13കാരൻ ഓൺലൈൻ ഗെയിം കളിച്ചു; മാതാവിെൻറ അഞ്ചര ലക്ഷം പോയി
text_fieldsഹൈദരാബാദ്: ഓൺലൈൻ ഗെയിമിൽ ആസക്തനായ 13കാരൻ തുലച്ചത് മാതാവിെൻറ ബാങ്ക് അക്കൗണ്ടിലെ അഞ്ചര ലക്ഷം രൂപ. ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ അമലാപുരം നഗരത്തിലാണ് സംഭവം.
ഓൺൈലൻ ഗെയിമിൽ ആയുധങ്ങൾ വാങ്ങുന്നതിനുവേണ്ടി മാതാവിെൻറ രണ്ട് അക്കൗണ്ടുകളിലെ പണം 13കാരൻ പിൻവലിക്കുകയായിരുന്നു. ബാലെൻറ മാതാവ് ൈശഖ് റസിയ എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാൻ നോക്കിയപ്പോഴാണ് 5,56,000 രൂപ പല തവണയായി പിൻവലിച്ചതു കണ്ടത്. ഉടൻ പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ പണം പിൻവലിച്ചത് മകൻതന്നെയാെണന്ന് കണ്ടെത്തി. 13കാരനായതിനാൽ പൊലീസ് പേര് വെളിപ്പെടുത്തിയിട്ടില്ല. 20 ദിവസംകൊണ്ടാണ് ബാലൻ മൊബൈൽ േഫാണിലൂടെ പണം പിൻവലിച്ചത്. അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നത് മാതാവ് ശ്രദ്ധിച്ചിരുന്നില്ലെന്ന് എസ്.ഐ സുരേഷ് ബാബു പറഞ്ഞു. മാതാവിെൻറ അക്കൗണ്ട് വിവരങ്ങൾ ബാലന് അറിയാമായിരുന്നു. ൈശഖ് റസിയയുടെ ഭർത്താവ് കുവൈത്തിലാണ്.
