സംഗീത പ്രേമികൾക്കായി ബ്ളാപുൻകറ്റിെൻറ പുതിയ ഇയർഫോൺ
text_fieldsമുംബൈ: കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ സംഗീത പ്രേമികൾക്കായി നിരവധി അന്താരാഷ്ട്ര കമ്പനികളാണ് ഉൽപ്പന്നങ്ങളുമായി രംഗത്തെത്തുന്നത്. ഇതിൽ എറ്റവും പുതിയ കമ്പനിയാണ് ബ്ളാപുൻകറ്റ്. കുറഞ്ഞ വിലയിൽ മികച്ച സംഗീതം ശ്രവിക്കാനായി EP570 എന്ന കിടിലൻ ഇയർഫോണാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ കാർ സ്റ്റിരിയോ നിർമ്മാണത്തിൽ സജീവമായിരുന്ന കമ്പനിയാണ് ബ്ളാപുൻകെറ്റ്
ഫ്ളാറ്റായ സങ്കീർണ്ണമാല്ലാത്ത കേബിളാണ് പുതിയ ഇയർഫോണിന് കമ്പനി നൽകിയിരിക്കുന്നത്. സിലിക്കോൺ ഇയർടിപ്സും ഇയർഫോണിെൻറ പ്രത്യകതയാണ്. സംഗീതത്തെ എറ്റവും മികച്ച രീതിയിൽ ഇത് കാതുകളിലെത്തിക്കുന്നു. ഉയർന്ന ബാസും ഇതിെൻറ പ്രത്യകതയാണ്. പക്ഷേ ശബ്ദ നിയന്ത്രണ കീകൾ ചിലരെയെങ്കിലും നിരാശപ്പെടുത്തിയേക്കാം.ഇയർഫോണിലെ മൈക്കിനെ കുറിച്ചും വിയോജിപ്പുകളുണ്ടായേക്കാം. 1099 രുപയാണ് ഹെഡ്ഫോണിെൻറ വില
