നടുവളഞ്ഞ സാംസങ്​ മോണിറ്റർ

15:59 PM
01/01/2018
Samsung CHG90

‘ലോക​ത്തെ ഏറ്റവും വലിയ വളഞ്ഞ മോണിറ്റർ’എന്ന വിശേഷണവുമായി സാംസങ്​ പുതിയ കമ്പ്യൂട്ടർ മോണിറ്റർ രംഗത്തിറക്കി. 49 ഇഞ്ച്​ വലുപ്പമുള്ള അൾട്രാ വൈഡ്​ കർവ്​ഡ്​ ക്യൂ എൽ.ഇ.ഡി സി.എച്ച്.​ജി 90 എന്ന മോണിറ്ററിന്​ 1.50 ലക്ഷം രൂപ നൽകണം. ഗെയിം കളിക്കാൻ സൗകര്യമൊരുക്കി ​ഫ്രീ സിങ്ക്​ 2 സാ​േങ്കതികവിദ്യയുണ്ട്​.

20 സ്​റ്റെപ്​ ബ്ലാക്​ ഇൗക്വലൈസർ, ഗെയിം സ്​റ്റൈൽ ഒാൺ സ്​ക്രീൻ ഡിസ്​പ്ലേ ഡാഷ്​ബോർഡ്​, പിക്​ചർ ബൈ പിക്​ചർ മോഡ്​, 3480x1080 പിക്​സൽ റസലൂഷൻ, 32:9 കാഴ്​ചാ അനുപാതം, കൂടുതൽ മിഴിവിന്​ ഒരു മില്ലി സെക്കൻഡ്​ പിക്​ചർ റെസ്​പോൺസ്​ സമയം, 144 ഹെർട്​സ്​ റിഫ്രഷ്​ നിരക്ക്​, 3,000:1 കോൺട്രാസ്​റ്റ്​ അനുപാതം, 1800R വളവ്​ എന്നിവയാണ്​ സാ​േങ്കതികമേന്മകൾ. വിഡിയോ ഇലക്​ട്രോണിക്​ സ്​റ്റാൻഡേഡ്​സ്​ അസോസിയേഷൻ (വേസ) അംഗീകരിച്ച ഡിസ്​പ്ലേ എച്ച്​.ഡി.ആർ (ഹൈ ഡൈനാമിക്​ റേഞ്ച്​) 600 നിലവാരമുള്ളതാണ്.

കണ്ണിന്​ ​പ്രയാസമില്ലാതിരിക്കാൻ ​െഎ സേവർ മോഡുണ്ട്​. രണ്ട്​ എച്ച്​.ഡി.എം​.െഎ പോർട്ട്​, ഒരു ഡിസ്​പ്ലേ പോർട്ട്​, ഒരു മിനി ഡിസ്​പ്ലേ പോർട്ട്​, യു.എസ്.​ബി ഹബ്​, 3.5 എം.എം ഹെഡ്​ഫോൺ ജാക്ക്​,  3.5 എം.എം ഒാഡിയോ ഇൻ സംവിധാനങ്ങളുണ്ട്​. ഉയരവും ചരിവും ക്രമീകരിക്കാവുന്ന സ്​റ്റാൻഡാണ്​. 2017 ജൂണിൽ പുറത്തിറക്കിയ മോണിറ്റർ ഇപ്പോഴാണ്​ ഇന്ത്യയിലെത്തുന്നത്​. 

COMMENTS