Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightഫോട്ടോഗ്രാഫർമാരേ.....

ഫോട്ടോഗ്രാഫർമാരേ.. ക്രിയേറ്റർമാരേ..; കാണാകാഴ്ചകൾ ഒപ്പിയെടുക്കാൻ കാനൻ EOS R6 Mark III എത്തി, സവിശേഷതകൾ ഇവ..

text_fields
bookmark_border
ഫോട്ടോഗ്രാഫർമാരേ.. ക്രിയേറ്റർമാരേ..; കാണാകാഴ്ചകൾ ഒപ്പിയെടുക്കാൻ കാനൻ EOS R6 Mark III എത്തി, സവിശേഷതകൾ ഇവ..
cancel

ഫോട്ടോഗ്രാഫർമാരുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും ആവശ്യങ്ങളെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പുത്തൻ ഹൈബ്രിഡ് കാമറയുമായി കാനൻ. കാനൻ നിരയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച R6 സീരീസിലെ ഏറ്റവും പുതിയ മോഡലായ 'കാനൻ EOS R6 മാർക്ക് III' ആണ് കമ്പനി അവതരിപ്പിച്ചത്. പ്രഫഷനൽ ഫോട്ടോഗ്രാഫിയും അതിവേഗ കണ്ടന്റ് നിർമാണവും ഒരേപോലെ സുഗമമാക്കുന്ന ഫീച്ചറുകളാണ് ഈ പുതിയ മോഡലിന്റെ പ്രധാന ആകർഷണം.

ഈ കാമറയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ '7K ഓപ്പൺ ഗേറ്റ്' റെക്കോർഡിങ് സംവിധാനമാണ്. സാധാരണ കാമറകളിൽ ഒരു വിഡിയോ ഷൂട്ട് ചെയ്യുമ്പോൾ അത് യൂട്യൂബിന് വേണ്ടിയുള്ള ലാൻഡ്‌സ്‌കേപ്പ് മോഡിലോ, അതല്ലെങ്കിൽ ഇൻസ്റ്റാഗ്രാം റീൽസ്/ടിക് ടോക് എന്നിവക്ക് വേണ്ടിയുള്ള വെർട്ടിക്കൽ മോഡിലോ മുൻകൂട്ടി നിശ്ചയിച്ച് ചിത്രീകരിക്കേണ്ടി വരാറുണ്ട്. എന്നാൽ, കാനൻ EOS R6 മാർക്ക് IIIൽ കാമറ സെൻസറിന്റെ മുഴുവൻ ഭാഗവും ഉപയോഗിച്ച് 7K റെസല്യൂഷനിൽ വിഡിയോ റെക്കോർഡ് ചെയ്യാം. ഇത് പിന്നീട് എഡിറ്റിങ്ങിൽ ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ ആവശ്യാനുസരണം ലാൻഡ്‌സ്‌കേപ്പ് ആയോ വെർട്ടിക്കൽ ആയോ ക്രോപ്പ് ചെയ്തെടുക്കാൻ എഡിറ്റർമാർക്ക് സാധിക്കും.

കൂടാതെ, അതിവേഗ ആക്ഷൻ ദൃശ്യങ്ങൾ പകർത്താൻ 4K വിഡിയോകൾ 120fps ഹൈ ഫ്രെയിം റേറ്റിൽ ഇതിൽ റെക്കോർഡ് ചെയ്യാം. ഇതിലെ ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനം വളരെ മികച്ചതായതുകൊണ്ട്, ജിംബലുകളുടെ സഹായമില്ലാതെ തന്നെ കൈകളിൽ പിടിച്ച് മികച്ച സ്റ്റെബിലിറ്റിയുള്ള വിഡിയോകൾ ഷൂട്ട് ചെയ്യാം. പ്രഫഷനൽ കളർ ഗ്രേഡിങ്ങിനായി കാനൻ ലോഗ് 2, കാനൻ ലോഗ് 3, 3D LUT സപ്പോർട്ട് എന്നിവയും ഇതിലുണ്ട്. ബ്യൂട്ടി വ്ലോഗർമാർക്കായി ഇൻ-ബിൽറ്റ് സ്കിൻ സ്മൂത്തിങ് മോഡും ഇതിലൊരുക്കിയിരിക്കുന്നു.

