എടുത്ത ഫോേട്ടാ ഉടനടി നൽകും ‘ഇൻസ്റ്റാക്സ് മിനി 9’
text_fieldsഎടുത്ത ചിത്രം നോക്കിയിരിക്കെ അച്ചടിച്ച് കൈയിൽ തരുന്ന ഇൻസ്റ്റൻറ് കാമറയുമായി ഫ്യൂജി ഫിലിം ഇന്ത്യയിൽ. ‘ഇൻസ്റ്റാക്സ് മിനി 9’ (Instax Mini 9) എന്ന് പേരുള്ള ഇതിന് 5,999 രൂപയാണ് വില. കൗമാരക്കാരെയും യുവാക്കളെയുമാണ് ലക്ഷ്യംവെക്കുന്നത്. മികച്ച പോർട്രെയിറ്റിന് ക്ലോസ്അപ് ലെൻസ്, കൃത്യമായ ആംഗിൾ നോക്കി സെൽഫിയെടുക്കാൻ മുന്നിലെ ലെൻസിനടുത്ത് സെൽഫി മിറർ, തെളിച്ചമുള്ള ചിത്രങ്ങൾക്ക് ഹൈ കീ മോഡ്, എന്നിവയാണ് പ്രധാന പ്രത്യേകത.
62x46 എം.എം വലുപ്പത്തിലുള്ള ഫോേട്ടാ അച്ചടിച്ച് നൽകാൻ ഇൻസ്റ്റാക്സ് മിനി ഫിലിം കാട്രിഡ്ജ് ആണ് ഉപയോഗിക്കുന്നത്. 10 ഫിലിമാണ് ഒരു കാട്രിഡ്ജിലുള്ളത്. ചിത്രം ഡെവലപ് ചെയ്യാൻ 90 സെക്കൻഡ് മതി. കാമറയുടെ പിന്നിലെ കൗണ്ടർ ഇനി എത്ര ചിത്രങ്ങളെടുക്കാമെന്ന് പറയും. അഞ്ച് നിറങ്ങളിൽ ലഭ്യമാണ്.
പ്ലാസ്റ്റിക് ബോഡിയാണെങ്കിലും കണ്ടാൽ കുലീനത തോന്നും. 1/60 സെക്കൻഡ് ആണ് ഷട്ടർ സപീഡ്, 100 ചിത്രങ്ങളെടുക്കാൻ രണ്ട് AA ബാറ്ററികൾ സഹായിക്കും. ബാറ്ററിയില്ലാതെ 307 ഗ്രാമാണ് ഭാരം.
