവാരത്തിലുള്ള ശബ്ദമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. പുതിയ മടക്കാവുന്ന (Foldable) ഡിസൈനും പ്രീമിയം മെറ്റൽ ഫിനിഷും ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. യാത്രകളിൽ കൊണ്ടുപോകാൻ എളുപ്പത്തിനായി മാഗ്നറ്റിക് ക്ലോഷറുള്ള കോംപാക്റ്റ് കേസും ഇതിനൊപ്പമുണ്ട്. പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും സോണി സെന്ററുകളിലും ഉടൻ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