മനുഷ്യർ, മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കൃത്യമായി തിരിച്ചറിഞ്ഞ് ട്രാക്ക് ചെയ്യാൻ ശേഷിയുള്ള ഇന്റലിജന്റ് സബ്ജക്ട് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് സംവിധാനമാണ് ഈ കാമറയിലുള്ളത്. സ്പോർട്സ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്കായി സെക്കൻഡിൽ 40 ഫ്രെയിമുകൾ വരെയുള്ള (40fps) അവിശ്വസനീയമായ ബർസ്റ്റ് ഷൂട്ടിങ് വേഗതയും കാമറ നൽകുന്നുണ്ട്. ചിത്രങ്ങളിൽ കൂടുതൽ ഡെപ്തും ഡൈനാമിക് റേഞ്ചും ഉറപ്പാക്കാൻ 14-ബിറ്റ് റോ ഫയലുകൾ ചിത്രീകരിക്കാനുള്ള സൗകര്യവുമുണ്ട്. കാനൻ ഇതിനൊപ്പം അവതരിപ്പിച്ച പുതിയ 'RF 45mm F1.2' ലെൻസ് കൂടി ഉപയോഗിക്കുമ്പോൾ പശ്ചാത്തലം മനോഹരമായി ബ്ലർ ചെയ്തുകൊണ്ടുള്ള പ്രഫഷനൽ ചിത്രങ്ങൾ ലഭിക്കും.

ടച്ച് സ്ക്രീൻ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്കായി ധാരാളം ഫിസിക്കൽ ബട്ടണുകളും ഡയലുകളും കാമറയിൽ നൽകിയിട്ടുണ്ട്. ഒരു എസ്ഡി കാർഡ് സ്ലോട്ടും, അതിവേഗ ഫയൽ ട്രാൻസ്ഫറിനായി ഒരു സിഎഫ് എക്സ്പ്രസ് ടൈപ്പ് ബി സ്ലോട്ടും അടങ്ങുന്ന ഡ്യുവൽ കാർഡ് സ്ലോട്ട് സംവിധാനമാണ് ഇതിലുള്ളത്. ഇത് ഫോട്ടോകളും വിഡിയോകളും വെവ്വേറെ കാർഡുകളിലേക്ക് ഒരേസമയം സേവ് ചെയ്യാൻ സഹായിക്കും. ഫുൾ സൈസ് എച്ച്.ഡി.എം.ഐ പോർട്ട്, ഹൈസ്പീഡ് യു.എസ്.ബി ടൈപ്പ്-സി പോർട്ട്, മൈക്രോഫോൺ, ഹെഡ്‌ഫോൺ ജാക്കുകൾ എന്നിവയും ലഭ്യമാണ്.

കാമറയുടെ ഒപ്പമുള്ള കമ്പാനിയൻ ആപ് വഴി ദൂരത്തുനിന്ന് കാമറ നിയന്ത്രിക്കാനും ചിത്രങ്ങൾ അതിവേഗം ഫോണിലേക്ക് മാറ്റാനും സാധിക്കും. ഉയർന്ന നിലവാരത്തിലുള്ള '4K Fine' വിഡിയോകൾ തുടർച്ചയായി റെക്കോർഡ് ചെയ്യുമ്പോൾ കടുത്ത ചൂടുള്ള സാഹചര്യങ്ങളിൽ ഏകദേശം 16 മിനിറ്റാകുമ്പോഴേക്കും ഹീറ്റിങ് വാണിങ് കാണിക്കുന്നുണ്ടെങ്കിലും, സാധാരണ ഷൂട്ടിങ് സാഹചര്യങ്ങളിൽ ദീർഘനേരം ബാക്കപ്പ് നൽകുന്ന മികച്ച ബാറ്ററിയാണ് ഈ കാമറക്കുള്ളത്. ചുരുക്കത്തിൽ, ഫോട്ടോഗ്രാഫിയും പ്രഫഷനൽ വിഡിയോ മേക്കിങ്ങും ഒരുപോലെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് വിപണിയിലെ ഏറ്റവും മികച്ച ചോയിസാണ് കാനൻ EOS R6 മാർക്ക് III.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameragadgetslaunchingcanonizeTech News
News Summary - Canon EOS R6 Mark III arrives to amaze photographers and creators alike; features galore
Next Story