Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightഡി.ജെ.ഐയുടെ റോണിൻ 4ഡി:...

ഡി.ജെ.ഐയുടെ റോണിൻ 4ഡി: പുത്തൻ സിനിമ കാമറ

text_fields
bookmark_border
dji ronin 4d camera
cancel

കഴിഞ്ഞ ആഴ്​ച പ്രഖ്യാപിച്ച ഡി.ജെ.ഐയുടെ റോണിൻ 4ഡി പുതിയ കാലത്തെ സാങ്കേതിക മാറ്റങ്ങളുടെ തുടർച്ചയാണ്. ഒരുപാട് പ്രവർത്തനങ്ങൾക്ക് ഒരു ഉപകരണം എന്ന ആശയത്തെ അർഥവത്താക്കുന്നതാണ് ഡി.ജെ.ഐയുടെ ഈ സിനിമ കാമറ. പ്രഫഷണലുകളെ ലക്ഷ്യമിട്ടുള്ള ഡി.ജെ.ഐയുടെ പുതിയ 4-ആക്​സിസ് സ്​റ്റെബിലൈസ്​ഡ്​ ക്യാമറയാണ് റോണിൻ 4 ഡി. ഉയർന്ന നിലവാരമുള്ള വീഡിയോ റെക്കോർഡിങും സ്​റ്റെബിലൈസേഷനും വയർലെസ് വീഡിയോ ട്രാൻസ്​മിഷനും സംയോജിപ്പിക്കുന്ന 'ഓൾ ഇൻ വൺ' സിസ്​റ്റമായാണ് ഇത് രൂപകൽപന ചെയ്​തിരിക്കുന്നത്.

പുതിയ ഫുൾ-ഫ്രെയിം സെൻമുസ് X9 ജിംബൽ ക്യാമറ, 4 ആക്​സിസ് സ്​റ്റെബിലൈസേഷൻ സിസ്​റ്റം, ലിഡാർ ഫോക്കസിങ്​ സിസ്​റ്റം, വയർലെസ് വീഡിയോ ട്രാൻസ്​മിഷൻ, കൺട്രോൾ സിസ്​റ്റം എന്നിവയെല്ലാം ഒരു ഉൽപന്നത്തിൽ സംയോജിപ്പിക്കുന്ന ക്യാമറ സംവിധാനമാണ് ഡി.ജെ.ഐയുടെ റോണിൻ 4 ഡി. ഉപകരണങ്ങൾ സജ്ജമാക്കാൻ ചിലവഴിക്കുന്ന സമയം റോണിൻ 4 ഡിയുടെ വരവോടെ ഇല്ലാതാകും എന്നതിൽ സംശയമില്ല.

കാർബൺ ഫൈബർ, അലുമിനിയം മഗ്നീഷ്യം എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാണ് റോണിൻ 4 ഡിയുടെ ബോഡി. ഡി.ജെ.ഐയുടെ മുൻനിര ഫുൾ-ഫ്രെയിം ക്യാമറയായ സെൻമുസ് എക്​സ്​ 9 ആണ് റോണിൻ 4ഡിയിലും സജ്ജീകരിച്ചിരിക്കുന്നത്. DJI-യുടെ ഏറ്റവും പുതിയ ഇമേജ് പ്രോസസിങ്​ സിസ്​റ്റമായ CineCore 3.0- ഇതി​െൻറ സവിശേഷതയാണ്. 8K/75fps, 4K/120fps വീഡിയോ റെക്കോർഡിങ്​ റോണിൻ 4 ഡിയിലുണ്ട്. X9ന് 9സ്​റ്റോപ്പ് ബിൽറ്റ് ഇൻ എൻ.ഡി ഫിൽട്ടറുകളുണ്ട്. ഭാരം കുറഞ്ഞ മോണോകോക്ക് കാർബൺ ഫൈബർ കൊണ്ട് നിർമ്മിച്ച ഡി.എൽ മൗണ്ടുകൾ കൂടാതെ പരസ്​പരം മാറ്റാവുന്ന മൗണ്ടുകളും ഡി.ജെ.ഐയുടെ റോണിൻ 4 ഡിയിലുണ്ട്.

മാന്വൽ അല്ലെങ്കിൽ ഓട്ടോഫോക്കസ് ലെൻസുകൾ ഉപയോഗിക്കുകയാണെങ്കിലും വയർലെസ് വഴി നിയന്ത്രിക്കാവുന്ന ഫോക്കസ് പുള്ളിങ്, ലിഡാർ ഫോക്കസ് സിസ്​റ്റം, ഫോളോ ഫോക്കസ് ആക്റ്റീവ് ട്രാക്കിങ്​ പ്രൊ സംവിധാനം, 4 ആക്​സിസ് ജിമ്പൽ, വീഡിയോ വയർലെസ് ട്രാൻസ്​മിഷൻ നിയന്ത്രണം, 3.5 എം.എം ഹെഡ്സെറ്റ് , 3.5 എം.എം മൈക്രോഫോൺ ജാക്ക്, പവർ ഇൻപുട് പോർട്ട്, എസ്​.ഡി.ഐ പോർട്ട്, 2 XLR പോർട്ടുകൾ എന്നിവയും റോണിൻ 4 ഡിയുടെ മാത്രം പ്രത്യേകതയാണ്. പ്രൊഫഷണലുകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് റോണിൻ 4 ഡി എങ്കിലും ഇതി​െൻറ ചെറു രൂപങ്ങളും സമീപ ഭാവിയിൽ പുറത്തിറങ്ങാൻ സാധ്യത ഉണ്ടന്നാണ് സാങ്കേതിക മേഖലയിലെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameraDJIEmarat beatsronin4d
News Summary - dji ronin 4d camera
Next Story