50 മീറ്റർ ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുമായി കാസിയോ. ഏകദേശം 26,000 രൂപ വിലയുള്ള PRO TREK വിഭാഗത്തിൽപെട്ട WSD-F20A സ്മാർട്ട്വാച്ചാണ് പരുക്കൻ സാഹചര്യങ്ങൾക്ക് കൂട്ടാവാനെത്തുന്നത്. ഗൂഗിളിെൻറ വെയർ ഒ.എസിലാണ് പ്രവർത്തനം. 1.32 ഇഞ്ച് രണ്ട് പാളി ടി.എഫ്.ടി എൽ.സി.ഡി (കളർ), മോേണാക്രോം എൽ.സി.ഡി (ബ്ലാക്ക് ആൻഡ് വൈറ്റ് ) ഡിസ്േപ്ലയാണ്.
320x300 പിക്സലാണ് റസലൂഷൻ. ബ്ലൂടൂത്ത് 4.1, വൈ ഫൈ, ഗ്ലോനാസ്, ജി.പി.എസ്, ഒാഫ്ലൈൻ കളർ മാപ് എന്നിവയുണ്ട്. 90 ഗ്രാമാണ് ഭാരം. ടൈംപീസ് മോഡിൽബാറ്ററി ഒറ്റചാർജിൽ ഒരുമാസം വരെ നിൽക്കും. ഡിജിറ്റൽ കോംപസ്, അൾട്ടിമീറ്റർ, ബാരോമീറ്റർ, ആക്ടിവിറ്റി ട്രാക്കർ, മൈക്രോഫോൺ എന്നിവയുണ്ട്. 512 എം.ബി റാം, നാല് ജി.ബി ഇേൻറണൽ മെമ്മറി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ആൻഡ്രോയിഡ് 4.3 ഒ.എസ് മുതലും െഎഒ.എസ് 9.0 മുതലുള്ള ആൻഡ്രോയിഡ്^െഎഫോണുകളുമായി ചേർന്ന് പ്രവർത്തിക്കും.