സാഹസികത ഹരമായവർക്ക് ആക്ഷൻ കാമറകളിറക്കി അനുഭവസമ്പത്തുള്ള ഗോപ്രോ പുതിയ വാട്ടർ പ്രൂഫ് കാമറയുമായി ഇന്ത്യയിലെത്തി. 10 മീറ്റർ വരെ ആഴമുള്ള വെള്ളത്തിൽ പ്രവർത്തിക്കുന്ന ഗോ പ്രോ ഹീറോ സ്പോർട്സ് ആക്ഷൻ കാമറ ഏപ്രിൽ മുതൽ വാങ്ങാൻ കിട്ടും. 18,990 രൂപയാണ് വില. വൈഡ് വ്യൂ, വോയിസ് കൺട്രോൾ, ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയാണ് പ്രധാന പ്രത്യേകത.
CHDHB-501-RW എന്നാണ് മോഡൽ നമ്പർ. 10 മെഗാപിക്സൽ 1/2.3 ഇഞ്ച് സിമോസ് സെൻസറാണ്.1080 പി വീഡിയോകൾ സെക്കൻഡിൽ 60 ഫ്രെയിം വീതവും 1440 പി വീഡിയോകൾ സെക്കൻഡിൽ 30 ഫ്രെയിം വീതവും ഷൂട്ട് ചെയ്യാം. എന്നാൽ ഫോർകെ, സ്ലോമോഷൻ വീഡിയോകൾ എടുക്കാൻ കഴിയില്ല. 100 - 1600 ആണ് െഎ.എസ്.ഒ റേഞ്ച്, 4.95 ഇഞ്ച് ടച്ച് സ്ക്രീൻ 320x480 പിക്സൽ റസലൂഷനുള്ളതാണ്, 128 ജി.ബി വരെ മെമ്മറി കാർഡിടാവുന്ന നാല് ജി.ബി ഇേൻറണൽ മെമ്മറിയാണ്.
117 ഗ്രാമാണ് ഭാരം. പ്രവർത്തിക്കാൻ കൈ ഉപയോഗിക്കാതെ കമാൻഡുകൾ നൽകിയാൽ മതി. കൈ വിറക്കാതെ ചിത്രമെടുക്കാൻ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്‍ പകരം ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനാണുള്ളത്.