Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightGadgetschevron_rightബ്ലൂടൂത്ത്​...

ബ്ലൂടൂത്ത്​ പാട്ടുപെട്ടി

text_fields
bookmark_border
ബ്ലൂടൂത്ത്​ പാട്ടുപെട്ടി
cancel

എൺപതുകളിലെ റേഡിയോ പോലിരിക്കും ഇൗ പാട്ടുപെട്ടി. പാട്ടു കമ്പനിയായ സാരേഗമയാണ്​ കാർവാൻ (Carvaan) എന്ന പേരിൽ ഗൃഹാതുരതയുണർത്തുന്ന ബ്ലൂടൂത്ത്​ സ്​പീക്കറുമായി എത്തിയത്​. 5000 ഹിന്ദി ക്ലാസിക്​​ പാട്ടുകൾ ശേഖരിച്ചിട്ടുണ്ട്​. ഇൻറർനെറ്റ്​ കണക്​ഷനില്ലാതെ സാരേഗമ മോഡ്​ ഒാണാക്കി എപ്പോൾ വേണമെങ്കിലും കേൾക്കാം.

1.5 കിലോയുള്ള ഇൗ ഉപകരണത്തിൽ മൂന്ന്​ വാട്ട്​ വീതമുള്ള രണ്ട്​ സ്​പീക്കറുകളാണുള്ളത്​. എൽ.സി.ഡി ഡിസ്​​​േപ്ലയുമുണ്ട്​. 
പൂർണ വോള്യത്തിൽ നാലുമണിക്കൂർ പാട്ടുകേൾക്കാം. യു.എസ്​.ബി ​​േപ്ലബാക്​, എഫ്​.എം റേഡിയോ, ബ്ലൂടൂത്ത്​ കണക്​ടിവിറ്റി, ഹെഡ്​ഫോൺ കുത്താൻ 3.5 എം.എം ജാക്​ എന്നിവയുമുണ്ട്​. വില 5,990 രൂപ. 

Show Full Article
TAGS:bluetooth 
Web Title - blutooth speaker
Next Story